ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Saturday, April 24, 2010

വല്ലപ്പോഴും മാത്രമുള്ള നിശബ്ദ/ശബ്ദ വിപ്ലവങ്ങള്‍




ടീ ഡീ ദാസന്‍ std 6 B

രചന,സംവിധാനം:മോഹന്‍ രാഘവന്‍ .
താരനിര:മാസ്റ്റര്‍ അലക്സാണ്ടര്‍ ,ടീനാ റോസ്,ബിജു മേനോന്‍ ,
,ജഗദീഷ് ,വത്സലാ മേനോന്‍ ,ശ്വേത മേനോന്‍


ഇത്തിരി സംഭാഷണം


"ചേട്ടാ.... തുടങ്ങിയോ ?"
"ഇല്ലെന്നെ...."
"തുടങ്ങാരായോ.....??"
"ഇല്ലെന്നെ....."
"ങേ... പടം വിട്ടില്ലേ...."
"ഇല്ലെന്നു പറഞ്ഞില്ലേ അനിയാ ??...."
"അപ്പം എപ്പം തുടങ്ങും...?"
"ഹ... പറഞ്ഞാ മനസിലാവൂല്ലേ...ഇല്ലെന്നെ....?"
"എന്തില്ലെന്നു?"
"പടമില്ല.... "
"അതെന്താ.....?"
"ആളില്ല...അത്രതന്നെ.....പടം നാലിന്റന്നു പൂട്ടി....."

ടീ ഡീ ദാസന്‍ std 6 B കാണാന്‍ ഇന്നലെ തലസ്താനജില്ലയിലെ ഒരു തിയേറ്ററില്‍ സെക്കന്റ് ഷോയ്ക്ക് ചെന്നപ്പോള്‍ ഉള്ള അനുഭവം.....
ആ ഒറ്റ വാശി കൊണ്ടു മാത്രം ഇന്ന് മറ്റൊരു റിലീസിംഗ് സെന്ററില്‍ ചെന്ന് ഫസ്റ്റ്‌ ഷോ കണ്ടു.കണ്ടപ്പോള്‍ മനസിലായി.
കാണാതിരുന്നെങ്കില്‍ നഷ്ടം എന്ന്..... മലയാള സിനിമയില്‍ ഈയിടെ നിറഞ്ഞ
ബ്രഹ്മാണ്ട ചവറുകളുടെയും അഖിലാണ്ട ചണ്ടികളുടെയും
തല വലിപ്പങ്ങളുടെയും താളക്കൊഴുപ്പുകളുടെയും നാററത്തിനും ഉഷ്ണത്തിനും ഇടയില്‍ വന്നു പെട്ട
നല്ലൊരു മണമുള്ള സുഖമുള്ള തണുത്ത കാറ്റാണ്‌ ഈ സിനിമ

കഥാസാരം..
ഒന്നര വയസുള്ളപ്പോള്‍ തങ്ങളെ കളഞ്ഞിട്ടു പോയ സ്വന്തം അച്ഛന്റെ അഡ്രെസ് അമ്മയ്ടെ പെട്ടിയില്‍ നിന്ന് കിട്ടുന്ന ഒരു പതിനൊന്നു വയസുകാരന്‍ അയാളെ കത്തിലൂടെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നു.നിര്‍ഭാഗ്യവശാല്‍/ഭാഗ്യവശാല്‍ ആ കത്ത് ചെന്നെത്തുന്നത് തികച്ചും വ്യത്യസ്തരായ മറ്റൊരു കൂട്ടം മനുഷ്യരുടെ കയ്യില്‍.
തുടര്‍ന്ന് വെറും ഇന്‍ലന്റ് വലിയൊരു കഥാപാത്രമായി മാറി പ്രേക്ഷകരെ ദാസനും കുടുമ്പത്തിനും പിന്നെ അവനെ അറിയാത്ത ആരുടെയൊക്കെയോ പിന്നിലും നടത്തിയ്ക്കുന്ന വിസ്മയകരമായ കാഴ്ച.കഥയ്ക്കുള്ളില്‍ തന്നെ നടക്കുന്ന മറ്റു ചില കഥകള്‍ .
ഒടുവില്‍ എല്ലാമറിയുന്ന പ്രേക്ഷകര്‍ ഒന്നുമറിയാത്ത ദാസന് വേണ്ടി ആ ബ്ലാക്ക് കാറിനൊപ്പം കാത്തു നില്‍ക്കുന്നു -അഥവാ സംവിധായകന്‍ നിര്‍ത്തിയ്ക്കുന്നു.അത് സംവിധായകന്റെ മിടുക്ക്.

