ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Saturday, May 15, 2010

ഡ്യുവല്‍ ബ്ലോഗനാലിട്ടി

പോക്കിരി രാജ
രചന-ഉദയകൃഷ്ണ സിബി കെ തോമസ്‌
സംവിധാനം-വൈശാഖ്
താരനിര- മമ്മൂട്ടി,പ്രിത്വിരാജ്,നെടുമുടി,വിജയരാഘവന്‍ ,സിദ്ധീഖ്,സുരാജ്,സലിം കുമാര്‍


പതിവ് തെറ്റിച്ച് ആദ്യം കഥാസാരം.
അച്ഛന്‍ ചെയ്ത തെറ്റ് ഏറ്റുവാങ്ങി ജയിലില്‍ പോകേണ്ടി വന്ന മൂത്ത മകന്‍ രാജ .ചേട്ടന്റെ വീരസ്യം കണ്ടു വളര്‍ന്ന അനിയന്‍ സൂര്യ .കാര്യമറിയാതെ മൂത്ത മകനെ പുറത്താക്കുന്ന അച്ഛന്‍ മാഷ്‌ .തമിഴ്നാട്ടിലേയ്ക്ക് നാട് വിടുന്ന ഏട്ടന്‍ .വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയവന്റെ ജീവിതം തുലാസിലായപ്പോള്‍ ഏട്ടന്‍ വരുന്നു.(ഇതിടയില്‍ ഏട്ടന്‍ അമ്പതു ഇനോവ എസ്കോര്‍ട്ട് ചെയ്യാന്‍ തരത്തില്‍ വളര്‍ന്നു വലുതായിരുന്നു)പിന്നെ ഏട്ടന്റെ കൈ/മെയ് കരുത്തില്‍ അനുജനെ രക്ഷിച്ചു ഇഷ്ടപ്പെട്ട പെണ്ണുമായി കല്യാണം നടത്തി കൊടുക്കുന്നു.ആഭ്യന്തര മന്ത്രിയുമായി വരെ ഓപ്പണ്‍ ഫൈറ്റ് ചെയ്യേണ്ടി വരുന്നു എട്ടന്.

ഇനി പഴങ്കഥക്കെട്ട്
പുട്ട് മാമായെ നിങ്ങള്‍ക്കറിയണം എന്നില്ല..എന്ത് കൊണ്ടെന്നാല്‍ അയാള്‍ എന്റെ നാട്ടുകാരനാകുന്നു.... അതിനാല്‍ അദ്ദേഹം എന്റെ നാടിന്റെ സ്വന്തമാകുന്നു. പുള്ളിയ്ക്ക് ഒരു സംഭവമുണ്ട്. ആരെന്തു പറഞ്ഞാലും പുള്ളിയ്ക്ക് സ്വന്തമായി രണ്ടഭിപ്രായമുണ്ടകും .

"പുട്ടുമാമാ... കോളേജില്‍ പോലീസ് കേറി പിള്ളാരെ മൊത്തം അടിച്ചെന്നു ..."
"പാവം പിള്ളേര്‍.... തള്ളേം തന്തേം എങ്ങനെ വളര്‍ത്തുന്നത...ഈ മറ്റേടത്തെ പോലീസുകാര്‍ക്ക് ഇതെന്തിന്റെ കേടാ....?"

അപ്പോള്‍ മറ്റൊരാള്‍....
"അല്ല മാമാ.... പിള്ളേരുടെ അതിക്രമവും ഇച്ചിരി കൂടുതലാ..."
"പിന്നല്ലാതെ ... അലവലാതി നായിന്റെ മക്കള്‍..തല്ലുകല്ല ..... കൊല്ലണം അവമ്മാരെ ..ങ്ങാഹാ......"

ഇതാണ് പുട്ട് മാമയുടെ ഒരു ബ്രീഫ് ബയോഡാറ്റ ... ഞാനിത് പറഞ്ഞത് "പോക്കിരി രാജ"യുടെ കാഴ്ച ക്കുറിപ്പ്‌ എഴുതുമ്പോള്‍ ഞാന്‍ ഒരു പുട്ടുമാമയായി മാറുകയാണ്..(ഇന്നേവരെ ഒരു നിരൂപകനും കടന്നു ചെല്ലാത്ത മേഖലയിലൂടെ എല്ലാം ഞാന്‍ സഞ്ചരിചെന്നു വരും.. സൈക്കൊസിസില്‍ നിന്നും ന്യൂരോസിസിലെയ്ക്കും തിരിച്ചും.. ഞങ്ങള്‍ നിരൂപകന്മാരുടെ ഭാഷയില്‍ ഇതിനെ സ്പ്ളിറ്റ് ബ്ലോഗനാലിട്ടി,ഡ്യുവല്‍ ബ്ലോഗനാലിട്ടി എന്നൊക്കെ പറയും)
ദാറ്റ് മീന്‍സ് രണ്ടു തരം റിവ്യൂ വേണ്ടി വരുമെന്ന് സാരം.

