ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Monday, May 10, 2010

സത്യം പറഞ്ഞാല്‍ സത്യന്‍ പറയുന്നതാണ് സത്യം.... എന്താ സത്യമല്ലേ....?

കഥ തുടരുന്നു
രചന-സംവിധാനം:സത്യന്‍ അന്തിക്കാട്
താരനിര:മമത മോഹന്‍ദാസ്‌,ജയറാം,ആസിഫലി(ഋതു ഫെയിം),ബേബി ബേബി അന്ഖിത,KPAC ലളിത ,ഇന്നസെന്റ്.......

സത്യന്‍ അന്തിക്കാടും ബ്രാട്പിറ്റും തമ്മിലെന്തു ബന്ധം?
2008 ഇല്‍ ഡേവിഡ് ഫിഞ്ചേര്‍ സംവിധാനം ചെയ്ത് ബ്രാട്പിറ്റ് അഭിനയിച്ച ഒരു രസകരമായ സിനിമയുണ്ട്.' ദ ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടന്‍ ' എന്നാണു പടത്തിന്റെ പേര്....... സത്യന്‍ അന്തിക്കാടിന്റെ 'കഥ തുടരുന്നു' എന്ന സിനിമയെ പറ്റി പറഞ്ഞു തുടങ്ങിയിട്ട് ഒരിന്ഗ്ലീഷ് സിനിമയെ പറ്റി വാക്കല്ലാതെ പറയുന്നത് കേട്ടിട്ട് പടം കോപ്പിയടിച്ഛതാനെന്നു പറയാന്‍ പോവുകാന്നു നിനയ്ക്കരുത്.
'ദ ക്യൂരിയസ് കേസ് ഓഫ് ബഞ്ചമിന്‍ ബട്ടന്‍ ' സിനിമയില്‍ നായകന്‍ വാര്‍ധക്യത്തില്‍ നിന്നും പ്രായം കൂടുന്തോറും യൌവനതിലെയ്ക്കും വീണ്ടും പ്രായം ചെല്ലുംപോഴെയ്ക്കും കൌമാരതിലെയ്ക്കും പോകുന്ന അവസ്ഥയുണ്ട്.
പറഞ്ഞു വന്നത് സത്യന്‍ അന്തിക്കാടിനെ കുറിച്ചാണ് ..... പ്രായം കൂടുന്തോറും ചിന്തയിലും എഴുത്തിലും സംവിധാനത്തിലും യൌവനത്തിന്റെ പ്രസരിപ്പ് വര്‍ദ്ധിച്ചു വരുന്ന സത്യന്‍ സത്യമായും ആ ബ്രാട്പിറ്റ് ക്യാരക്ടറിനെ ഓര്‍മിപ്പിയ്ക്കുന്നു.എഴുത്തിലും സംവിധാനത്തിലും യുവ സിനിമാക്കാരെപ്പോലെ /ക്കാളും അപ്ഡേട്ടട് ആണ് സത്യന്‍ അന്തിക്കാട് എന്ന് അടിവരയിടുന്ന സിനിമയാണ് കഥ തുടരുന്നു.
ഭദ്രവും സുന്ദരവുമായ ഒരു തെളിനീരോട്ടമാണ് ഈ സിനിമയെന്ന് എനിക്ക് തോന്നുന്നു.

കഥാസാരം
ഇരു മതസ്ഥരായ വിദ്യയും ഷാനവാസും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നു ഒരുമിച്ചു ജീവിച്ചു തുടങ്ങിയ ദമ്പതികളാണ്(മമതയും ആസിഫലിയും).ഒരു കുഞ്ഞു മകളും(ബേബി അവന്തിക).
ഒരു രാത്രി മകള്‍ക്ക് മാമ്പഴം വാങ്ങാന്‍ പോയ ഷാനവാസ് പിന്നെ മടങ്ങി വന്നില്ല.(രസച്ചരട് പൊട്ടാതിരിയ്ക്കാന്‍ ആ സംഭവം ഞാന്‍ ഇവിടെ പറയുന്നില്ല. ഇന്ന് എനിക്കും നിങ്ങള്‍ക്കും ആര്‍ക്കും സംഭാവിയ്ക്കാവുന്ന ദുരന്തം ...)
അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടു പോയ വിദ്യക്കും മകള്‍ക്കും എല്ലാം ത്യജിക്കേണ്ടി വന്നു ...അവള്‍ ചെന്ന് പെട്ടത് ,ജീവിച്ചു പരിചയിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തരായ ഒരു പിടി ആള്‍ക്കാരുടെ ഇടയില്‍..... തിളയ്ക്കുന്ന അനുഭവചൂടില്‍ നിന്നും ജീവിതം ജീവിച്ചു പഠിയ്ക്കാന്‍ കഷ്ടപ്പെട്ട ഒരു മനസുറപ്പുള്ള പെണ്ണും ഒന്നുമറിയാത്ത കുഞ്ഞും... പിന്നെ കുറെ മനുഷ്യരും....... മനുഷ്യന്റെ മനസ്സില്‍ ഇനിയും മരിച്ചിട്ടില്ലാത്ത നന്മ തിന്മകളുടെ, ദ്വേഷ മനുഷ്യത്വങ്ങളുടെ കഥയാണ്‌ വികാരതീവ്രവും ശക്തവുമായി തുടര്‍ന്ന് സത്യന്‍ അന്തിക്കാട് ആവിഷ്കരിക്കുന്നത്.

