ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Thursday, May 20, 2010

അലക്സാണ്ടര്‍ മാത്രമാണ് ഗ്രേറ്റ്.

അലക്സാണ്ടര്‍ ദി ഗ്രേറ്റ്
നിര്‍മ്മാണം- VBK മേനോന്‍
സംവിധാനം-മുരളി നാഗവള്ളി.
താരനിര: മോഹന്‍ലാല്‍,ബാല, സിദ്ദീഖ്,ജഗദീഷ്,നെടുമുടി...
ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആണോ?

എന്റെ വീട്ടിന്റെ ഒരു കിലോമീറ്റര്‍ അപ്പുറത്ത് ഒരു വോളീബാള്‍ കോര്‍ട്ട് ഉണ്ട്.അവിടെ നിന്ന് ഇടത്തോട്ട് ഒരു മുന്നൂറു നാനൂറു മീറ്റര്‍ പോയാല്‍ ചക്ക ഷിബുവിന്റെ വീട്.ഒരു ഇളം മഞ്ഞ പെയിന്റടിച്ച രണ്ടുനില വീട്.ദൂരെ നില്ക്കുംപഴേ അല്സേഷ്യന്റെ കുര കേള്‍കാം എന്നുള്ളത് കൊണ്ടു നിങ്ങള്‍ക്ക് വീട് തെറ്റില്ല. ആ വീടിന്റെ സൈഡില്‍ കാണുന്ന റോഡില്‍ കൂടി നടക്കൂ... ടാറിട്ട റോടല്ല.മെറ്റല്‍ പാകിയ കുഞ്ഞു റോഡ്‌ .നടന്നല്ലോ.... ആദ്യത്തെ വളവു തിരിയുന്നിടത്ത് വലത് വശത്ത...അതോ ഇടതോ... ഇല്ലില്ല... വലതു തന്നെ.. ഒരു ക്രിസ്ത്യന്‍ പള്ളിയുണ്ട്. ഫ്രെണ്ടില്‍ ഒരു ചെറിയ കുരിശടി.... ആ കുരിശടിയിലെ കന്നാടിപ്പെട്ടിയില്‍ ഒരു ദിവ്യരൂപത്തിന്റെ പ്രതിമ ഉണ്ട്.
ആ ദിവ്യരൂപത്തെ തൊട്ടു ഞാന്‍ സത്യം ചെയ്യുന്നു .... "ദൈവത്താണേ ഞാനൊരു മോഹന്‍ലാല്‍ ഫാന്‍ അല്ല."മോഹന്‍ലാലിന്റെ എന്നല്ല... ഒരു താരങ്ങളുടെയും കടുത്ത ആരാധകനല്ല ഞാന്‍ . ആസ്വാദകന്‍ മാത്രം.
എങ്കിലും ഞാന്‍ പറയുന്നു....
അലക്സാണ്ടര്‍ ദി ഗ്രേറ്റ് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ പ്രകടനം ഉഗ്രനാണ്‌..അത്യുഗ്രനാണ്.... അതില്‍ നല്ലതെന്ന് പറയാന്‍ ലാലിന്റെഅഭിനയമല്ലാതെ മറ്റൊന്നുമില്ല എന്നും ഞാന്‍ ഈ കോടതി മുമ്പാകെ സത്യമായും ബോധിപ്പിയ്ക്കുന്നു.

കഥാസാരം
പ്രത്യേക മാനരിസങ്ങലുള്ള മനോരോഗിയും ഒരു വില്‍പത്രം വഴി പെട്ടെന്ന് സമ്പന്നനുമായ അലക്സാണ്ടര്‍ നെ തങ്ങളുടെ വ്യത്യസ്തങ്ങളായ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിയ്ക്കുന്ന ഒരു കൂട്ടം ആള്‍ക്കാരും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും.

ഭൂഷണം.
1)മോഹന്‍ലാലിന്റെ അഭിനയം.
2)രണ്ടാമതും മോഹന്‍ലാലിന്റെ അഭിനയം.
3)പിന്നെയും മോഹന്‍ലാലിന്റെ അഭിനയം.
4)ഒന്നും കൂടെ മോഹന്‍ലാലിന്റെ അഭിനയം.
5) ആദ്യം പറഞ്ഞ പോലെ മോഹന്‍ലാലിന്റെ അഭിനയം.

ദൂഷണം.
പടത്തിന്റെ, മോഹന്‍ലാല്‍ എന്ന നടന്‍ ഒഴിച്ചുള്ള സമസ്ത മേഖലയും.
എങ്കിലും ഒന്ന് രണ്ടെണ്ണം പറയാതിരിക്കാന്‍ വയ്യ....

