ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Thursday, July 22, 2010

" അങ്ങനെ ആ മലരും വാടി....."

മലര്‍വാടി ആര്‍ട്സ് ക്ലബ്
നിര്‍മ്മാണം:ദിലീപ്
രചന ഗാനരചന,സംവിധാനം :വിനീത് ശ്രീനിവാസന്‍







ഒരല്പം മെമ്മറീസ്....
എന്റെ ചങ്ങാതി കരിമ്പ് ബിജുവിന് (പഞ്ചാരയുടെ ഹോള്‍സെയില്‍ ഉത്പാദനം കരിമ്പില്‍ നിന്നായത്‌ കൊണ്ടു മാത്രം കിട്ടിയ സ്ഥാനപ്പേര്) വയറുവേദന കലശലായത് ഞങ്ങടെ ഡിഗ്രി സെക്കന്റ് ഇയര്‍ സമയത്താണ്.പല തരം സ്കാനിങ്ങുകള്‍ക്ക് ശേഷം ഡോ.ജോണ്‍ വര്‍ഗീസ്‌ തീര്‍ത്ത്‌ പറഞ്ഞു.... "ഒരു മുഴയുണ്ട് .ടെഫെനിറ്റ് ലി യൂ നീഡ്‌ ഏ സര്‍ജറി." അത് വരെ അവനെ ആവശ്യത്തിനും അനാവശ്യത്തിനും കളിയാക്കി കൊണ്ടിരുന്ന ഞങ്ങളുടെ പോലും മിണ്ടാട്ടം മുട്ടി. സര്‍ജറി ദിവസം അവന്റെ അമ്മാമച്ചിയോറൊപ്പം ഹോസ്പിടല്‍ താമസത്തിനായുള്ള കിടക്ക ബെഡ് പുതപ്പ് ഫ്ലാസ്ക് സഹിതം ഞങ്ങളെ കണ്ടു ഡോ . ജോണ്‍ വര്‍ഗീസിന്റെ കണ്ണ് തള്ളി. സര്‍ജറിക്ക് ബിജുവിനെ അകത്തു കയറ്റി പുറത്തിറങ്ങിയ പുള്ളി ചോദിച്ചു.

"എന്തായിത്...?"
"പുതപ്പ്...ബക്കറ്റ്....കുളിത്തോര്‍ത്ത്... ബെഡ് ഷീറ്റ്‌, കുറച്ച് ദിവസത്തേയ്ക്കുള്ള തുണി..."
അത് മനസിലായി...ഇതൊക്കെ എന്തിന്‌?
..."
"സര്‍ജറി....അവനും കൂട്ട് കിടക്കുന്നോര്‍ക്കും...."
"അത് ശരി.... ഇവിടെ കേറി പാല് കാച്ചി താമസിക്കാനുള്ള പരിപാടി ആണല്ലേ..... അമ്മച്ചീ... സര്‍ജരീം കഴിഞ്ഞ അയാളിപ്പം വരും ..നിങ്ങക്ക് അടുത്ത ബസിനു പോകാം..."

സംഗതി ശരിയായിരുന്നു.അഞ്ചു മിനിട്ടിനകം പുറത്തേക്ക് വന്ന ബിജുവിന്റെ വയറ്റില്‍ ഒരു വിരലിന്റെ മാത്രം വലിപ്പമുള്ള ഒരു ഒട്ടിപ്പ്.ഒരു കുഞ്ഞ മുഴ കീറി കളഞ്ഞതിന് തലയോട്ടി പിളര്‍ന്നുള്ള സര്‍ജറിയുടെ ഒരുക്കങ്ങളുമായി കാത്തു നിന്ന ഞങ്ങളെ നോക്കി നേഴ്സുമാര്‍ ചിരിച്ചെന്നു ഞങ്ങളിപ്പഴും സമ്മതിച്ചു തരത്തില്ല......