ഭൂഷണം
1)മികച്ച കഥ,മികവുറ്റ അവതരണം.
2)നമുക്കിവരെ അറിയാമല്ലോ എന്ന് തോന്നിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍.
3)ഒന്നിനൊന്നു മികച്ച കാസ്റ്റിംഗ്.(മമതയുടെ അച്ഛനായി അഭിനയിച്ച ആള്‍ ഒഴിച്ച് ...അദ്ദേഹവും തീര്‍ത്തും മോശമെന്നല്ല)
4)നിര്‍ദോഷവും ശക്തവുമായ നര്‍മ മുഹൂര്‍ത്തങ്ങള്‍.
5)മാമുക്കോയയുടെ ക്രൌഡ് സപ്ലൈ ചെയ്യുന്ന കഥാപാത്രം.
6)ഒരൊറ്റ വില്ലന്‍ /നെഗറ്റീവ് ക്യാരക്ടറുകള്‍ ഇല്ല.(വില്ലന്മാരുടെ അലര്‍ച്ചയും അട്ടഹാസവുമില്ലാതെ സിനിമ കൊണ്ടു പോകാം എന്ന് സത്യന്‍ ഒരിയ്ക്കല്‍ കൂടി ഊന്നിയും ഊന്നാതെയും പറയുന്നു.)
7)പലപ്പോഴും മനസ്സില്‍ സ്പര്‍ശിച്ചു കടന്നു പോകുന്ന തികവുള്ള സംഭാഷണ രചന.
8)വളരെ ലളിതമായ സ്റോറി ലൈനില്‍ നിന്നും വികസിപ്പിച്ച ബലമുള്ള തിരക്കഥ
(ബ്രഹ്മാണ്ടന്‍ കഥയും സംഘര്‍ഷങ്ങളും തിരക്കി പോകുന്നവരെ.... പാടപുസതകമാക്ക്...ഇത്തരം സിനിമകള്‍ )
9)ബേബി ബേബി അന്ഖിതയുടെ ശ്രദ്ധേയമായ പ്രകടനം.

ദൂഷണം
1)ഗാനങ്ങള്‍..... ഇളയരാജയുടെ ഈ പടത്തിലെ സംഗീതം ഇയ്ക്ക് അത്രയ്ക്കങ്ങട് ബോധിചില്ലാട്ടോ.....(ആരോ....എന്ന മനോഹര ഗാനമൊഴിച്ച് ..... ആ ഗാനം അതീവഹൃദ്യം തന്നെയാണ്....
ഗാനചിത്രീകരണം പൊതുവേ നന്നായിട്ടുണ്ട്).

