ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Friday, July 16, 2010

ഒരു നാളും വരരുതേ.......



ഒരു നാള്‍ വരും

രചന:ശ്രീനിവാസന്‍.

നിര്‍മ്മാണം:മണിയന്‍പിള്ള രാജു.

സംവിധാനം: ടി കെ രാജീവ് കുമാര്‍.

താരനിര:മോഹന്‍ ലാല്‍ ,ശ്രീനിവാസന്‍ ,സമീരാ റെഡ്ഢി,സിദ്ധീക്ക് ..ഇത്യാദി പേര്‍


ഒരു കോപ്പി പേസ്റ്റ് കഥ

ഞാന്‍ സൈക്കിള് മോഷ്ടിച്ചെന്ന് മാത്രം പറയരുത്.
മാര്‍‍ക്കറ്റിലേക്ക് പോകുമ്പോള് പുതിയ ബിഎസ് സൈക്കിള് വഴിവക്കിലിരിക്കുന്നത് കണ്ടതാണ് ഞാന്‍ .
മോഷ്ടിക്കാനാണെങ്കില് എനിക്കതപ്പോള്‍ മോഷ്ടിക്കരുതോ?
ഒരു മണിക്കൂറിനു ശേഷം തിരികെ വന്നപ്പോള്‍ ദാ, അതവിടെ തന്നെയിരിക്കുന്നു.
അടുത്ത് ചെന്ന് നോക്കിയപ്പോള്‍ അത് പൂട്ടിയിട്ടില്ലെന്നും കണ്ടു.
അതപ്പോള് ആരോ വഴിയില് ഉപേക്ഷിച്ച് കടന്ന് കളഞ്ഞതല്ലേ സാര്‍!
എന്തിനാ നല്ലൊരു സൈക്കിള് വെറുതേ കളയുന്നതെന്നോര്‍ത്ത് ഞാന്‍ അതെടുത്തു.
അതൊരു തെറ്റാണോ സാര്‍ ?

പക്ഷേ ഞാനെത്ര നല്ലവനാണെന്നറിയാമോ സാര്‍?
കുട്ടിമൂസയ്ക്ക് വെറും 1200 രൂപയ്ക്കല്ലേ ഞാന് സൈക്കിള് കൊടുത്തത്!
ഞാനല്ലാതെ ആര് കൊടുക്കും സാര്‍, 1200 രൂപയ്ക്ക് പുത്തന് ബിഎസ് സൈക്കിള്?"


മേല്‍ പറഞ്ഞ സാധനം മുമ്പെപ്പഴോ വായിച്ചപ്പം കോപ്പി പേസ്റ്റ് ചെയ്ത

'ഒരു കള്ളന്റെ ആലങ്കാരികമായ വര്‍ത്തമാനമാണ്‌ ' . ചെയ്തത് കള്ളത്തരമെന്നു സമ്മതിച്ചില്ലെങ്കിലും, ചെയ്തെന്നു സമ്മതിക്കാന്‍ മനസ് കാട്ടിയ ഒരു മനുഷ്യന്റെ കഥ .

ശ്രീനിവാസന്‍ 'ഒരു നാള്‍ വരും' എന്ന പടത്തിന്റെ കഥ അടിച്ച്ചുമാടിയതാണോ ഇല്ലേ എന്നത്എനിക്കറിയില്ല.

പക്ഷെ മുകളിലെ കഥയിലെ പോലെ കുമ്പസാരം പോലെ ശ്രീനിവാസന്‍ മറ്റൊരുത്തന്റെ കഥ മോഷ്ടിച്ച്എടുത്തതാണ് എന്ന് പറഞ്ഞു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു .

അതെ....ശ്രീനിവാസന്‍ എഴുതിയത് എന്ന് വിചാരിക്കാന്‍ തന്നെ മനസ് അനുവടിക്കാത്തത്ര ബോറന്‍സ്ക്രിപ്റ്റ് ആണ് ഒരു നാള്‍ വരും എന്ന സിനിമയ്ക്കുള്ളത്.