ഭൂഷണം
1)ഹൃദ്യമായ,മനോഹരമായ,ആര്‍ദ്രമായ സിനിമ..ഒരു ചെറുകഥ പോലെ സുന്ദരം
2)വളരെ പ്രൊഫഷനല്‍ ആയ മികച്ചു നില്‍ക്കുന്ന സംവിധാനം (ചില കുറവുകള്‍ തോന്നിയില്ല എന്നല്ല,ഏതൊരു സിനിമാ പണ്ഡിതനും പൊറുക്കാവുന്ന കുറവുകള്‍ മാത്രം)
3)ധീരമായ ചില പരീക്ഷണങ്ങള്‍.സ്ക്രീനിന്റെ (ഫ്രെയിമിന്റെ )വലിപ്പ വ്യത്യാസങ്ങള്‍ ,കഥയ്ക്കുള്ളിലെ കഥകളും അതിന്റെ വെര്‍ഷന്സും.
4)സുന്ദരമായ ഒരു ഗാനം.
5)സീനുകള്‍ തമ്മിലുള്ള ചില കണക്ഷന്‍സ്‌
6)ദാസന്‍ ,അമ്മു എന്നീ കഥാപാത്രങ്ങള്‍ അഭിനയിച്ച കുട്ടികളുടെയും ബിജുമേനോന്റെയും വത്സലാ മേനോന്റെയും മിതത്വമാര്‍ന്ന അഭിനയം.
7)കഥാവതരണത്തിലെ പുതുമയും ട്വിസ്ടുകളിലെ സത്യസന്ധതയും.
8)ക്ലൈമാക്സില്‍ കാണിച്ച അടക്കം.

ദൂഷണം
1)ജഗദീഷ് ഈ സിനിമയ്ക്ക് ഒരു ദൂഷണം(odd man) തന്നെയാണ്.അദ്ദേഹം നല്ല നടനാണ്‌.പക്ഷെ ഈ സിനിമയിലെ മാധവന്‍ അങ്കിളിനു അദ്ദേഹം തീരെ യോജിക്കുന്നില്ല.
2)ശ്രുതിലക്ഷ്മിയും(മേഖ എന്ന കഥാപാത്രം) ഒരു പ്രശ്നമാണ്..
പിന്നെ ക്യാരക്ടര്‍ അതായത്കൊണ്ടു സംവിധായകന് പറഞ്ഞു നില്‍ക്കാം.
3)ഒഴിവാക്കാമായിരുന്ന ചില ഇഴചിലുകളും ശ്ശെ എന്ന് തോന്നിക്കുന്ന അപൂര്‍വ്വം ചില ഡയലോഗുകളും .
4)ഭ്രാന്തനായി വേഷമിട്ട നടന്റെ അമിത നാടകീയ അഭിനയം.

ഒരു ഉറപ്പ്
ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്ന ഏതൊരു പടത്തെ വച്ച് നോക്കിയാലും ഇത് തന്നെ മികച്ച സിനിമ.
എന്ന് കരുതി ഇതൊരു അത്യുജ്ജല ഉദാത്ത സിനിമ എന്നും പറയുന്നില്ല.
എങ്കിലും തെളിനീരു ഒഴുകുന്ന പുഴ പോലെ തെളിമയും എളിമയും നന്മയുമുള്ള
നിരുപദ്രവകാരിയായ ഒരു നല്ല പടം.
പായ്ക്കപ്പ്.
തകര്‍ന്നു തരിപ്പണം ആയിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ദയനീയ അവസ്ഥയില്‍ നിര്‍ബ്ബന്ധമായും പ്രോല്സാഹിപ്പിക്കപ്പെടെണ്ട ചിത്രം.
തലയെടുപ്പുള്ള താരങ്ങളേക്കാള്‍ നല്ല കഥയും അവതരണവുമാണ് നല്ല സിനിമയുടെ പിന്നില്‍ എന്ന് അടിവരയിടുന്ന ചിത്രമാണിത്..
സിനിമാ സമരം കാരണം ഒരാഴ്ച ആയുസ് നീട്ടി കിട്ടിയിരിക്കുകയാണ് ഈ സിനിമയ്ക്ക് .
തീര്‍ച്ചയായും നിങ്ങള്‍ ഈ സിനിമ കാണണം എന്ന് ഞാന്‍ ആത്മാര്‍ഥമായി അഭ്യര്തിയ്ക്കുന്നു.
മറ്റു ഭാഷകളിലെ പോലെ മലയാളത്തിലും വരട്ടെ,മാറ്റത്തിന്റെ മണം.
വരട്ടെ,ഇങ്ങനെ വല്ലപ്പോഴും മാത്രമുള്ള നിശബ്ദ/ശബ്ദ വിപ്ലവങ്ങള്‍ ..........!!!!!!!