2)ഒഴിവാക്കാമായിരുന്നു എന്ന് തോന്നിച്ച അപൂര്‍വ്വം ചില സീനുകള്‍ .(ആവര്‍ത്തനം പോലെ തോന്നിച്ചത്)...
3)വിദ്യാസമ്പന്നയും മനസുറപ്പ് ഉള്ളവളുമായ വിദ്യ തങ്ങാനിടമില്ലാതെ ആദ്യമേ തന്നെ റെയില്‍വേ സ്റെഷനില്‍ അഭയം പ്രാപിയ്ക്കുന്നത് സിനിമയുടെ റ്റെമ്പോയ്ക്ക് വേണ്ടി ചെയ്തതാനന്കിലും അതിലത്ര ന്യായവും സ്വാഭാവികതയും ഉണ്ടെന്നു തോന്നുന്നില്ല.
4)ഒരല്പം നാടകീയമായി പോയ ഷാനവാസിന്റെ സുഹൃത്തിന്റെ (ജൂബാക്കാരന്‍ - പേരറിയില്ല.)അഭിനയം.
5)മനസിനക്കരെയിലെ ചില സീനുകളുടെ, സ്വീക്വന്സുകളുടെ തനിയാവര്‍ത്തനം.
6)അല്പം കൂടി ടച്ചിംഗ് ആക്കാമായിരുന്ന ക്ലൈമാക്സ്...(ഇത് അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ ആഗ്രഹിയ്ക്കുന്ന പ്രേക്ഷകന്റെ സ്വന്തം ഭാഷ്യം).
പായ്ക്കപ്പ്
ഇത് സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും മികച്ച സിനിമയല്ല.പക്ഷെ.... ഇത്രയും പോസിറ്റീവ് എനെര്‍ജിയും ശുഭപ്രതീക്ഷയും പകരുന്ന സോദ്ദ്യേശ സിനിമ മലയാളത്തില്‍ വന്നിട്ട് കുറെക്കാലമായി.ഉറപ്പായും ജീവിതത്തെ സ്നേഹിയ്ക്കാന്‍.... ധൈര്യത്തോടെ ജീവിത സംഘര്‍ഷങ്ങളെ അതിജീവിയ്ക്കാന്‍ ഇ സിനിമ ശക്തമായ സന്ദേശം തരുന്നു.പ്രണയിച്ചു വിവാഹം കഴിച്ചവര്‍ അതും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നു കെട്ടിയവര്‍ (അവരുടെ വീട്ടുകാര്‍ക്കും ) പടം കണ്ടു കൊറച്ചു നേരതെയ്ക്കെങ്കിലും തൊണ്ടക്കുഴിയില്‍ നിന്ന് ഉമിനീര് ഇറങ്ങില്ല എന്നത് വാസ്തവം....
സത്യമായും സത്യന്‍ അന്തിക്കാട് സാര്‍..... മറ്റാര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും....സത്യന്‍ പറഞ്ഞ ഈ സത്യങ്ങള്‍ എനിക്കിഷ്ടപ്പെട്ടു കേട്ടോ....
അതിന് എന്റെ വക ഒരുമ്മ......

20 comments:

 1. പോസിറ്റീവ് എനെര്‍ജിയും ശുഭപ്രതീക്ഷയും പകരുന്ന സോദ്ദ്യേശ സിനിമ മലയാളത്തില്‍ വന്നിട്ട് കുറെക്കാലമായി.
  ഭദ്രവും സുന്ദരവുമായ ഒരു തെളിനീരോട്ടമാണ് ഈ സിനിമയെന്ന് എനിക്ക് തോന്നുന്നു.നിങ്ങളുടെ അഭിപ്രായം എന്താ?

  ReplyDelete
 2. ഒറ്റ വക്കില്‍ പറഞ്ഞാല്‍ കൊള്ളാം.
  ഒരു പരസ്യ വാചകം പോലെ "വിശ്വാസം അധല്ലേ എല്ലാം". ട്രീര്ച്ചയായും സത്യന്‍ അന്തിക്കാടിനോടുള്ള വിശ്വാസം, അത് അട്യേഹം കാത്തു.

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. പോക്കിരികളുടെ പേക്കുത്തിനിടയിൽ അല്പം ആശ്വാസമാണ്, സ്ഥിരം സത്യൻ ശൈലിയിലെ പഴയ വീഞ്ഞാണങ്കിൽ പോലും, ഇത്തരം ചിത്രങ്ങൾ..
  നല്ല റിവ്യു,പ്രേക്ഷകാ..

  ReplyDelete
 5. oh happy to hear that there is a watchable movie again in malayaalam....and yeah santhyanandikaud always does give a positive hope to the viewers and glad to know that he did maintain it...eagerly waiting to watch the performances of each actor and may be after that i wud comment again in detail..anyways now atleast i feel i can watch the movie without the fear of loosing a few penny in vain ..thanks prekshakan

  ReplyDelete
 6. അരവിന്ദ്...സിജോ...പ്രസൂന്‍ ....വളരെ നന്ദി.....
  പുതിയ തലമുറ വരണം എന്ന് നമ്മള്‍ ആത്മാര്‍ഥമായി ആഗ്രഹിയ്ക്കുംപോഴും സത്യന്‍ അന്തിക്കാടിനെ പോലുള്ള നല്ല ക്രാഫ്റ്മാന്‍മാര്‍ ,അവര്‍ നല്ല സിനിമ തന്നു കൊണ്ടിരിക്കും വരെ ഫീല്‍ഡില്‍ തുടരണം എന്ന ആഗ്രഹമാനുള്ളത് ...
  അദ്ദേഹത്തിന്‍റ സിനിമകള്‍ മോശമായി തുടങ്ങും വരെ നമുക്ക് പിന്തുണയ്ക്കാം..... സ്നേഹം,ശുഭദിനം....

  ReplyDelete
 7. am also agree with you prakshaka......
  its a gud movie based on contemporary issues of youth....
  good making with good satire and black humour....
  gud review

  ReplyDelete
 8. bhayankara mahaa cinema allenkilum really very nice movie..

