ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Tuesday, May 4, 2010

കോപ്പീ.... ഒപ്പിച്ചേ.....!!!"

പാപ്പീ അപ്പച്ചാ...
നിര്‍മാണം:അനൂപ്‌
രചന,സംവിധാനം-മമാസ്
താരനിര:ദിലീപ്,ഇന്നസെന്റ്.അശോകന്‍ ,ധര്‍മജന്‍ ,കാവ്യ.


ആമുഖം
(സത്യത്തിന്റെ മുഖം)

ബാറില്‍ പോകുന്നവര്‍ക്ക് കുടിയ്ക്കേണ്ട ഇനത്തെ കുറിച്ചൊരു ധാരണ ഉണ്ടാകും.രമ്മോ വിസ്കിയോ ബ്രാണ്ടിയോ എന്ത് വിഷമായാലും.....
കാശ് വളരെ കുറഞ്ഞവര്‍ക്ക് വേറൊരു തരം മദ്യവും അവിടെ കിട്ടുമത്രേ.... അതായത് അളവ് ഗ്ലാസില്‍ ഒഴിയ്ക്കുംപോള്‍ തൂവി പോകുന്നത് അടിയില്‍ വച്ചിരിക്കുന്ന ഒരു ക്യാനില്‍ ആവും വീഴുക.അതില്‍ വിസ്കി ഉണ്ടാവും ബ്രാന്റി ഉണ്ടാവും,റാം ഉണ്ടാവും... സീസര്‍ മുതല്‍ ബ്ലാക്ക് നീഗ്രോ വരെ മുന്തിയതും പിന്തിയതും ഒക്കെ ഉണ്ടാവും.....സകല ചപ്പു ചവറു ബ്രാന്റുകളും തൂവി കളഞ്ഞത് ചേര്‍ന്ന ആ സാധനം അഖോര കുടിയന്മാരായ കാശില്ലാത്തവര്‍ ചുളു വിലയ്ക്ക് വാങ്ങി കുടിയ്ക്കും.
അത് പോലെ ദിലീപിന്റെ പഴയകാല സിനിമകളിലെ നല്ലതും ചീത്തയുമായ ഒരുപാട് രംഗങ്ങള്‍ ചേര്‍ത് ചപ്പും ചവറും ഒരു വൃത്തികെട്ട ക്യാനില്‍ ഒഴിച്ച് തന്ന ലോ ക്ലാസ് മദ്യം പോലൊരു സാധനമത്രേ പാപ്പീ അപ്പച്ചാ.....

ഭൂഷണം

1)റ്റൈടില്‍സ് കൊള്ളാം..... അതിലെ മലയാള പരീക്ഷണം നല്ല ഒരു ശ്രമം......
2)ധര്‍മ്മജന്‍ (പാപ്പിയുടെ സഹചാരി) തരക്കേടില്ല...അയാള്‍ ചാനലിലെ അത്ര ശോഭിചില്ലെങ്കിലും പ്രതീക്ഷയുള്ള നടന്‍ .
3)നാലോ അഞ്ചോ കോമഡി ഡയലോഗുകള്‍ ചിരി വരുത്തുന്നു.
4)പത്തു നൂറോളം (ദിലീപ് അടക്കം) സിനിമാ പ്രവര്‍ത്തകര്‍ക്ക് കാശ് കിട്ടി.
5)പത്രങ്ങള്‍ക്കു പരസ്യത്തിന്റെ കാശ് കിട്ടി.