1)ജഗദീഷ്... എന്റമ്മേ.... അസഹനീയം എന്നതിന്റെ ഏറ്റവും അഗ്രസീവ് ആയ ഒരു മലയാളം വാക്ക് പറഞ്ഞു തരൂ.... അതാണ്‌ സംഭവം.

2)വലിയൊരു പ്രമേയത്തെ തട്ടിക്കൂട്ട് സെറ്റപ്പില്‍ സൃഷ്ടിച്ചിരിക്കുന്നു.

എങ്കിലും........
മോഹന്‍ലാലിന്റെ വളരെ വ്യത്യസ്തമായ അഭിനയവും ഡബ്ബിങ്ങും കാണാന്‍ മാത്രമെങ്കിലും ഈ സിനിമ ഉറപ്പായും കാണണം എന്ന് ഞാന്‍ അഭ്യര്‍ത്തിയ്ക്കുന്നു.
ആദ്യ ദിവസങ്ങളില്‍ തിയേറ്ററിന്റെ എട്ടിലൊന്നു പോലും ആളില്ല.... ഇപ്പോഴും അവസ്ഥ മാറിയെന്നു തോന്നുന്നില്ല.

സൂപ്പര്‍ താരങ്ങളുടെ കടുത്ത ഫാനുകള്‍ എന്ന പേരില്‍,
അഭിപ്രായം പറയുന്ന ആസ്വാദകരെ ഡാഷ് മോന്‍ എന്നും മറ്റും ബ്ലോഗുകളില്‍ കയറി തന്തയ്ക്ക് വിളിച്ചും തെറിയഭിഷേകം നടത്തിയും ജീവിക്കുന്ന ഡാഷ് ള്‍ ആദ്യം ചെയ്യേണ്ടത് അവരുടെ ഇത്തരം പടങ്ങള്‍ ഒരു തവണയെങ്കിലും പോയി കാണാനുള്ള മനസ് കാണിക്കുകയാണ്.( സൂപ്പര്‍ താരങ്ങളുടെ എല്ലാ നല്ലപടങ്ങളും കാണുന്ന അവരുടെ നല്ല കഥാപാത്രങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന നല്ല ഫാനുകള്‍ ഉണ്ട്.ഇതവരെ ഉദ്ദേശിച്ച് അല്ല)
വീമ്പിളക്കുന്ന ആരാധക ലക്ഷങ്ങള്‍ ഉണ്ടായിട്ടാണ് അന്‍പതും നൂറും പേരെ വച്ച് മുക്കിയും മൂളിയും പടം മുന്നോട്ടു പോകുന്നത്.ഇതിനു മുമ്പ് മോഹന്‍ലാലിന്റെ വളരെ വളരെ മികച്ച "മിഴികള്‍ സാക്ഷി,പകല്‍ നക്ഷത്രങ്ങള്‍ എന്നീ പടങ്ങള്‍ വന്നപ്പോഴും കണ്ടില്ല,ഈ വര്‍ഗ്ഗത്തെ.....
ഒന്ന് കയറി കണ്ടു ആ നല്ല സിനിമകളെ വിജയിപ്പിക്കാന്‍ .


*ഈ പോസ്റ്റിന്റെ ആദ്യ ഭാഗത്തിന് പണ്ടു കണ്ട ഏതോ കോമഡി ഷോയോട് കടപ്പാട്.

13 comments:

 1. ഞാന്‍ പറഞ്ഞത് വച്ച് നോക്കുമ്പോള്‍ നിങ്ങള്‍ പറഞ്ഞത് തന്നെ യാണ് ശരിയെന്നു ഞാന്‍പറഞ്ഞാല്‍ ആ പറയുന്നതാണോ നിങ്ങള്‍ പറയുന്നതാണോ അതോ ഞാനിപ്പോള്‍ പറയുന്നതാണോ നിങ്ങളുടെ ശരി എന്ന് ഞാന്‍ ശരിയായി വിശ്വസിക്കണം..അതല്ലേ ശരി?പറയൂ....എന്താണ് നിങ്ങളുടെ ശരി...?

  ReplyDelete
 2. cool one prekshakan..even i heard a lot abt mohahnalas acting in the movie....one thing tat puzzles me is that even after having mohahlal as the lead how cud the director make it a bad movie..why dont mohanlal say his opinion tooo....