റിവ്യൂ 1 (പുട്ടുമാമ വേര്‍ഷന്‍ ഒന്ന് ‍)
ആരാധക /ഉത്തരാധുനിക വ്യൂവര്‍ റിവ്യൂ.


ഏത് ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളെയും വെല്ലുന്ന ആക്ഷന്‍ കോമഡി എന്റര്‍ടെയിനാര്‍ . ചടുലതയാര്‍ന്ന മ്യൂസിക്.
മമ്മൂട്ടിയും പ്രിത്വിരാജും വളരെ സ്റൈലിഷ് ആയിരിക്കുന്നു.ആരാധകരെ ത്രിപ്തിപ്പെടുതാനുള്ള എല്ലാ ചേരുവകളും അടങ്ങിയ ക്ലീന്‍ ഹിറ്റ്‌ ചിത്രം.ഫൈറ്റൊക്കെ ഹിന്ദി സിനിമകളെ വെല്ലും വിധം കനല്‍ കണ്ണനും മാഫിയാ ശശിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു.സലിം കുമാറും സുരാജും തിയെട്ടരുകളില്‍ ആരവങ്ങള്‍ സൃഷ്ടിയ്ക്കുന്നു.ക്യാമറയും ഷോട്ടുകളും എഡിറ്റിങ്ങും അതിഗംഭീരം.മമ്മൂട്ടി നല്ല രീതിയില്‍ ഡാന്‍സ് ചെയ്തിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്(പ്രത്യേകിച്ചു മൂണ്‍ വാക്ക്.മമ്മുക്ക ഇത് ഇത്ര ഭംഗിയായി ചെയ്യുമെന്നത് നമ്മെ അത്ഭുതപ്പെടുത്തും.)
.മമ്മൂട്ടി സ്ക്രീനില്‍ എത്താന്‍ താമസിക്കുന്നത് ആരാധകര്‍ക്ക് അക്ഷമയുന്ടാക്കുന്നു എന്ന് നിസ്സംശയം പറയാം.
പാട്ടുകള്‍ വല്ലാത്ത ഒരു ഓലമാണ് സൃഷ്ട്ടിയ്ക്കുന്നത്... റിയലി സൂപ്പര്‍ബ്.....!!!
"അണ്ണന്‍ തോല്‍ക്കുന്നത് ഞങ്ങള്‍ ഫാന്‍സിനു സഹിയ്ക്കില്ല""അണ്ണന്റെ അത്ര ആകുമ്പോള്‍ ഞാന്‍ അഭിനയത്തില്‍ ഓസ്കാര്‍ വാങ്ങിയ്ക്കും" തുടങ്ങിയ ഡയലോഗുകള്‍ കാഴ്ചക്കാര്‍ക്ക് നല്ല ആവേശം ഉണ്ടാക്കുന്നു.
മൊത്തത്തില്‍ കുറേക്കാലത്തിനു ശേഷമുള്ള ഒരു ആവേശമുള്ള കമേര്‍ഷ്യല്‍ സിനിമയാണ് 'പോക്കിരി രാജ'
ഇത് പോലുള്ള സിനിമകളാണ് മമ്മുക്കാ...പ്രിത്വീ ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നത്.

റിവ്യൂ 2 (പുട്ടുമാമ വേര്‍ഷന്‍ രണ്ടു ‍)
സാധാരണ /പഴഞ്ചന്‍ സിനിമാ സ്നേഹി വ്യൂവര്‍ റിവ്യൂ.