14 comments:

  1. തകര്‍ന്നു തരിപ്പണം ആയിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ദയനീയ അവസ്ഥയില്‍ നിര്‍ബ്ബന്ധമായും പ്രോല്സാഹിപ്പിക്കപ്പെടെണ്ട ചിത്രം.
    തീര്‍ച്ചയായും നിങ്ങള്‍ ഈ സിനിമ കാണണം എന്ന് ഞാന്‍ ആത്മാര്‍ഥമായി അഭ്യര്തിയ്ക്കുന്നു.
    അഭിപ്രായങ്ങളും പറയണം...സ്നേഹം...!!!

    ReplyDelete
  2. നല്ലതിന് ഇന്ന് മാര്‍ക്കറ്റ്‌ ഇല്ലാലോ! ഒരു നാള്‍ വരും. അന്ന് എല്ലാം കലങ്ങിത്തെളിയും. കാത്തിരിക്കാം.

    ReplyDelete
  3. nammude malayaalam chavar cinemakal..............avasaanikkanamengiil.....................ithu pole ulla cinemakal varanam

    ReplyDelete
  4. Sorry friend can't see the film in Cochin it is already gone from theaters.Couldnot see the film in the first four days since there was no noon show(NS was Thanthonni).

    ReplyDelete
  5. Anganae "Daasantae Samayam Thelinju"

    ReplyDelete
  6. Kodanukodi kaashu mudakki bhrahmanda cinimakal nirmmichu ettu nilayil pottichu paavam prekshakanae karayippichu kalikkunnavar ithu kandu padikkanam.....

    Pakshe enthu kondo ithu polathae nalla cinimakale angeekarikkanulla oru manassu nammal kanaikkunnilla....

    Oru pakshe cinemayudae "Public Relations" work weak aayathu kondaavam....inganathae nalla cinimakal janangal kaananam...ithu polae oru nalla low budget cinemakku venda promotion nalki athinae vijayippikkan shremikkunna ella "Bloganmarkkum Blogikalkkum abhivaadhyangal"

    ReplyDelete
  7. Njanum yojikkunnu...but aarkkum ee film kaanaanulla avasaram kittunnilla...ethanum divasangal mathramaanu itharam filmsnte aayussu...ivide sthiram package cenemas mathram mathiyallo...hantha kashtame......

    ReplyDelete
  8. ശരിയാണ് ഏറനാടാ...
    എല്ലാം കലങ്ങി തെളിയുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം..
    പൊന്നാനിക്കാരന്റെ അഭിപ്രായം തന്നെ മലയാള സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാരുടെയും അഭിപ്രായം.
    വിശാഖേ.... വലുതല്ലെങ്കിലും ഒരു നല്ല ഒരു പടം നഷ്ടപ്പെട്ടു.
    സ്വീടീ... പറഞ്ഞത് നൂറു ശതമാനം ശരിയാണ്.
    നന്ദി രെഷ്മീ........എല്ലാര്‍ക്കും.....
    സ്നേഹം....

    ReplyDelete
  9. ee padam veendum varum ernakulathu .adutha azcha muthal .ellavarum kananam.mohan chettan (mohan Raghavan) paranjathanu

    ReplyDelete
  10. അതൊരു നല്ല വാര്‍ത്തയാണ്.
    കണ്ടവര്‍ കാണാത്തവര്‍ക്ക് അഭിപ്രായം പറയുക...
    നല്ല ശ്രമങ്ങള്‍ വിജയിക്കട്ടെ...
    അല്ലെങ്കില്‍ പരാജയപ്പെടാതിരിയ്ക്കട്ടെ........