  ReplyDelete
 3. അമ്പലപ്പുഴ പാല്‍ പായിസം എന്ന് വിചാരിച്ചു എടുത്തു കുടിച്ചത് അരവണ പായസം പോലെ ആയല്ലോ എന്‍റെ ശബരിമല മുരുകാ........മൊത്തം കല്ല്‌ കടി........പാല്‍ പായസം ഉണ്ടാക്കാന്‍ ശ്രമിച്ചു അത് അരവണ ആയി......ഓക്കേ ക്ഷമിച്ചു....എന്തായാലും രണ്ടും പായസം ആണല്ലോ....എന്നാലും അതില്‍ കല്ലുള്ള ശര്ര്‍ക്കരകള്‍ ഇടണമായിരുന്നോ എന്‍റെ നാഗവള്ളി അണ്ണാ.............അണ്ണന് വായിക്കാനും എഴുതാനും ഒക്കെ അറിയാമെന്നു ഞാന്‍ വിചാരിക്കുന്നു....എന്നാലും ചോദിക്കുവാന്..."തനിക്കു കണ്ണ് കണ്ടൂടെ ഹേ....തിരക്കഥ വായിച്ചു നോക്കിയിട്ട് തന്നെ ആണോ അത് സംവിധാനം ചെയ്തു വച്ചിരിക്കുന്നത്....."
  അലക്സാണ്ടര്‍ ദി ഗ്രേറ്റ് കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് കുറെ സംശയങ്ങള്‍ തോന്നി അതില്‍ കുറച്ചു ഞാന്‍ ഒന്ന് ചോദിച്ചോട്ടെ അണ്ണാ.......
  1 ). ഒരു ഹോട്ടല്‍ റൂമില്‍ ഒരാള്‍ താമസിക്കാന്‍ വരുമ്പോള്‍ അവിടെ ആരെങ്കിലും മരിച്ചു കിടന്നാല്‍ താമസിക്കാന്‍ വരുന്നവന്‍ ആണോ കൊലപാതകി...????? പോട്ടെ ഇന്ത്യയില്‍ അല്ലെ സംഭവിക്കാം.......പാകിസ്താനിലെ പട്ടി ഇന്ത്യയിലെ പൂച്ചയെ നോക്കിയാല്‍....അത് എന്തിനു നോക്കി എന്ന് അന്വേഷിക്കാന്‍ വരെ ഇന്ന് സി ബി ഐ ഉണ്ട്...ഈ കാലത്ത് ഒരു കൊലപാതകം അന്വേഷിക്കാന്‍ ഒരു കോണ്‍സ്റ്റബിള്‍ പോലും ഇല്ലേടേ...അതും മോഹന്‍ ലാലിന്‍റെ അച്ഛന്‍ ക്യാരക്ടര്‍ ദുബൈയിലെയും ഇന്ത്യയിലെയും ഒരു വന്‍ ബിസിനസ്‌ മാഗ്നെറ്റ് കൂടി ആണ്...എവിടെ കവലയിലെ തട്ടുകടയിലെ കുമാര അണ്ണന് പോലും മന്ത്രി സഭയില്‍ ചായയ കൊടുത്തു പിടിപാടുണ്ട്....പിന്നെ സ്ഥിരം പല്ലവി അച്ഛന്റെ കൊലപാതകം മകന്‍ ഏറ്റെടുക്കുന്നു....അങ്ങനെ നാഗവള്ളി അണ്ണനും നായകനോട് ഒപ്പം കാമറയും കൊണ്ട് കുളത്തില്‍ ചാടി....
  2 ) സീന്‍...ഹോട്ടലില്‍ താമസ്സിക്കാന്‍ കാശില്ലാതെ നമ്മുടെ ബാലയും ബാച്ചും നില്‍ക്കുന്നു...
  ഞാന്‍ ഒന്ന് ചോദിക്കട്ടെ ബാലയുടെ ക്യരക്ടരിന്റെ ഗേള്‍ ഫ്രണ്ട് മാസം നാല്‍പതിനായിരം രൂപ സാലറി വാങ്ങുന്ന ജോലിക്കാരി ആണ് എന്ന് പരിച്ചയപെടുതുന്നു.....അതിന്റെ കയ്യില്‍ പോലും അഞ്ചു പൈസ എടുക്കാന്‍ ഇല്ലായിരുന്നോ.....
  3 ) സിനിമയുടെ അവസാനം പറയുന്നുണ്ട് ഒരു അബ്നോര്‍മല്‍ ആയിട്ടുള്ള ഒരാള്‍ ഡോക്യുമെന്റില്‍ ഒപ്പിട്ടാല്‍ അതിനു ഒരു വിലയും ഇല്ല എന്ന്....പിന്നെ എന്തിനാണോ എന്തോ അനിയനും ...മാമന്‍ ചേട്ടനും പോക്കിപിടിചോണ്ട് ബോംബയില്‍ പോയി ഒപ്പ് കിട്ടാന്‍ വേണ്ടി ഈ കോപ്രായങ്ങള്‍ മൊത്തം കാണിക്കുന്നത്....ഇതു ആ ലോ പോയിന്റ്‌ പറഞ്ഞു കൊടുക്കുന്ന വക്കിലെനാണോ....അതോ തിരകഥ രചിതാവിനാണോ വിവരം ഇല്ലാത്തതു...
  ഇനിയും ഉണ്ട് പ്രേക്ഷക എനിക്ക് ചോദിയ്ക്കാന്‍ സംശയങ്ങള്‍......ഹാ....കഥയില്‍ എന്ത് ചോദ്യം അല്ലെ ???....
  എന്തായാലും ഒരു കാര്യം മനസിലായി....ഞാന്‍ നോര്‍മല്‍ നിന്നും അബ്നോര്‍മല്‍ ലേക്ക് പോകുന്ന ഒരു സബ് നോര്‍മല്‍ ആണെന്ന്...
  അതോ ഒരു സബ് അബ്നോര്‍മല്‍ ആണോ...????