ഈ അടുത്ത കാലത്ത് പ്രേക്ഷകന്റെ ക്ഷമയും ബുദ്ധിയും ഇത്രയും പരീക്ഷിച്ച ഒരു സിനിമ ഉണ്ടാകില്ല.
യുക്തി(logic)എന്നൊരു സാധനം മഷിയിട്ടു നോക്കിയാല്‍ കാണാന്‍ പറ്റില്ല.
സംശയങ്ങളുടെ പരമ്പരയാണ് ഈ സിനിമ സമമാനിയ്ക്കുന്നത്.
1)മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രായമെത്ര? 36 എന്നാണു മനസിലാകുന്നത്?(പതിനാറു വയസുള്ളപ്പോള്‍ ജയിലില്‍ പോയി.അഞ്ചു കൊല്ലം കഴിഞ്ഞു തിരിച്ചു വന്നു നാടുവിട്ടു.പതിനഞ്ചു കൊല്ലം കഴിഞു പോക്കിരി രാജയായി തിരിച്ചു വരുന്നു. 16+5+15=36???)
2)ഫൈവ്സ്ടാര്‍ ഫെസിലിറ്റി ഉള്ള ആശുപത്രി പേ വാര്‍ഡില്‍ (മിനിമം 5000 രൂപ ദിവസ വാടക വരുന്നത്) കിടക്കാന്‍ മാത്രം പ്രിഥ്വി രാജിന്റെ കഥാപാത്രമായ സൂര്യക്കുള്ള ജോലി എന്താണ്?കവടി നിരത്തിയിട്ടും പുള്ളിയുടെ ഉപജീവന മാര്‍ഗം കണ്ടെത്താന്‍ പറ്റിയില്ല.
3)ഒരുത്തന്‍ വ്യാജ എസ് ഐ ചമഞ്ഞു ഡിപ്പാര്‍ട്ട്മെന്റിന്റെ സ്വന്തംജീപ്പില്‍ നടക്കുന്നത് ആ സ്റെഷനിലെ പോലീസുകാര്‍ക്ക് പോലും അറിയാന്‍ പറ്റാത്തത് എന്ത് കൊണ്ട്ട്?
4)പോക്കിരി ,അയ്യാ , വില്ല് തുടങ്ങിയ തമിഴ് വിജയ്‌ സിനിമകളിലെയും പിന്നെ പേരോര്‍ക്കാത്ത ഹിന്ദി സിനിമകളുടെയും മ്യൂസിക് കടുകോളം മാറ്റമില്ലാതെ കോപ്പിയടിച്ച് പാട്ടുകള്‍ ഉണ്ടാക്കിയതാണോ അതോ ഈ പടത്തിന്റെ പാട്ടുകള്‍ പഴയ സിനിമാക്കാര്‍ കോപ്പിയടിച്ചതാണോ?
5)കേരളത്തിലെ കമ്മീഷണര്‍മാര്‍ 24 മണിക്കൂറും സാദാ പോലീസ് സ്റെഷനുകളില്‍ ഡ്യൂട്ടി ചെയ്യുന്നവരാണോ?
6)കേരളത്തിലെ ആഭ്യന്തരമന്ത്രിയും കംമീഷനരും ചാനലുകാരും വെറും ഉണ്നാക്കന്മാരാണോ?(സിനിമ കണ്ടാല്‍ നിന്നാണെ അണ്ണാ അങ്ങനെ തോന്നും)
7)ഒറ്റയിടിക്ക് അമ്പതു പേരെ തെറിപ്പിയ്ക്കാനും അര കിലോമീറ്റര്‍ ദൂരത്തിലും ഉയരത്തിലും ചാടി അടിയ്ക്കാനും പടിയ്പ്പിക്കുന്ന കേരളത്തിലെ സ്ഥലം ഏത്?
8)ഗുലുമാല്‍ സിനിമയില്‍ പറഞ്ഞ കോമഡി വള്ളി പുള്ളി വ്യത്യാസമില്ലാതെ വീണ്ടും ഈ പടത്തില്‍ സുരാജ് പറയുന്നത് സംവിധായകന്റെ അറിവോടെ തന്നെയാണോ?
9)പത്തോളം സംഘട്ടനങ്ങളും മൂന്നു പാട്ടും അതായത് ഏതാണ്ട് ഒരു മണിക്കൂര്‍ ഇരുപത്തഞ്ചു minute മാറ്റിയ ശേഷം (10* 7min=70min 3*5min=15min total 70+ 15= 85 minute)
അര മുക്കാല്‍ മണിക്കൂര്‍ കഥ എഴുതുന്നതിനെയാണോ സാറേ തിരക്കഥ,തിരക്കഥ എന്ന് പറയുന്നത്?
10)നീ ഒരു കാലത്തും നന്നാവില്ലെടാ എന്ന് നായകന്‍റെ മുഖത്തു നോക്കി അപ്പനും അമ്മയും പറയുന്നത് മലയാള സിനിമയില്‍ അമ്പതു തവണയെങ്കിലും കാണാത്ത എത്ര പേരുണ്ട് ?
11)രാജയും സൂര്യയുമാണോ മമ്മൂട്ടിയും പ്രിഥ്വി രാജുമാണോ കഥാപാത്രങ്ങള്‍... ?(കഥാപാത്രങ്ങള് തമ്മിലല്ല പലപ്പോഴും താരങ്ങള്‍ തമ്മിലാണ് സംഭാഷണം..മമ്മുട്ടി മമ്മുട്ടിയായും പ്രിഥ്വി പ്രിഥ്വിയായും .. )