  ReplyDelete
 9. manoharamaaya sinimaykk
  athi manoharamaaya review
  thnks
  thudaru suhruthe.....

  ReplyDelete
 10. അനോണിമസിനും നിരൂപകയനും നന്മയ്ക്കും നന്ദി..
  തുടര്‍ന്നും വരണം,വായിക്കണം,അഭിപ്രായിക്കണം,
  ഗുണദോഷിയ്ക്കണം....
  സ്നേഹം....

  ReplyDelete
 11. വളരെ കാലത്തിനു ശേഷം ഒരു നല്ല സിനിമ കാണാന്‍ പറ്റി. പടത്തിലെ പാട്ടുകള്‍ക് താങ്കള്‍ പറഞ്ഞത് പോലെ വലിയ ക്വാളിറ്റി ഒന്നും ഇല്ല. പക്ഷെ പശ്ചാത്തല സംഗീതം അത്യുഗ്രന്‍...
  പാട്ട് മോശം അയെങ്ങിലും പശ്ചാത്തല സംഗീതം ആ കുറവിനെ മറികടക്കുന്നു...പലപ്പോഴും ഒരു സത്യന്‍ അന്തിക്കാട് സ്ഥിരം മാനറിസങ്ങള്‍ അവര്‍തന വിരസത സൃഷ്ട്ടിക്കുന്നുണ്ട്....എന്നിരുന്നാലും ഇതൊരു വളരെ നല്ല ഒരു സിനിമ ആണ് എന്നാണ് എന്റെ അഭിപ്രായം....

  ReplyDelete
 12. ഹേ പ്രേക്ഷകാ... ഞാന്‍ സിനിമ കണ്ടില്ല. എന്നാലും ചെറിയ പേടിയുണ്ട്, കാരണം സത്യേട്ടന്‍ അടുത്തകാലത്തായി ഒരേ പോലുള്ള സിനിമകളല്ലേ ചെയ്യുന്നത് എന്നെനിക്കൊരു സംശയം. പാട്ടാണെങ്കില്‍ ഏതു പാട്ട് ഏതു സിനിമയിലേതാണെന്നു തിരിച്ചറിയാനും പറ്റുന്നില്ല, ഒരേ രീതിയിലുള്ള വിഷ്വല്‍സും. ഞാന്‍ ഒരിക്കലും പരീക്ഷണ സിനിമ ചെയ്യില്ലാന്ന് വാശിപിടിക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെയാണ് സത്യേട്ടന്‍ എന്നും തോന്നായ്കയില്ല... എങ്കിലും പ്രേക്ഷകന്‍റെ അഭിപ്രായം മാനിച്ചു പടം കാണാന്‍ തീരുമാനിച്ചു... ബാക്കി കണ്ടിട്ട്...

  ReplyDelete
 13. പിശാചിന്റെയും ആര്‍ ജിയുടെയും അഭിപ്രായത്തില്‍ ചില ശരികള്‍ ഇല്ലാതില്ല.പക്ഷെ...
  നമ്മള്‍ താരതമ്യപ്പെടുതെന്ടത് ഒപ്പം ഇറങ്ങുന്ന സിനിമകളോടു ആവുമ്പോള്‍ ഇക്കൂട്ടത്തിലെ ഏറ്റവും മികച്ച സിനിമ തന്നെയല്ലേ കഥ തുടരുന്നു.
  കഴിഞ്ഞ ആറു മാസത്തെ സിനിമകള്‍ നോക്ക്..അപ്പഴും ഈ പടം മുകളില്‍ തന്നെ ഉണ്ടാവില്ലേ... ട്രീട്മെന്റിലെ ആവര്‍ത്തനങ്ങള്‍ നല്ല പ്രമേയങ്ങളും മേക്കിങ്ങും കൊണ്ടു മറികടക്കുന്നില്ലേ......
  ചുരുക്കത്തില്‍ സമൂഹത്തിനു ഗുണമല്ലാതെ ദോഷം ഒന്നും ഉണ്ടാക്കുന്ന പടമല്ല "കഥ തുടരുന്നു"
  നന്ദി പിശാച്,ആര്‍ ജി....

  ReplyDelete
 14. enikk manasinakkareyude athra ishtappettilla...
  enkilum valiya kuzhappamilla..
  preekshakaa ningal sathyan anthikkaaatinte faan aano?
  average review..