ദൂഷണം
1)നൂറു പടങ്ങളില്‍ കണ്ടു പഴകി തേഞ്ഞ അച്ഛന്‍ -മോന്‍ സ്നേഹം.
2)ആയിരം പടങ്ങളില്‍ കണ്ട 'ആദ്യം ദേഷ്യമുള്ള നായിക പിന്നെ പ്രേമിക്കുന്നത്.'
3)അതിലും ഏറെ പടങ്ങളില്‍ കണ്ട ചീപ് വില്ലതരത്തിന്റെ ബ്ലാക്ക് ആന്‍റ് യുഗകാല വേര്‍ഷന്‍ .
40ആട്ടിന്‍കുട്ടി ആനപ്പിണ്ടം ഇടാന്‍ വിഷമിയ്ക്കുംപോലെ കഷ്ടപ്പെട്ടുള്ള (നായകന് ചേരാത്ത)ഹീറോയിസം.
5)നൂറില്‍ തൊന്നൂരും പഴകിയ കോമഡി കോപ്രായവും(മൂന്നുനാല് നല്ല തമാശകള്‍ വിസ്മരിക്കുന്നില്ല)ചേര്‍ന്ന ഒട്ടിപ്പ് സെറ്റപ്പ് .
6)കഥ എന്നൊരു വസ്തു ഇല്ല.
7)വില്ലന്‍ചുമയുടെ ശക്തി പോലും ഇല്ലാത്ത ദുര്‍ബലമായ വില്ലന്മാരും വില്ലതരത്തിന്റെ കാരണവും.
8)കാവ്യ മാധവന്റെ മടങ്ങിവരവ് ഇങ്ങനെ ഒരു പടത്തിലൂടെ...അവരുടെ നല്ല നാളെയ്ക്കായി നമുക്ക് പ്രാര്തിയ്ക്കാം....
9)ഇതൊരു ചുരുങ്ങിയത് ഇരുപതു വര്ഷം മുമ്പ് ഇറങ്ങേണ്ട സിനിമ.
10)തുടര്‍ച്ചയായ എട്ടൊന്‍പതു പരാജയങ്ങള്‍ക്കു ശേഷവും, രോഗകാരണം കണ്ടു പിടിയ്ക്കാന്‍ പറ്റാത്ത ഡോക്ടറെ പോലെ വിഷമിയ്ക്കുന്ന ദിലീപിനെ ഇതിലും കാണാം......

കണ്ടീഷന്‍സ് അപ്പ്ളൈ
താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു അവസ്ഥയില്‍ ആണങ്കില്‍ മാത്രം കാണാവുന്ന സിനിമ.
കയ്യില്‍ കഷ്ടപ്പെടാതെ കിട്ടിയ കാശുണ്ടെങ്കില്‍...
തിയേറ്റര്‍ സീറ്റില്‍ ഇരുന്നാലെ ഉറക്കം വരൂ എങ്കില്‍....
ഏതെങ്കിലും നല്ല പടം കാണാത്തതിനു സ്വയം ശിക്ഷ ഏറ്റു വാങ്ങാന്‍ ആഗ്രഹിയ്ക്കുന്നെങ്കില്‍.....
ഒന്നും പ്രതീക്ഷിയ്ക്കാതെ, തകരുന്ന മലയാള സിനിമയ്ക്ക് ഒരു ടിക്കെട്ടിന്റെ കാശ് കൊണ്ടെങ്കിലും താങ്ങാവാന്‍ ആഗ്രഹിയ്ക്കുന്നെങ്കില്‍......
അതിശക്തനായ ദിലീപ് ഫാന്‍ ആണെങ്കില്‍.......
മൂന്നു നാല് കോടി മുടക്കിയ നിര്‍മാതാവിനോട് സഹതാപം തോന്നുന്നെങ്കില്‍.......
"എന്റെ കാശ്,എന്റെ സമയം..എനിക്ക് തോന്നുന്ന പടം കാണും നീയാരാടാ ചോദിയ്ക്കാന്‍ "എന്ന ചങ്കുറപ്പ് ഉണ്ടെങ്കില്‍...