a humble request

അപാരമായ നടന വൈഭവമുള്ള അതുല്യ കലാകാരനാണ് മമ്മൂട്ടി.ഇത്രയും മോഡലെഷനും ഡയലോഗ് deliveriyum സ്ക്രീന്‍ പ്രസ്സന്സുമുള്ള നടന്മാര്‍ ഇന്ന് മലയാളത്തില്‍ ചുരുക്കം... ശബ്ദ നിയന്ത്രണവും ഭാവതീവ്രതയും കൊണ്ടു സമ്പന്നനാണ് അദ്ദേഹം.... അദ്ദേഹത്തെ ഞങ്ങള്‍ക്ക് ആരാധിയ്ക്കാന്‍ അമ്പതു ഇനോവ കാറിന്റെയും അഞ്ചു ഗുണ്ടകളുടെയും പിന്‍ബലം വേണ്ട...
ഞങ്ങള്‍ നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നു മമ്മുക്കാ... വീ ആര്‍ റിയലി ഇന്‍ ലവ് വിത്ത് യൂ... അതുകൊണ്ടു തന്നെ ഇങ്ങനെ ഉള്ള സിനിമകളില്‍ കാണുമ്പോള്‍...
ചിലപ്പോള്‍ പഴഞ്ചന്‍ ചിന്തകള്‍ കൊണ്ടു തോന്നുന്നതാവാം.... ഭയങ്കര ബോര്‍ ആയി തോന്നി ഇത് കണ്ടപ്പോള്‍.....
ഇതില്‍ മമ്മൂട്ടി രജനികാന്തായും പ്രിഥ്വി രാജ് വിജയ്‌ ആയും ആണ് അഭിനയിച്ചിരിക്കുന്നത്. സത്യത്തില്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞങ്ങള്‍ക്ക് സങ്കടമാണ്
ഞങ്ങള്‍ക്ക് വേണ്ടത് തനി മമ്മുക്കയെ ആണ്... തനി പ്രിഥ്വിരാജിനെ ആണ്.


പായ്ക്കപ്പ്

ഡ്യുവല്‍ ബ്ലോഗനാലിട്ടി വായിച്ചല്ലോ... ഇതില്‍ പ്രേക്ഷകന്‍ ഏത് ഭാഗത്താണ് എന്നൊരു ചോദ്യമുന്ടല്ലേ....
ആ...ആ പൂതി മനസിലിരിക്കട്ടെ.....
നിങ്ങള്‍ക്ക് ഞാന്‍ എവിടെ എന്ന് തോന്നുന്നു?അവിടെ തന്നെ.
പ്രേക്ഷകന് ഇത്രയേ പറയാനുള്ളൂ.....
ഒരു പക്കാ മസാല സിനിമ. ഈ സിനിമ ആസ്വാദകര്‍ക്ക് വേണ്ടിയല്ല,ആരാധകര്‍ക്ക് വേണ്ടി മാത്രമാണ്.
സിനിമ കണ്ടാല്‍ നിങ്ങളുടെ നഷ്ടവും ലാഭവും നിങ്ങള്‍ക്ക് ആ താരങ്ങളോടുള്ള ഇഷ്ടം പോലെ ഇരിയ്ക്കും.....