  ReplyDelete
 15. പ്രിയ്യപ്പെട്ട പ്രേക്ഷകാ ,
  ഈ സിനിമ റിലീസിംഗ് ഡേറ്റില്‍ത്തന്നെ കണ്ട ആളാണ്‌ ഞാന്‍ . ഒരു നല്ല സിനിമ കണ്ട സംതൃപ്തിയോടെ തീയെട്ടെര്‍ വിട്ടിറങ്ങനുമായി.നാല് പേരോട് കുറെനാള് കൂടി ഒരു നല്ല സിനിമ കണ്ട വിശേഷം പറയാനുമായി. ഇപ്പോള്‍ ആ സിനെമയപ്പറ്റി എന്റെ അഭിപ്രായങ്ങളോട് യോജിക്കുന്ന ഒരാളെ വായിച്ചരിയാനായതില്‍ സന്തോഷവുമുണ്ട്. ജീവിതം അതേപടി പകര്‍ത്തിവെച്ച ഒരു നല്ല സിനിമ. എക്സ്ട്രാ ഫിട്ടിംഗ് ആയി തോന്നിയത് പാട്ടുകള്‍ മാത്രം. "ആരോ..പാടുന്നു ദൂരെ.."ആത്മാവില്‍ തട്ടി. മറ്റുള്ളവയെ ദൂരെ മാറ്റി നിര്‍ത്താം. ഒരിടത്തും കൈവിട്ടു പോകാതെ സുഭദ്രമായ ഒരു തിരക്കഥ നല്ല ഒരു സിനിമയായി നമുക്ക് മുന്നില്‍ എത്തിയിരിക്കുന്നു. അനാവശ്യ സന്ഘര്‍ഷങ്ങളിലേക്ക് സിനിമയെ വലിച്ചിഴച്ചിട്ടില്ല. വര്‍ഗീയ സന്ഘട്ടനങ്ങളിലേക്ക് ക്ലൈമാക്സിനെ കൊണ്ടുപോയി അതിനെയെല്ലാം അതിജീവിച്ചു മുന്നേറുന്ന, സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്ന ഒരു നായകനെ വേണമെങ്ങില്‍ അവതരിപ്പിക്കാമായിരുന്നു. അങ്ങനെ അയാളെ ധീരോദാതനും മഹാനുമാക്കാമായിരുന്നു. പക്ഷെ ഒരിക്കലും അയാള്‍ ഒരു സാധാരനക്കാരനാവില്ല. ഇതൊരു സാധാരനമനുഷ്യനും പരമാവധി പ്രശ്നങ്ങളില്‍നിന്നും ഒഴിഞ്ഞു നില്‍ക്കാനേ നോക്കൂ. അനാവശ്യ ധീരത കാണിക്കുന്ന നായകന്മാരെ കണ്ടു മടുത്ത മലയാള സിനിമയ്ക്കു, നായികമാര്‍ക്ക് ശബ്ദമോ മുഖമോ കുറെ നാളായി നഷ്ടപ്പെട്ടു പോയിരുന്ന മലയാള സിനിമയ്ക്കു ആശ്വാസമാവുന്നു 'കഥ തുടരുന്നു എന്നാ സിനിമ'. thank you സത്യന്‍ അന്തിക്കാട്

  ReplyDelete
 16. ho...ente ponnu prekshakaa...mattullavante kanjiyil paatta ittu kittunna ee punyamellam evide kondu vekkunnu??!!!

  anyways..genuine comments, nd u'r doing a gud job man(saving our money from seeing waste movies) i think we shud first read ur blog nd then decide whether to see the film or not..!!

  ReplyDelete
 17. മീനാക്ഷീ.... സമാന മനസ്കരെ കാണുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്‌.... അനുകൂലിയ്ക്കുന്നതിനോടൊപ്പം റിവ്യൂവിലെ തെറ്റുകളും ചൂണ്ടി കാണിയ്ക്കുന്നതില്‍ സന്തോഷമേ ഉള്ളൂ...
  ബൌ ബൌ ...... സ്നേഹ ബുദ്ധ്യാ ഉള്ള വിമര്‍ശനത്തിനു നന്ദി... മെച്ചപ്പെടാന്‍ ശ്രമിയ്ക്കാം... കഴിയുമോ എന്ന് ഉറപ്പില്ല....
  മുസ്കാന്‍... നന്ദി.... ഈ പുകഴ്തലിനു... ഞാന്‍ മാനത്ത് ചെന്ന് മുട്ടി... നിറഞ്ഞ നന്ദി...
  എല്ലാരും ഇനിയും വരണം,വായിക്കണം...വല്ലതും പറയണം....
  സ്നേഹം.....