    ReplyDelete
  11. Definitely ethra nalla shramangal naam vijayippikkanam;(@Prekshakan;nyan ee cinima kaanan shramichathanu pakshe 4 daysil theater film maattiyaal nyan entu cheyyum; enikku ns matram kaanane samayamullu as i work in night shift; pakshe first 4 days ee film noon show illayirunnu then decided to take half day leave to watch it on friday only to see that it was replaced by "Hurt locker").

    as Design@replica said;ee film cochiyil veendum release cheythaal leave eduttaayalum ill see.But dont you think that theater owners shud also support such films by running them for atleast 10 days.

    ReplyDelete
  12. സിനിമ കണ്ടിരുന്നു. തീര്‍ച്ചയായും കാണേണ്ട സിനിമ. വര്‍ഷങ്ങള്‍ക്കു ശേഷം സംതൃപ്തിയോടെ തിയ്യേറ്ററില്‍ നിന്നിറങ്ങിപ്പോന്നത് ഈ സിനിമ കണ്ടപ്പോഴാണ്. ഒരു കുളിരരുവിയുടെ സാമീപ്യ സ്പര്‍ശം പോലെ.
    ശേഷം സംവിധായകന്‍ മോഹന്‍ രാഘവനുമായി ഫോണില്‍ സംസാരിക്കാനും സാധിച്ചു.

    (കഴിഞ്ഞ ചിത്രഭൂമിയില്‍ മോഹന്‍ രാഘവനുമായുള്ള അഭിമുഖവും ഉണ്ട്. വായിച്ചിരിക്കേണ്ടതാണ്)

    (ഈ വേഡ് വെരിഫിക്കേഷന്‍ മാറ്റരുതോ ബ്ലോഗറേ?) :)

    ReplyDelete
  13. പണ്ടൊരു കാലമുണ്ടായിരുന്നു. നല്ല സിനിമകള്‍ക്ക് പബ്ലിസിറ്റി വേണ്ടാത്ത കാലം. ഇന്നതുണ്ടായിട്ടും കാര്യമില്ലാത്ത പോലെ. ഈ പടം കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. വിരലിലെണ്ണാവുന്ന ചില നല്ല പടങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ വന്നെങ്കിലും അടുത്ത കാലത്ത് പൂര്‍ണ സംതൃപ്തി നല്‍കിയ മറ്റൊരു പടം ഇല്ല. പിന്നെ ദൂഷണത്തിനു ചില ക്ലാരിഫിക്കെഷന്‍സ് എന്റെ വക പറയട്ടെ(എനിക്ക് തോന്നിയത്),
    3)ഒഴിവാക്കാമായിരുന്ന ചില ഇഴചിലുകളും ശ്ശെ എന്ന് തോന്നിക്കുന്ന അപൂര്‍വ്വം ചില ഡയലോഗുകളും--> അതെന്താണാവോ?!
    4) ഭ്രാന്തനല്ലേ, അതിലെന്തു അമിതാഭിനയം?! പാവം അയാളെ വെറുതെ വിട്ടേക്കു...
    2)2 മണിക്കൂര്‍ സിനിമയില്‍ 10 മിനിട്ടില്‍ മാത്രം വരുന്ന കഥാപാത്രത്തിനെ വെട്ടിമുറിക്കണോ?(ശ്രുതിയുടെ സഞ്ചാരം എന്ന സിനിമ കണ്ടിരുന്നോ?നന്നായി അഭിനയിച്ചിരുന്നു അവള്‍ അതില്‍)

    റിവ്യൂ കൊള്ളാം.ഇങ്ങനെ കുറെ റിവ്യൂ കണ്ടെങ്കിലും സിനിമ ആളുകള്‍ കാണട്ടെ(ആയുസ്സുണ്ട് സിനിമക്കെന്കില്‍)...

    ----ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിക്കൂടെ....---

    ReplyDelete
  14. Nice comment from Sweetie Varme "Angane Dasante Samayam Thelinhu"

    Excellent Moive

    ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.