15 comments:

 1. ഒരു പക്കാ മസാല സിനിമ. ഈ സിനിമ ആസ്വാദകര്‍ക്ക് വേണ്ടിയല്ല,ആരാധകര്‍ക്ക് വേണ്ടി മാത്രമാണ്.
  സിനിമ കണ്ടാല്‍ നിങ്ങളുടെ നഷ്ടവും ലാഭവും നിങ്ങള്‍ക്ക് ആ താരങ്ങളോടുള്ള ഇഷ്ടം പോലെ ഇരിയ്ക്കും.....
  am i right?????

  ReplyDelete
 2. Good blog, good reviews.

  After its release, Pokkiri Raja has managed to divide Malayalee movie lovers into two mutually exclusive categories:
  a) Those who enjoy watching Pokkiri Raja
  b) Those who enjoy reading reviews on Pokkiri Raja.

  ReplyDelete
 3. മലയാളസിനിമയുടെ ആ സുവര്‍ണ്ണകാലം തിരിച്ചു വരണമെങ്കില്‍ ഇനി ഒരു മാര്‍ഗ്ഗമേ ഉള്ളൂ;‌- ഇനി ഇത്തരം മസാലപ്പടങ്ങളൊന്നും നാം പ്രേക്ഷകര്‍ തീയേറ്ററില്‍ പോയി കാണില്ല എന്ന് തീരുമാനിക്കുക. ആരെങ്കിലും വ്യത്യസ്തമായ നല്ല ഒരു ചിത്രവുമായി വന്നാല്‍ തീയേറ്ററില്‍ കയറി കാണുക. കാണാന്‍ മറ്റുള്ളവരേയും പ്രേരിപ്പിക്കുക. അപ്പോള്‍ തീര്‍ച്ചയായും നമ്മുടെ പ്രിയതാരങ്ങളും സംവിധായകരുമൊക്കെ നല്ല ചിത്രങ്ങള്‍ക്കായി ശ്രമിക്കും.
  ആദ്യം നമ്മള്‍ ചെയ്യേണ്ടത് നമുക്ക് ചെയ്യാം. എന്നിട്ടും നല്ല പടങ്ങള്‍ വരുന്നില്ലെങ്കില്‍ നമുക്ക് സിനിമാക്കാരെ കുറ്റം പറയാം.!

  ReplyDelete
 4. റിവ്യൂ കൊള്ളാം. “തനി പ്രിഥ്വിരാജിനെ ആണ്.“ എന്തു ഉണ്ട ആണു ഈ നടന്‍. മാധ്യമങ്ങള്‍ വലുതാക്കിയ നടന്‍ മാത്രമാണു പ്രിഥ്വിരാജ്. ആ മാധ്യമങ്ങളെ പുള്ളി തള്ളി പറയുകയും ചെയ്തു. വാചകം അടി കേട്ടാല്‍ കുരോസോവ സംവിധാനം പടിച്ചതും, ബ്രാന്‍ഡോ അഭിനയിക്കാന്‍ തുടങ്ങിയതൊക്കെ ഇവന്‍ കാരണമാണെന്നാണു തോന്നുക. പന്നന്‍!

  ReplyDelete
 5. ശരിയാണ് അഖിലേഷ്..... ഞാനും താങ്കളോട് യോജിയ്ക്കുന്നു.
  സതീഷ്‌...... പുറം കടിയുള്ളവനോട് ചൊറിയല്ലേ എന്ന് പറയുമ്പോലെ ആണ് സിനിമാ ആസ്വാടകനോട് പടങ്ങള്‍ കാണില്ല എന്ന് തീരുമാനിയ്ക്കാന്‍ പറയുന്നത്.... വന്‍ കണ്ടു കൊണ്ടിരിയ്ക്കും... കണ്ടിട്ടു സഹിയ്ക്കാത്തത് പറഞ്ഞു കൊണ്ടുമിരിയ്ക്കും.
  എങ്കിലും സതീഷിന്റെ അഭിപ്രായം വളരെ ജെനുവിന്‍ ആണ്.... നാമൊക്കെ അതിന് തയ്യാറായാല്‍ അതിന് റിസള്‍ട്ടും ഉണ്ടാകും...
  വിന്‍സ്...... ഓരോ നടന്മാര്‍ക്കും ചെറുതായാലും വലുതായാലും വരവരുടെതായ സ്പേസ് ഉണ്ട്ട് എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍ ...
  വന്നതിനും വല്ലതും പറഞ്ഞതിനും നന്ദി ... വീണ്ടും വരണം... സ്നേഹം... ശുഭദിനം...

