ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Thursday, April 8, 2010

ഉദ്ധാരണം pls dont misunderstand me yaar....

-
''മണ്ട പൊള ക്കാനായിട്ടു...
നിനക്ക് ചാക്കാലേം ഇല്ലെട...***##%&*** മോനെ...""


സംഭവം ലിജുവ്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

പാതിരാതി ഒന്നര മണിക്കുള്ള ഉറക്കത്തിന്റെ സൊകം
ഉറങ്ങുന്നവനല്ല ഉറക്കം മുറിയുന്നവനെ അറിയൂ...
അതും ഭാര്യ, വീട്ടില്‍ പോയ തക്കത്തിന് പരോള്‍ കിട്ടിയ ആഹ്ലാദത്തോടെ ഒരു ബീവരെജ് മൊത്തവും കുടിച്ചു വറ്റിച്ചു 'ഈ കയ്യും കാലുമൊക്കെ
വന്റെതാടാ' എന്ന മട്ടില്‍ സ്വന്തം കയ്യും കാലും എങ്ങോട്ടൊക്കെയോ പെറുക്കിയെറിഞ്ഞു അരങ്ങാണ ചരടില്‍ അറിയാതെ അല്പം മാത്രം കൊരുത്തിരുന്ന ലുങ്കിയുടെ ഒന്നര സെന്റീ മീറ്റര്‍ കൊണ്ട് നാണം മറച്ചു കിടന്ന ഒരുത്തന്.....
അവന്‍ തെറി വിളിക്കയല്ല..എന്നെ തെരണ്ടി വാല് കൊണ്ടടിയ്ക്കണം....
സംഭവം ഇത്രേയുള്ളൂ...
മോഹന്‍ലാലിനു അഭിനയിക്കാന്‍ അറിയില്ല
ന്ന് അഴീക്കോട് മാഷിനു കഴിഞ്ഞാഴ്ച വെളിപാടുണ്ടായ പോലെ എനിക്കൊരു വെളിപാട്...അതും പാതിരാത്രി...
സംഭവം എന്താ...
എനിക്ക് മലയാള സിനിമയെ ഉദ്ധരിയ്ക്കണം.

മലയാള സിനിമയുടെ ഇതുവരെയുള്ള ഉദ്ധാരണം കൊണ്ടെനിയ്ക്ക് തൃപ്തി ഇല്ലെന്നു സാരം....
സ്വപ്നത്തില്‍ തൂവെള്ള (ആ കളര്‍ എന്തെന്ന് മാത്രം ചോദിയ്ക്കരുത്....ഈ ''തൂ''വെള്ള എന്ന് പലരും കാച്ചുന്നത് കണ്ടു ഞാനും കാച്ചിയതാണ്.)ശേര്‍വാനിയും അതിനു തകന്ന മറ്റു കോസ്ട്യൂമും ധരിച്ച ഒരു അപ്പാപ്പന്‍ വന്നു പറഞ്ഞു....
നീ നാളെ മുതല്‍ പ്രേക്ഷകന്‍ എന്നറിയപ്പെടും.....
നിന്റെ ജോലി മലയാള സിനിമയെ ഉദ്ധരിപ്പിക്കലാണ് .
അതിനു നീ ഒരു ബ്ലോഗു തുടങ്ങണം......
"അയ്യോ അപ്പാപ്പാ അതിനെനിയ്ക്ക് ...."
''മിണ്ടരുത്....നീ ബ്ലോഗു തുടങ്ങുന്നോ
അതോ ഞാന്‍ ശപിയ്ക്കണോ ......''
ശാപം താങ്ങാനുള്ള ആമ്പിയര്‍ ഇല്ലാത്തത് കൊണ്ട് മലയാള സിനിമയെ രക്ഷിയ്ക്കാനുള്ള ബ്ലോഗു തുടങ്ങാന്‍ ഞാന്‍ നിര്‍ബന്ധിതനായി സുഹൃത്തുക്കളെ നിര്‍ബന്ധിതനായി .
ആ ബ്ലോഗാനളിയാ ഈ ബ്ലോഗ്‌ ....
ഒരു ബ്ലോഗു തുടങ്ങുന്നത് നല്ലതാണോ മച്ചൂ എന്ന് പാതിരാത്രി മേല്‍പറഞ്ഞ ലിജുവിനെ വിളിച്ചുണര്‍ത്തി ചോദിച്ചു എന്ന കുറ്റത്തിനാണ് ആ ഡാഷ് മോന്‍ എന്നെ തെറി വിളിച്ചത് .....