ഞാനിപ്പഴും പ്രാര്‍ഥിക്കുന്നു."കരുണാസാഗരമായ ദൈവമേ.... ഇത് ശ്രീനിവാസന്‍ എഴുതിയ സ്ക്രിപ്റ്റ്ആയിരിക്കരുതേ..... മറ്റേതോ ഒരുത്തന്റെതായിരിക്കണേ.... "

സലീംകുമാര്‍ പറഞ്ഞ പോലെ ചെലപ്പം ദൈവം കേള്‍ക്കുന്നെങ്കിലോ...?

1985 -ആമാണ്ട് ഉറങ്ങിപ്പോയ ഒരു തിരക്കതാകൃത്ത് 2010 ആമാണ്ട് ജൂലൈ മാസം പെട്റെന്നെഴുന്നെറ്റ്കാലമിത്രയും പോയതറിയാതെ അന്തം വിട്ടെഴുതിയ സ്ക്രിപ്റ്റ് പോലെയാണ് പടം കാണുമ്പോള്‍ ഫീല്‍ചെയ്യുന്നത്.

ഭൂഷണം.

  • പടം ഒരു സാമൂഹ്യ ദ്രോഹമല്ല ... അത് തന്നെ വലിയ സമാധാനം.
  • മോഹന്‍ലാലിനെ അതിമാനുഷനും അവതാര പുരുഷനും അല്ലാതെ പച്ച മനുഷ്യനായി കാണാന്‍ കഴിയുന്നു.
  • രണ്ടു മൂന്നു പുതിയ തമാശകള്‍ ഉണ്ട്ട്.
  • ലാല് അലക്സിന്റെ മുറിയില്‍ വച്ച് മോഹന്‍ലാലിന്റെ കഥാപാത്രത്തിന് സംഭവിക്കുന്ന ട്വിസ്റ്റും
  • ശ്രീനിവാസന്റെ വീട്ടില്‍ വച്ച് തൊട്ടടുത്ത് സംഭവിക്കുന്ന ട്വിസ്റ്റും നല്ലതാണ്(വിശദീകരിച്ചാല്‍ പടംകാണാത്തവര്‍ക്ക് രസം കൊല്ലിയാകും)
  • മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും മക്കളായി വന്ന കുട്ടികളുടെ അഭിനയം.




ദൂഷണം.

  • ആകെ മൊത്തം അന്‍ പ്രൊഫഷനല്‍ ആണ് പടം.
  • ശ്രീനിവാസന്റെ ഭാര്‍ഗവ ചരിതം കഴിഞ്ഞാല്‍ ഏറവും മോശം സ്ക്രിപ്റ്റ്.
  • സമീരാ റെഡ്ഢിയുടെ മുഖത്ത് ഭാവം എന്തെങ്കിലും വരുന്നോ എന്നറിയാന്‍ അമ്പതു രൂപവാങ്ങിയിട്ടാനെങ്കിലും വേണ്ടില്ല ..ഓരോ ഭൂതക്കണ്ണാടി പ്രേക്ഷകന് കൊടുക്കണം.നാലാം കിട മസാലസിനിമകളിലെ നടികളെ കാല്‍ കഷ്ടമായ അഭിനയം.
  • തമാശ ഒപ്പിക്കാന്‍ സ്ക്രിപ്റ്റില്‍ ശ്രീനിവാസനദ്ദേഹം പെടുന്ന പാട് കാണുമ്പോള്‍ ചങ്ക് പറിയും.
  • അതുല്യ പ്രതിഭയായ മോഹന്‍ലാലിനെ കൊണ്ട്ട് പലയിടത്തും പുളിച്ച കോമാളി വേഷം കെട്ടിച്ചത്കണ്ടാല്‍ സഹിക്കില്ല.
  • ഗാനചിത്രീകരണം...പറയാതിരിക്കാന്‍ വയ്യ.... സംവിധായകന്‍ പത്ത് കൊല്ലത്തിനിടയ്ക്ക് ഇറങ്ങിയഏതെങ്കിലും അഞ്ചു സിനിമകളുടെ എങ്കിലും പാട്ടുകളുടെ വിഷ്വല്‍ കാനെണ്ടിയിരുന്നു.
  • ആദ്യപകുതിയിലെ ഇഴച്ചിലില്‍ നിന്ന് തിയേറ്ററിലെ പലരും രക്ഷപെട്ടത് കയ്യിലെമൊബൈലില്‍ ഗെയിം ഉള്ളത് കൊണ്ട്ട് മാത്രമാണ്.
  • കഷ്ടപ്പെട്ട് തിരുകിയ കുടുംബകഥ 'പട്ടര് ഏതാണ്ട്ട് ചവിട്ടിയ' പോലെ ഇരിക്കുന്നു.
  • തട്ടിക്കൂട്ട്ട് സെറ്റപ്പ് ആണെന്ന് തോന്നാന്‍ ദിവ്യദ്രിഷ്ടി വേണ്ടാത്ത അവതരണം.