  ReplyDelete
 6. yes u r correct prithvi and swetha menon dance kandappol tv off cheythu.............randu bajana paadi njaan....................thallippoli nammude malayaala cinema ini aanum pennum ketta thamizhaali cinema aakum..........plz mammukkaa and pritvi..ningalkku inium malayaalacinemaye rakshikkaan kazhiyum..................do some nice films like amaram..and.vasthavam........

  ReplyDelete
 7. പിശാച് 001May 18, 2010 at 9:26 AM

  വൈദ്യന്‍ കല്‍പ്പിച്ചതും പാല് രോഗി ഇച്ചിച്ഛതും പാല് എന്നത് പോലെ ആയി പോക്കിരിരാജ കണ്ടു കഴിഞ്ഞപ്പോള്‍......കാരണം ഞാന്‍ പണ്ട് കണ്ട രണ്ടു മൂന്നു സിനിമ ഒന്നും കൂടി കാണണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി....അപ്പോഴാണ് മുജ്ജമ്മ സുകൃതം പോലെ പോക്കിരിരാജ കാണാന്‍ ദൈവം{വൈശാഖ്} ഒരു അവസരം തന്നത്......നേര് പറയാം അല്ലോ....എല്ലാം ഒരു കുടക്കീഴില്‍ ഉണ്ടായിരുന്നു....പഴയ പാട്ടുകളും , സീനുകളും , കഥ സന്ദര്‍ഭങ്ങളും, എല്ലാം.........
  വൈശാഖ് അണ്ണാ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ ഇതു ആര്‍ക്കു വേണ്ടി എടുത്തത്‌ ആണ് ഈ സിനിമ.....
  ശരിക്കും ഒരു പൈശാചിക ഫിലിം തന്നെ....എന്നാണ് അണ്ണാ നമ്മുടെ നായകന്മ്മാര്‍ ഉത്സവം നടത്തിപ്പില്‍ നിന്നും രക്ഷപ്പെടുന്നത്.......
  ഒരു ആവശ്യവും ഇല്ലാത്ത സെന്ടിമെന്ടല്‍ സീനുകള്‍...ഇതില്‍ രാജയുടെ അച്ഛന്‍ ക്യാരെക്റെര്‍ മകനെ ശപിക്കുന്ന രംഗം ഉണ്ട്...അനുജനെ ചേട്ടന്‍ ചതിച്ചു എന്നും പറഞ്ഞാണ് ശപിക്കുന്നത്‌....ഞാന്‍ എന്താണ് ആ ചതി എന്ന് മനസിലാക്കാന്‍ രണ്ടു വട്ടം ആ സിനിമ കണ്ടു...എനിക്ക് ഇതു വരെയും അത് മനസിലായിട്ടില്ല.......{പക്ഷെ പിന്നീടു എനിക്ക് മനസിലായി....കയ്യിലിരുന്ന കാശും കൊടുത്തു ആ പടം രണ്ടു വട്ടം എന്നെ കാണിച്ചു ഞാന്‍ എന്നെ ചതിച്ചു.....}
  മൊത്തത്തില്‍ ഒരു വളിച്ച അവിയല്‍ കഴിച്ച പട്ടിയുടെ മോന്ത പോലെ ആയി പോക്കിരിരാജ കണ്ടു കഴിഞ്ഞപ്പോള്‍ എന്റെ മുഖം..........

  ReplyDelete
 8. 11)രാജയും സൂര്യയുമാണോ മമ്മൂട്ടിയും പ്രിഥ്വി രാജുമാണോ കഥാപാത്രങ്ങള്‍... ?(കഥാപാത്രങ്ങള് തമ്മിലല്ല പലപ്പോഴും താരങ്ങള്‍ തമ്മിലാണ് സംഭാഷണം..മമ്മുട്ടി മമ്മുട്ടിയായും പ്രിഥ്വി പ്രിഥ്വിയായും .. )

  prekshakante ee chodyaththinte utharam ithaanu... "melthattu maathram mungaanulla shippile kappithaanum pingaamiyumaanennu veemppilakki nadakkunna randu nalla? nadanmaarude veemppilakkalaanuu..ee PEEEKKIRIRAJA.............