ഇതേ മാനക്കേട് എനിക്കിപ്പഴും പറ്റി.
ശ്രീനിവാ
സന്റെ മകന്‍ ...
നല്ല പാട്ടുകാരന്‍ ....
ഒരു
ആല്‍ബം സംവിധാനം ചെയ്തു...
പുതുമുഖങ്ങളെ
വച്ച് മലയാള സിനിമയുടെ മുഖച്ഛായ മാറ്റാന്‍ പോകുന്നു.
താരങ്ങള്‍ക്കായി
ഒരാണ്ട് നീണ്ട അന്വേഷണം....
പ്രതീക്ഷയിലാണ് നിര്‍ബ്ബന്ധപൂര്‍വ്വം പത്ത് പന്ത്രണ്ട് കൂട്ടുകാരെയും വിളിച്ച് മലര്‍വാടി ആര്‍ട്സ് ക്ലബ് കാണാന്‍ പോയത്.... ഉഗ്രന്‍ സാന്‍ഡ്‌വിച്ച് ഓര്ദര്‍ ചെയ്തവന് ഉണക്ക പുട്ട് കിട്ടിയത് പോലെ പടം കണ്ട ഞങ്ങള്‍ "സിറ്റ് വിത്ത് ഫിങ്ങര്‍ പുട്ടിംഗ് നോസ് " ആയിപ്പോയി(മൂക്കില്‍ വിരല്‍ വച്ച് ഇരുന്നു പോയെന്നു പരിഭാഷ)
എവിടെന്നോ തുടങ്ങി എവിടൊക്കെയോ പോയി എങ്ങനോക്കെയോ അവസാനിച്ച കുറെ ദ്രിശ്യങ്ങളുടെ പിന്‍ബലമുള്ള വെറും ആവറേജ് സിനിമയാണ് മലര്‍വാടി.ആവറേജ് എന്ന് പറഞ്ഞപ്പം എന്റെ ഉള്ളിലിരുന്നു ഒരു നെറികെട്ട സിനിമാസ്നേഹി വിളിച്ചു പറയുന്നു."ഇറ്റ്സ് ബിലോ ആവറേജ് മൈ ബോയ്‌....."എങ്കിലും പ്രേക്ഷകന്റെ കണക്കു പുസ്തകം ഇതിനെ ആവറേജ് എന്ന് വിളിക്കുന്നു.മമ്മൂട്ടി ഏതോ സിനിമയില്‍ വാണി വിശ്വനാതിന്റെ കൈക്ക് പിടിച്ചിട്റ്റ് "നീയൊരു പെണ്ണാണ്...വെറും പെണ്ണ്..."എന്ന് പറഞ്ഞ പോലെ...
മലര്‍വാടി ഒരു ആവറേജ് പടമാണ്..ഒരു വെറും ആവറേജ് പടം....!!!






ഭൂഷണം
.
  • പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ വിനീത്ശ്രീനിവാസന്‍ ഒരു ദ്രോഹിയായി മാറുന്നില്ല.. എന്നത് ഒരു ആശ്വാസമാണ്.
  • അഞ്ചു പുതുഖ നായകന്മാരും നല്ല പ്രകടനം കാഴ്ചവയ്ക്കുന്നു. ആ രേജിസ്റെര്‍ മാര്യേജ് കഴിക്കുന്നപയ്യന്‍ താരതമ്യേന മികച്ച പ്രകടനമാണ് നല്‍കുന്നത്.കുട്ടു പലപ്പോഴും ആക്ടിങ്ങിലുംശബ്ദവിന്യാസത്തിലും ഇന്ദ്രന്‍സിനെ ഓര്‍മിപ്പിക്കുന്നു.
  • വിഷ്വല്‍സ് ഭംഗിയുള്ളതാണ്....സുകുമാറിനും കൂടി കടപ്പാട് .
  • നന്മയാണ് പടത്തിന്റെ ലക്‌ഷ്യം എന്ന് തോന്നിക്കുന്നു.
  • യൂത്തിന്റെ മണമുള്ള ചില...അപൂര്‍വ്വം ചില സീക്വന്‍സുകള്‍ ഗംഭീരം എന്ന് പറയാതെ വയ്യ...
  • പടത്തിന്റെ ആദ്യ നാലഞ്ചു സീനുകളിലെ സ്ക്രിപ്ടിംഗ്..... ശ്രീനിവാസന്‍ ആ ഭാഗം വായിച്ചു എന്ന്തീര്‍ച്ച.
  • വിനീത് ശ്രീനിവാസന്‍ ഇത്രയും പുതുമുഖങ്ങളെ മലയാളത്തിനു പരിചയപ്പെടുത്തി എന്നത് ആയിരം വട്ടംഅഭിനന്ദനം അര്‍ഹിക്കുന്നു.