ഏതായാലും ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു .

ആരു തെറി വിളിച്ചാലും ഞാന്‍ ഈ ബ്ലോഗ്‌ എഴുതും .....
(എന്റെ വിവരമില്ലാഴിക കൊണ്ട് പലരും വിളിക്കുമെന്നറിയാം ..
അതിനൊരു മുന്‍‌കൂര്‍ ജാമ്യം )

ഇനിയപ്പോള്‍ മലയാള സിനിമയെ ഉദ്ധരിച്ചിട്ട് കാണാം.....

ഈ ഉദ്ധാരണ പ്രക്രിയയില്‍ എല്ലാ ബൂലോകവാസികളുടെയും കൃപാ കടാക്ഷങ്ങള്‍ സാദരം ക്ഷണിച്ചു കൊണ്ട് അടുത്ത ബെല്ലിനു ഉദ്ധാരണം .... സോറി ബ്ലോഗ്‌ ആരംഭിയ്ക്കുന്നു.
ഇനി ഔദ്യോഗികമായി പറഞ്ഞോട്ടെ ഒരു പുതിയ ചലച്ചിത്ര അധിഷ്ടിത ബ്ലോഗ്‌ തുടങ്ങുന്നു...
സിനി 'ദൂഷണം'.
വരണം,വായിക്കണം,വല്ലതും പറയണം......
ഒറ്റ ആത്മ വിശ്വാസമേ എനിക്കുള്ളൂ...
മലയാള സിനിമയെ എനിക്കറിയും പോലെ ആര്‍ക്കറിയാം....
ഒക്കെ നിങ്ങള്‍ക്കായുള്ള എന്റെ വക ഒരു കാരുണ്യം .....

13 comments:

 1. പുതിയ ബ്ളോഗിന്‌ ആശംസകള്‍ നേരുന്നു....

  ReplyDelete
 2. നന്ദി പ്രിയ സുഹൃത്തേ....
  വന്നു നോക്കിയത്തിനും ആദ്യമായി വല്ലതും പറഞ്ഞതിനും....
  തുടര്‍ന്നും വരണം...... സ്നേഹം.

  ReplyDelete
 3. bhaasha kollaamm... naattukaarude vaka theri maathramalla veedu thirakki pidichu thallaanum saadhyatha undennaanu aamukham vaayichappo....thonunnu... bhaavukangal nerunnu... vendi vannaal, niroopakarude chudalaththarayil ninnum parichedutha pookkal kondoru wreath-um ente vaka unddaakum.. god bls u

  ReplyDelete
 4. നീ ബ്ലോഗു തുടങ്ങുന്നോ
  അതോ ഞാന്‍ ശപിയ്ക്കണോ ..

  welcome !!!!

  ReplyDelete
 5. വിധിയെ തടുക്കാന്‍ വില്ലേജ് ആഫീസര്‍ വിചാരിച്ചാല്‍ പറ്റുമോ?
  പറ്റില്ല പോരട്ടെ........

  ReplyDelete
 6. നന്ദി നന്മ,രമണിക,വെള്ളത്തൂവല്‍...
  ഈ സ്ടാന്റില്‍ വണ്ടി ഓടാന്‍ വന്ന പുതിയ ഡ്രൈവറെ (അതും മുന്‍പരിചയം കുറഞ്ഞവനെ ) കാണാന്‍ വന്നതിനും രണ്ടു നല്ല വാക്ക് പറഞ്ഞതിനും....
  തുടര്‍ന്നും വല്ലപ്പോഴോ വരണം ശരിയും ശരികേടും പറയണം....
  സ്നേഹം...

  ReplyDelete
 7. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 8. kalakki aliyaa...ithu polappu...ninte kandethalukal thikachum nyayamanu...bt..aliyante introducing theere tharayaakunnu...ee nilavaramillaymayil ninnum athi skthamaya oru bomb blog pratheekshikkunnu ente prakshakaaaa..........

  ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.