പായ്ക്കപ്പ്
രണ്ടു കാര്യങ്ങള്‍......
1)ഉദിത് നാരായണന്‍ വികൃതമായ എന്തോ ശബ്ദത്തില്‍ മലയാളം പാടുന്നത് കേട്ട ഒരുത്തന്‍ പറഞ്ഞു " മഹാരാഷ്ട്രയില്‍ ആണ് ഇങ്ങനെ മാതൃഭാഷയെ വ്യഭിച്ചരിച്ചത് എങ്കില്‍ ശിവസേനയും ബാല്‍ താക്കറെയും ചേര്‍ന്ന് വെടി വച്ച് കൊന്നേനെ....ഇവിടാവുമ്പം ചോദിയ്ക്കാന്‍ ഒരു പട്ടിയും ഇല്ലല്ലോ?"
2)കൂട്ടായി ജീപ്പില്‍ ദൂരെ നിന്നും വന്നു പ്രതീക്ഷയോടെ പടം കണ്ടിട്ട് മടങ്ങും വഴി
ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇങ്ങനെ കോറസായി പാടി പ്രതിഷേധം തീര്‍ക്കുന്ന തും തല കുമ്പിട്ടു തിയേറ്റര്‍ വിട്ട ജനത്തിന്റെ ഇടയില്‍ നിന്ന്കേട്ടു.
"(മൊത്തം)കോപ്പീ.... ( ഒരുവിധം )ഒപ്പിച്ചേ....."


N.B: ഇത് കണ്ടിട്ടു ഒന്നും എഴുതണ്ടാ എന്ന് കരുതി..... സിനിമാ സമരം കാരണം മറ്റു പടങ്ങള്‍ ഇല്ലാത്തത് കൊണ്ടു ഇത് വരെ തിയേറ്റര്‍ വിടാതെ മുന്നോട്ടു പോകുന്നത് കണ്ടു 'പറയാനും വയ്യ...പറയാതിനി വയ്യ ' എന്ന് കരുതി പറയുന്നു......
കൂതറ എന്ന് പറയാന്‍ പറ്റാത്ത, എന്നാല്‍ നല്ലതല്ലാത്ത ബിലോ ആവറേജ് സിനിമ.

15 comments:

  1. കൂതറ എന്ന് പറയാന്‍ പറ്റാത്ത, എന്നാല്‍ നല്ലതല്ലാത്ത ബിലോ ആവറേജ് സിനിമ. നിങ്ങളുടെ അഭിപ്രായം എന്താ?

    ReplyDelete
  2. njan kandilla. sathyam paranjaal kaanan dhairyam vannilla. vere padam illaathathu kondu palarum nirbandhichu. itju vare pidichu ninnu. iniyum kazhiyane ennu praarthikkunnu..

    ReplyDelete
  3. nalla saahithyam....vaayikkan nalla rasamundayirunnu....thanks :D

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. "കൊള്ളാം മോനെ... നിന്‍റെ ആവേശം, നിന്‍റെ പരവേശം...
    പക്ഷെ; ഒരു നല്ല സിനിമയുണ്ടാവാന്‍ നീ ഇനിയും അലയേണ്ടി വരും, ഒരു ഭ്രാന്തനെ പോലെ...
    ഭയപ്പെടരുത്‌ ഞാനും നിന്‍റെ കൂടെയുണ്ട്..."

    ReplyDelete
  7. nallathum cheethayum aapekshikamanu(means its depends upon the viewer.)cinima ennathu orupadu perude jeevithavum, pakshe ingane ulla cinimakku entertainment tax ennathu badakamaano?????

    wth love:
    മറ്റൊരു പ്രേക്ഷകന്‍.

    ReplyDelete
  8. Nammude malayalam cinema alley.... 50 il 4 padam nannavum.. athu maathram kandal mathiyallo... bakkiyellaaam thani chaliyum copy um thanney.. Ennalum inganeyulla padam kaanunnavarey sammadhikkanam... avarude oru kshama vallatha oru sambavam thanney.....

    ReplyDelete
  9. #വന്നതിനും കമന്റിയതിനും നന്ദി ടെസ്നീ ,ഷിയാദ്,
    #മി.പ്രസൂന്‍ .... താങ്കള്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിയ്ക്കുന്ന ആളാണെന്നു തോന്നുന്നു.എന്തായാലും നല്ല അഭിപ്രായത്തിനു നന്ദി.
    #ജഹ്ഫര്‍ ... ക്ഷമ കേട്ട പ്രക്ഷകര്‍ കലാപത്തിനു ഇറങ്ങേണ്ട സമയം കഴിഞ്ഞു........ഹ ഹ ഹ .....
    #ശരിയാണ് ആര്‍ജീ ..... താങ്കള്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്..... നാളെ ഈ പ്രേക്ഷകന്‍ ഒരു സിനിമ ഉണ്ടാക്കിയാലും അതിലും ആയിരം പ്രശ്നങ്ങള്‍ ഉണ്ടായേക്കും.അപ്പോഴും ഇത് പോലുള്ള അഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും അംഗീകരിയ്ക്കാന്‍ തയ്യാറാകണം.എന്നല്ലേ.... അഭിപ്രായത്തിനും പിന്തുണയ്ക്കും സ്നേഹ പൂര്‍വ്വം നന്ദി RG.....