  ReplyDelete
 18. "Pursuit of Happyness "ഇത്ര വികലമായി കോപ്പി അടിച്ചു വെച്ചിരിക്കുന്നു .ഇത്ര വികലമായി കോപ്പി അടിച്ചു വെച്ചിരിക്കുന്നു .ഇവിടെ നല്ല കമന്റ്‌ ഇട്ടവന്മാര്‍ അദൊന്നു പോയി കണ്ടിട്ട് വരൂ .. ഈ ലിങ്കും കൂടി ഒന്ന് നോക്കിക്കോ
  http://www.jocalling.com/2010/06/the-story-never-ends/

  ReplyDelete
 19. അന്തിക്കാട്ടുകാരന്റെ വിശുദ്ധയുദ്ധങ്ങള്‍ Part 1- (NP Sajeesh)

  ശോഭന പരമേശ്വരന്‍ നായര്‍ പറഞ്ഞ കഥയാണ്. പത്തമ്പതുകൊല്ലം മുമ്പ് 'നീലക്കുയില്‍' ചിത്രീകരിക്കുന്ന കാലം. ടി.കെ പരീക്കുട്ടി സാഹീബാണ് നിര്‍മാതാവ്. ഭാസ്കരന്‍ മാഷിന്റെ 'കായലരികത്ത്....'എന്ന പാട്ട് ചിത്രീകരിക്കുകയാണ്. കുടവുമായ് പുഴക്കടവില്‍ വന്ന് തന്നെ തടവിലാക്കിയ സുന്ദരിയോട് ഒടുവില്‍ തന്നെ സങ്കടപ്പുഴ നടുവിലാക്കരുതെന്ന് കേണു പറയുകയാണ് കാതരനായ കാമുകന്‍. മുസ്ലിം വേഷം ധരിച്ച പെണ്‍കുട്ടി തലയില്‍ കുടവും വെള്ളവും വെച്ച് കടന്നുപോവുന്ന രംഗമുണ്ട് ഗാനത്തില്‍. അതു കണ്ട് പരീക്കുട്ടി സാഹിബ് പ്രശ്നമുണ്ടാക്കി.
  ''നിങ്ങളെന്ത് ഭ്രാന്താ ഈ കാണിക്കുന്നത്? ഞാന്‍ കൊച്ചിയില്‍ ജീവിക്കേണ്ടതാണ്. ഇതെങ്ങാനും സ്ക്രീനില്‍ കണ്ടാല്‍ സ്ക്രീന്‍ കുത്തിക്കീറും.''
  ഭാസ്കരന്‍ മാഷും രാമു കാര്യാട്ടും ചാടീയെണീറ്റ് പറഞ്ഞു: ''കീറുന്നെങ്കില്‍ കീറട്ടെ. നമുക്ക് കാണാമല്ലോ.''
  സംവിധായകരുടെ ധൈര്യം നിര്‍മാതാവിന് ഉണ്ടായിരുന്നില്ല. ''നിങ്ങളുടെ വീടല്ല എന്റെ വീടാ അവര് തകര്‍ക്കുക. ഞാനീ കൊച്ചിയില്‍ വഞ്ചിക്കാരുടെ ഇടയില്‍ ജീവിക്കണം.''
  ''എന്റെ പരീക്കുട്ടി സായ്വേ, ഒന്നും സംഭവിക്കുകയില്ല. സമാധാനമായിട്ടിരിക്ക്.''
  അവസാനം സാഹിബ് കീഴടങ്ങി. തൃശൂര്‍ ജോസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ദിവസം ഈ പാട്ടിന്റെ സീന്‍ വരുമ്പോള്‍ ജനങ്ങള്‍ ഹസ്താരവം മുഴക്കി. പരീക്കുട്ടി സാഹിബിന് സന്തോഷമായി. അതിനു ശേഷമാണ് കുട്ടിക്കുപ്പായം, ഉമ്മ, അയിഷ തുടങ്ങിയ സിനിമകളെല്ലാം വരുന്നത്. മാപ്പിളപ്പാട്ട് സിനിമയുടെ അവിഭാജ്യഘടകമായിത്തീര്‍ന്നത്. പല ആശങ്കകളും വെറുതെയാണെന്ന് 'നീലക്കുയിലി'ലെ ഈ ഒരൊറ്റ ഷോട്ട് ബോധ്യപ്പെടുത്തിയതായി ശോഭനാ പരമേശ്വരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്.
  പിന്നീടിങ്ങോട്ട് മുസ്ലിം സാമൂഹിക ജീവിതം പ്രമേയമായി നിരവധി സിനിമകള്‍ വന്നു. പരീക്കുട്ടി സാഹീബും പരമേശ്വരന്‍ നായരും ഒരുമിച്ച് ഉണ്ടും ഉറങ്ങിയും നല്ല സിനിമകള്‍ ഉണ്ടാക്കിയതുപോലെ വേലിക്കരികില്‍ വന്ന് ചോറും കറിയും ഉപ്പും മുളകും കൈമാറി ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ജീവിച്ചുപോന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞതുപോലെ 'സൂര്യനും ഭയങ്കര സന്തോഷത്തോടെ ഉദിച്ചു.' അതിനിടെ ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ പ്രേംനസീറായി. ഒരു മാപ്പിളക്കും എഴുതാന്‍ കഴിയാത്ത അത്രയും മാധുര്യമുള്ള മാപ്പിളപ്പാട്ടുകള്‍ ഭാസ്കരന്‍ മാഷ് എഴുതി. രാഘവന്‍ മാഷും ദേവരാജന്‍ മാഷും ബാബുരാജും ഈണമിട്ട മാപ്പിളപ്പാട്ടുകള്‍ യേശുദാസും ജാനകിയും സുശീലയും പാടി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പാണപ്പറമ്പില്‍ ഇസ്മായില്‍ മുഹമ്മദ് കുട്ടി മമ്മൂട്ടിയായി. പാലാക്കാരന്‍ അച്ചായനായും വടക്കന്‍പാട്ടിലെ ചന്തുവായും മുഹമ്മദ് കുട്ടി വേഷങ്ങള്‍ മാറിമാറിയണിഞ്ഞു. ആരും അതില്‍ അപാകത കണ്ടില്ല. (continues..)