രണ്ടു പിന്‍ വിളികള്‍

1)എന്റെ മുന്നില്‍ ഇരുന്നു പടം കണ്ട ഡബിള്‍ പോക്കറ്റ് ജീന്‍സ് ഷര്‍ട്ട് ഇട്ട ഒരു ചേട്ടന്‍ : "സംവിധായകന്‍ടി കെ രാജീവ് കുമാറിന്റെ തല നരച്ചത് എല്ലാര്‍ക്കും അറിയാം...ബുദ്ധിയും നരച്ചെന്നു ഇപ്പോള്‍മനസിലായി"

2)തിയേറ്ററിലെ ഇരുട്ടില്‍ നിന്ന് റോഡിലെ ഇരുട്ടിലേക്ക് നീങ്ങും വഴി എന്നെ ചുമന്ന ആട്ടോയുടെ ഡ്രൈവര്‍ ,പുള്ളി കലാ രസികനായത്കൊണ്ടാകും ഇങ്ങനെ പറഞ്ഞു.

"ഏതോ പാവപ്പെട്ട കഥയെഴുത്ത് കാരന്റെ കണ്ണീരു വീണതല്ലേ സാറേ... അതിന് കലാ ദേവത കയ്യേകേറി പിടിച്ചതാ..... അല്ലേല്‍ പുള്ളീടെ സിനിമയ്ക്ക് ഈ ഗതി വരുകേല...."


പാക്കപ്പ്

മറ്റു നല്ല പടങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ട്ട് വേണമെങ്കില്‍ കാണാവുന്ന പടമെന്നു നാട്ടുകാര്‍ പറയുന്നു.

തീരുമാനം നിങ്ങടെ ഇഷ്ടം.

ഒരു തരക്കേടില്ല്ലാത്ത ആവറേജ് പടം.

ശ്രീനിവാസന്റെ മുന്‍ സിനിമകല്‍ വച്ചു നോക്കിയാല്‍ ആവരേജിന് താഴെയുള്ള പടം.ശ്രീനിവാസനെപോലൊരു പ്രതിഭയില്‍ നിന്നും ഒരു നാളും വരരുതേ.......എന്ന് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ആഗ്രഹിച്ചു പോകുന്ന ബലഹീനമായ സിനിമ. മറ്റൊരാള്‍ ആയിരുന്നെങ്കില്‍ നമ്മളെല്ലാം ചിലപ്പോള്‍...ഇതിപ്പോ കക്ഷി ശ്രീനിവാസന്‍ ആയതു കൊണ്ട്........


1 comment:

  1. 1985 -ആമാണ്ട് ഉറങ്ങിപ്പോയ ഒരു തിരക്കതാകൃത്ത് 2010 ആമാണ്ട് ജൂലൈ മാസം പെട്റെന്നെഴുന്നെറ്റ്കാലമിത്രയും പോയതറിയാതെ അന്തം വിട്ടെഴുതിയ സ്ക്രിപ്റ്റ് പോലെയാണ് പടം കാണുമ്പോള്‍ ഫീല്‍ചെയ്യുന്നത്.
    നിങ്ങളുടെ അഭിപ്രായം എന്താണ്?

    ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.