    ReplyDelete
  10. very very nice and humorous review with ultimate facts...
    good language...keep it up prakshaka

    ReplyDelete
  11. പാപ്പി അപ്പച്ചാ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സ് നിറയെ ഒരു നല്ല ചന്തി പടം കണ്ട പ്രതീതി.എന്തോ ഇപ്പോള്‍ നമ്മുടെ ദിലീപ് അണ്ണന് ശനി ദശ ആണന്നു തോന്നുന്നു,പണ്ട് എതെങ്ങില്ലും ഒരു സഹ നടന്‍റെ ചന്തി കാണിച്ചാല്‍ മാത്രം പടം ഓടുമായിരുന്നു...അന്ന് ഒരു ചന്തി നല്ല ലെക്ഷ്ണ മായിരുന്നു....ഇന്നിപ്പോള്‍ പടങ്ങള്‍ എല്ലാം പൊട്ടുന്നത് കൊണ്ടാകാം പാപ്പി അപ്പച്ചയില്‍ പട്ടു സീനിലെ എല്ലാവരുടെയും ചന്തി കാണിച്ചു നോക്കിയത്.എന്നിട്ടും ഒരു രക്ഷയും ഇല്ലല്ലോ എന്‍റെ ദിലീപ് ചേട്ടാ . ചേട്ടന്‍ ഇനി പിന്നാമ്പുറം വിട്ടു ഉമ്മറം കാണിക്കും മുന്‍പേ, ചേട്ടന്‍റെ ഇ ഗതികേട് മാറാന്‍ ഞാന്‍ ഒരു വിജയ ഫോര്‍മുല പറഞ്ഞു തരട്ടെ , ചേട്ടന്‍ അടുത്ത പടത്തില്‍ നായികയുടെ ചന്തി കാണിച്ചു നോക്ക് ......ഉറപ്പായിട്ടും ജനം ഇടിച്ചു കയറും (ഞാനും ) അന്ന് ഒരുത്തനും കഥയും നോക്കില്ല തിരക്കഥയും നോക്കില്ല , ചേട്ടന് മുടക്കിയ കാശും കിട്ടും പടം മുന്നൂറു ദിവസം ഓടുകയും ചെയ്യും... പശുവിന്‍റെ കടിയും മാറും കാക്കയുടെ വിശപ്പും മാറും.
    (ഗ്ലാമര്‍ ഉള്ള മുഖം ഇല്ലങ്ങിലും കുഴപ്പമില്ല നല്ല ഒരു ചന്തി ഉണ്ടായിരുന്നാല്‍ മലയാള സിനിമയില്‍ നിന്ന് പറ്റാം)

    ReplyDelete
  12. Koothara ennu parayuniilaaa kaarranam tharayude standardum pokkumm.......
    Dilip copying lalettans style.....

    ReplyDelete
  13. രണ്ട് അനോണിമസ്മാര്‍ക്കും നന്ദി
    പിശാച് പറഞ്ഞത് വളരെ രസകരമായ വസ്തുത......
    തുടര്‍ന്നും വരണം,വായിക്കണം,വല്ലതും പറയണം....
    സ്നേഹം...............

    ReplyDelete
  14. ur views talked for 100 other real movie lovers..but the fact that even the veteren actors and directors in the movie bussiness seldom realize that they are spoiling the name of malayalam film industry which the great yester year diretors made with blood and soul..keep going..hey missed one this....i think in the bhooshanam area u missed one thing..the use or catoons in the movie specialy to show the flash back...which inturn helped the producer to save a few penny..and if cud include the exact money collected by the money plz do include that

    ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.