  ReplyDelete
 4. ലാലേട്ടനും മംമുക്കയുമാ മലയാള സിനിമയുടെ അവസാന വാക്ക് ......
  എന്ന രീതിയിലാണ് പ്രേക്ഷകന്റെ ചിന്ത.....
  td daasan നെ കുറിച്ചുള്ള പ്രേക്ഷകന്റെ വിലയിരുത്തല്‍ വായിച്ചത് ഊര്‍മയിലുണ്ട്.........

  ReplyDelete
 5. പിശാച്.... ഇതും ഇതിലധികവും സംശയങ്ങള്‍ തോന്നിയ്ക്കുന്ന സിനിമയാണ് അലക്സാണ്ടര്‍ ദി ഗ്രേറ്റ് ..... ഞാന്‍ പറഞ്ഞില്ലേ...ആകെ ആശ്വാസം മോഹന്‍ലാല്‍ മാത്രം....
  നന്ദി അരവിന്ദ്.
  -- അതെന്തു പറ്റി നന്മേ.... അങ്ങനെ തോന്നാന്‍ ?

  ReplyDelete
 6. വട്ടനായി അഭിനയിക്കാന്‍ ഏത് പട്ടിയ്ക്കും പൂച്ചയ്ക്കും പറ്റും...
  മമ്മുക്ക ചെയ്ത പോലെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തു കാണിയ്ക്ക്....
  പ്രാക്ഷകാ.... താന്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെ ഏത് യൂണിറ്റിന്റെ പ്രസിഡന്റ്‌ ആണ്?
  ഈ എഴുത്തോടെ എല്ലാം മനസിലായി.ഒന്ന് പോടാ ചെറുക്കാ....

  ReplyDelete
 7. vivaram illaatha belraame get lost...
  fantastic review

  ReplyDelete
 8. Pathirupathu caril vanirangiyaalum.......animation dance kanichallumm......cinema avilaaa....balrammmm??
  Athinnu abhinayikkan ariyanammm mansilayoooo???
  Ninte ashan abhinayam padicha kalariyileee pricipallaa "LALETTAN"............
  Ni poooo moneeeeee Balrame...........

  ReplyDelete
 9. Pathirupathu caril vanirangiyaalum.......animation dance kanichallumm......cinema avilaaa....balrammmm??
  Athinnu abhinayikkan ariyanammm mansilayoooo???
  Ninte ashan abhinayam padicha kalariyileee pricipallaa "LALETTAN"............
  Ni poooo moneeeeee Balrame...........

  ReplyDelete
 10. സിനിമ എങ്ങനെയായാലും റിവ്യൂ രസിച്ചു.:)

  ReplyDelete
 11. ബല്‍റാം... അത് കുറച്ചു കടന്ന കയ്യായിപ്പോയി.
  നിരൂപകയന്‍ ,അനോണിമസ്,വിമല്‍ കുമാര്‍... നന്ദി....
  റെയര്‍ റോസേ ഈ പ്രോത്സാഹനത്തിനു ഹൃദയപൂര്‍വ്വം സ്നേഹം....

  ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.