  ReplyDelete
 9. ഒരു മസാല പടം എന്ന് ഒറ്റവാക്കില്‍ പറയാം ഈ പോക്കിര്കലെക്കുരിച്ചു.
  ഒരു നവാഗത സംവിടായകന്‍ എന്നാ നിലയില്‍ രണ്ടു നക്ഷത്രങ്ങളെ ഒന്നിപ്പിച്ചു ഇതുപോലെ ഒരു പടം ചെയ്ടു എന്നത് ഒരു നല്ലകാര്യം.
  എന്നിരുന്നാലും കാണുന്ന പാവം പ്രേക്ഷകരെ കൂടി ഒന്ന് ഓര്‍ക്കാമായിരുന്നു.
  ഒന്നുകൂടി പറയാതിരിക്കാന്‍ വയ്യ നല്ല ഒരു പാട്ട് അത് ചിട്രീകരിക്കത്തത് ( ഇതിന്ടെ മ്യൂസിക്‌ പരിചിതമാണ് ) താരങ്ങള്‍ തമ്മിലുള്ള ആകര്‍ഷകമോ, വികര്ഷ്ണമോ കാരണം ആണോ?
  ഇത് എന്റെ മാത്രം സംശയം ആണേ!

  ReplyDelete
 10. thnk you prasoon.pishaach,nanma and ponnaanikkaaran...
  pls visit and comment again dear friends
  sneham....shubhadinam...

  ReplyDelete
 11. "മൊത്തത്തില്‍ ഒരു വളിച്ച അവിയല്‍ കഴിച്ച പട്ടിയുടെ മോന്ത പോലെ ആയി പോക്കിരിരാജ കണ്ടു കഴിഞ്ഞപ്പോള്‍ എന്റെ മുഖം.......... "

  ഹ ഹ ഹ പിശാചേ.... താങ്കളുടെ ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു.....
  അത്ര ലോ ക്ലാസ് കൂതറ പന്ന തെലുങ്ക് പടം പോലെയുള്ള കത്തി പടം.....
  ഇഷ്ടപ്പെട്ടവര്‍ പൊറുക്കൂ..... മിനിമം ഇരുപതു സിനിമകളുടെ എങ്കിലും വേസ്റ്റും വളിപ്പും ചേര്‍ത് ഉണ്ടാക്കിയ ഫുട്പാത്ത് മെടീരിയാല്‍ ആണ് പോക്കിരി രാജ. എങ്കില്‍ പിന്നെ പ്രിത്വി രാജ് പാന്റിന്റെ മീതെ ഒരു ജട്ടി കൂടി ഇട്ടിരുന്നെങ്കില്‍ സൂപ്പെര്‍മാന്‍ ആകാമായിരുന്നല്ലോ .. ...പ്രിത്വി രാജ് കാണിക്കുന്ന പുകില്‍ കണ്ടാല്‍ സൂപ്പര്‍മാന്‍ പോലും ജട്ടി ഉപേക്ഷിച്ച് ഓടിപ്പോകും ...ഛെ .... മാനക്കേട്....
  മമ്മൂട്ടിയും അതിമാനുഷികത കാട്ടി നിരാശപ്പെടുത്തി..

  ReplyDelete
 12. neeyokke aaraada daashukale...
  mammoottiyude padam neeyonnum kantillenkilum soopar hit aakum...lakshangal koode unde.
  neeyokke aarude aalaanennu ezhuthiyath vaayichappazhe manasilaayi...
  ninakkokke vere oru paniyum ille....

  ReplyDelete
 13. fantastic review...
  dnt afraid about d mental fan cases
  keep it up...

  ReplyDelete
 14. opposite respect koduthu kndulla krithythayaarnnna niroopanam...Good..Kee it up..

  ReplyDelete
 15. നന്ദി നിരൂപകയാ..... താങ്കളുടെ അഭിപ്രായമുള്ളവരും മറിച് അഭിപ്രായമുള്ളവരും ഏറെയാണ്‌.
  ഇന്‍സ്പെക്ടറെ.... ആരാധകര്‍ മാത്രം കണ്ടാല്‍ ഈ മലയാള മണ്ണില്‍ ഏതെങ്കിലും പടം വിജയിക്കുമോ?
  ആസ്വാദകരുടെ പ്രതികരണങ്ങള്‍ സഹിയ്ക്കാന്‍ പോലും കഴിയാത്ത ആരാധന അന്ധമാണ്‌.
  ബൌ ബൌ ... പിന്തുണയ്ക്ക് നിറഞ്ഞ നന്ദി...
  ആമോദ് .... സന്തോഷം...വീണ്ടും വരണം.....
  സ്നേഹം,ശുഭദി

  ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.