  ReplyDelete
 20. അന്തിക്കാട്ടുകാരന്റെ വിശുദ്ധയുദ്ധങ്ങള്‍ Part 2- (NP Sajeesh) Continues....

  എന്നാല്‍ ഇടക്കാലത്ത് മലയാള സിനിമ മുസ്ലിമിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചു. അദ്വാനി എയര്‍കണ്ടീഷന്‍ ചെയ്ത ടാറ്റാ സുമോയില്‍ രഥയാത്ര തുടങ്ങിയ കാലത്തു തന്നെ അത് തുടങ്ങി. ഓരോ ഹിന്ദുവിന്റെയും ഉള്ളില്‍ ഉറങ്ങിക്കിടന്ന ഫാഷിസ്റ്റിനെ ഈ സിനിമകള്‍ തൊട്ടുണര്‍ത്തി. പല കലാകാരന്മാരും കുഴലൂതി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആവര്‍ത്തന വിരസത കാരണം മലയാള സിനിമയുടെ വിശുദ്ധയുദ്ധത്തിന് വീര്യം കുറഞ്ഞു.
  തീര്‍ന്നുവെന്നു കരുതിയ വിശുദ്ധയുദ്ധം അന്തിക്കാടു നിന്നും വീണ്ടും പൊട്ടിപ്പുറപ്പെടുകയാണ്. ലൌ ജിഹാദിന്റെ കാലമാണല്ലോ എന്ന് സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയില്‍ കോടതി വരാന്തയില്‍ നിന്ന് മനുജോസ് പറയുന്നു. ഊഹാപോഹങ്ങള്‍ വാര്‍ത്തകളാക്കുന്ന ചാരുകസേര ജേണലിസത്തിന്റെ ഉപോല്‍പ്പന്നമായ ഒരു സംജ്ഞ കേട്ടപ്പോള്‍ അതു തന്നെയാവാം അമ്പതാമത്തെ സിനിമയുടെ പ്രമേയം എന്ന് സത്യന്‍ സര്‍ തീരുമാനിച്ചു. അങ്ങനെ ഉണ്ടായതാണ് 'കഥ തുടരുന്നു' എന്ന കഥ. കേരളീയ സാമൂഹിക ജീവിതത്തെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച സംവിധായകനാണ്. സ്വന്തമായി എഴുത്തു തുടങ്ങിയപ്പോള്‍ അന്തവുമില്ല കുന്തവുമില്ല എന്ന അവസ്ഥയായി. സ്വന്തം പച്ചക്കറിക്കട എപ്പോള്‍ തുറന്നാലും ആളുകൂടും എന്ന തിരിച്ചറിവുണ്ട്. അതുകൊണ്ട് സ്വയം എഴുതുന്നു, സിനിമയുണ്ടാക്കുന്നു. മസാലകള്‍ നിറഞ്ഞ പോക്കിരിരാജകള്‍ കണ്ട് വശംകെട്ട് പരവശരായ കാണികള്‍ ഹതാശരായി പച്ചക്കറിപ്പീടികയിലേക്കു തന്നെ തിരിച്ചെത്തുന്നു. ആദ്യത്തെ കുറച്ചു സീനുകള്‍ കണ്ടാല്‍ വ്യത്യസ്തമായ ഒരു സത്യന്‍സിനിമയാണെന്നൊക്കെ തോന്നിപ്പോവും. പിന്നെ ഓരോ സീന്‍ വരുമ്പോഴും ഇന്നസെന്റ് വരുന്നു, കെ.പി.എ.സി ലളിത വരുന്നു, മാമുക്കോയ വരുന്നു, അങ്ങനെ ഒരു ടിപ്പിക്കല്‍ സത്യന്‍ സിനിമയായി മാറുന്നു.
  പറഞ്ഞു വന്നത് അന്തിക്കാട്ടുകാരനും വിശുദ്ധയുദ്ധം തുടങ്ങി എന്നാണ്. 'വിനോദയാത്ര'യില്‍ പച്ച അരപ്പട്ട കെട്ടിയ മാപ്പിള(ഏതു കാലത്തെ കഥയാണാവോ? ആ അരപ്പട്ട അവര്‍ അഴിച്ചെറിഞ്ഞിട്ട് കാലമെത്രയായി?) വര്‍ഗീയലഹളക്കിടെ അച്ഛനെ കുത്തിയതാണ് മീരാ ജാസ്മിന്റെ വേദന. ഇവിടെ ഷാനവാസിനെ കെട്ടിയ വിദ്യാലക്ഷ്മിയുടെ കുഞ്ഞിനെ ഇസ്ലാമായി വളര്‍ത്താന്‍ ഷാനവാസിന്റെ കുടുംബം ഇറങ്ങിക്കളിക്കുകയാണ്. അക്രമികളില്‍നിന്ന് രക്ഷ നേടാന്‍ വിദ്യ വിദേശത്തേക്ക് രക്ഷപ്പെടുന്നു. (സ്വന്തം കുഞ്ഞിനെയും കൊണ്ട് ജീവിക്കാന്‍ മുസ്ലിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഡോക്ടറായ ഒരു യുവതിക്ക് നാടുവിട്ടുപോവേണ്ട സാഹചര്യമുണ്ടോ സര്‍ ഈ കേരളത്തില്‍?) ഗുജറാത്ത് കലാപത്തില്‍ നിന്ന് രക്ഷപ്പെട്ട് ഒരു പെണ്‍കുട്ടി കേരളത്തിലെത്തിയാല്‍ ഇവിടത്തെ മുസ്ലിംകള്‍ അവളെ പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്തുകളയും എന്നൊരു മുന്നറിയിപ്പു തന്നത് ടി.വി ചന്ദ്രനും ആര്യാടന്‍ ഷൌക്കത്തും ചേര്‍ന്നാണ്. സത്യന്‍സര്‍ ഇത്ര പെട്ടെന്ന് ലൌജിഹാദ് വിഷയമാക്കിയത് ഷൌക്കത്തിന് അടിയായി. ഹൈന്ദവകേരളം വെബ്സൈറ്റിലും മറ്റും കാണുന്ന കേരളീയ യാഥാര്‍ഥ്യങ്ങള്‍ ഒക്കെ അന്നന്നേരം കലാകൌമുദിയും മനോരമപ്പത്രവും ഫീച്ചറാക്കുന്നുണ്ടല്ലോ.
  പ്രിയപ്പെട്ട സത്യന്‍ സര്‍, ഒരു മുസ്ലിമും സിനിമയില്‍ വില്ലനാവരുത് എന്നല്ല പറഞ്ഞതിന്റെ അര്‍ഥം. ഒരു പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന ചില സന്ദേശങ്ങളെങ്കിലും വിപല്‍സന്ദേശങ്ങളാവുന്നുണ്ട് എന്നാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടകരമാണ് മുസ്ലിം തീവ്രവാദവും. അവക്കെതിരെ വിശുദ്ധയുദ്ധം തന്നെ വേണം. താങ്കളുടെ സിനിമ കേരളത്തില്‍നിന്ന് തുരത്തിയത് വിദ്യാലക്ഷ്മിയെ മാത്രമല്ല. സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാണ് എന്ന യാഥാര്‍ഥ്യത്തെ കൂടിയാണ്. ഒരു സന്ദേശം കൊടുക്കുമ്പോള്‍ ഒന്നു കരുതിയിരിക്കേണ്ടേ സര്‍? പ്രത്യേകിച്ചും മനുഷ്യര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബൌദ്ധിക ജിഹാദികള്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കെട്ട കാലത്ത്.? തീവ്രവാദികളുടെ പ്രചണ്ഡമായ പ്രചാരവേലകള്‍ക്ക് സ്വന്തം സംഭാവന കൂടി വേണമായിരുന്നോ എന്ന് ഒന്ന് ആലോചിച്ചു നോക്കണം സര്‍. ചാനല്‍ചര്‍ച്ചകള്‍ ഒഴിഞ്ഞ നേരത്ത്, അന്തിക്കാട്ടെ വയല്‍വരമ്പിലൂടെ ഗൃഹാതുരനായി നടക്കുമ്പോള്‍ വെറുതെ ഒന്ന് ചിന്തിച്ചുനോക്കണം സര്‍.

  ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.