ദൂഷണം.
  • എന്താണ് പടത്തിന്റെ കഥ.??? ഇതില്‍ കാണിക്കുന്നതാണ് യൂത്തിനു മലയാളത്തില്‍ പറയാനുള്ളകഥയെങ്കില്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ....
  • സീരിയലുകള്‍ ഈ സിനിമയേക്കാള്‍ സ്പീടാണ്...തീര്‍ച്ച.
  • പറഞ്ഞു പറഞ്ഞു പഴകി ചര്‍ദ്ദിച്ച പ്രമേയം....
  • അവിശ്വസനീയമായ കഥാഗതി.
  • ഈ അഞ്ചു നായകന്മാരില്‍ ഒരാളുടെ ബാക്ക് ഗ്രൌണ്ട് മാത്രമേ ഉള്ളു.ബാക്കിയുള്ളവര്‍ ആര്‍ക്ക്പിറന്നു..ഏത് തരം കുടുംബത്തില്‍ ഉള്ളവരാണ്. അവര്‍ എവിടെ ജീവിക്കുന്നവരാണ്?പടത്തില്‍കാണിക്കുന്ന തോന്ന്യാസങ്ങള്‍ കാട്ടിയിട്ടും ചോദിക്കാന്‍ അപ്പനമ്മമാര്‍ ഇല്ലാത്തതോ അതോ.... സംശയങ്ങളുടെ പട്ടിക നീളുന്നു.
  • ആ ക്ലബ്ബില്‍ ഇവമ്മാര്‍ അഞ്ചു പേര്‍ മാത്രമേ ഉള്ളോ... അഥവാ മറാരെങ്കിലും ഉണ്ടെങ്കില്‍ അവരെ പേരിനുപോലും കാണിക്കാത്തത് അവരാരും നായകന്മാര്‍ അല്ലാത്തത് കൊണ്ടാണോ?
  • ആശുപത്രിയിലെ അവരുടെ സെന്റിമെന്റ്സ്.... ഞങ്ങക്കും സുഹൃത്തുക്കളും വേണ്ടപ്പെട്ടവരുംഉണ്ടനിയാ.... പക്ഷെ നിങ്ങള്‍ അഞ്ചുപേരുടെ സങ്കടം..അത് കാണുമ്പോള്‍ എന്തിനാണീ സങ്കടംഎന്നാലോച്ചിച്ച് സങ്കടം വരുന്നു.(ഡയലോഗില്‍ ചില ഗീര്‍വാണം പറഞ്ഞു പോകുന്നതല്ലാതെകുമാരേട്ടനും ഇവരുമായുള്ള ബന്ധത്തിന്റെ ആഴം കുളത്തിലമ്മയാനെ എനിക്ക് ബോധ്യപ്പെടുന്നില്ല.
  • ആയിരം രൂപ പോലും വില കിട്ടാത്ത ലാമ്പി(അതോ വിജയ്‌ സൂപ്പരോ)സ്കൂട്ടറിനു പകരം മുപ്പതിനായിരംരൂപ.... കഷ്ടം ......!!! ഒരു ക്യാമറ ക്ളിപ്പ്ന്റെ പേരിലാണെങ്കിലും നാണമില്ലേ.... ഇങ്ങനൊരു സിടുവേഷന്‍ .. അതിന് വേണ്ടി അവര്‍ അഞ്ചു പേരും കൂടി കാട്ടിക്കൂട്ടുന്ന വിക്രിയകള്‍....
  • വിനീതെ.... ഇന്നത്തെ ഉത്സവ പറമ്പ് ഗാനമേള എങ്ങനെ ആണെന്ന്‍ ഒരു തവണയെങ്കിലും കണ്ടിട്റ്റ്‌മതിയാരുന്നു അവരഞ്ചു പേരെ മൈക്കും കൊടുത്ത് ഇറക്കി വിടാന്‍ ....
  • റിയാലിറ്റി ഷോയെ കഥയുമായി കണക്റ്റ് ചെയ്തത്... ഇല്ല.... ഒന്നും പറയാനില്ല.
  • ഒന്നും മനസിലാകാത്ത ...വ്യക്തതയില്ലാത്ത കഥാ സന്ദര്‍ഭങ്ങള്‍ ഏറെ..... ചിലപ്പോള്‍ എന്റെ മാത്രംകാഴ്ചയായിരിക്കും.നിങ്ങള്‍ കണ്ട ശേഷം അഭിപ്രായം സ്വരൂപിച്ചാല്‍ മതിയാകും.... പ്രേക്ഷകന്‍ വെറുതെ പറയുന്നതാണ്എന്ന് തന്നെ ധരിച്ച്ചോളൂ...)
  • ഒരു പാട്ടൊഴിച്ച് മറ്റെല്ലാം അറ് ബോറ്....
  • ഇന്റെര്‍വെല്ലിനു ശേഷം എന്തെല്ലാം സംഭവിക്കുമെന്ന് ചിക്കു വരെ പറയും (ചിക്കു: പെങ്ങളുടെ മോന്‍ .വയസു രണ്ടേ കാല്‍ )അത്രയ്ക്ക് പ്രവചനീയമായ കഥാഗതി.

പായ്ക്കപ്പ്
പിന്നെ ഈ പടം വലിയ സംഭവം ആണെന്ന് ചില ആഘോഷങ്ങള്‍ നടക്കുന്നതിനെ പറ്റി ഒന്നും പറയാനില്ല.കണ്ടിട്റ്റ്‌ നിങ്ങള്‍ തീരുമാനിക്ക് ...ആഘോഷിക്കുന്നതിലെ ശരിയും തെറ്റും... പ്രേക്ഷകന് ആ കാര്യത്തില്‍ ഒന്നും പറയാനില്ല.
അപൂര്‍വ്വ രാഗം പോലെ വ്യത്യസ്തവും മനോഹരവുമായ സിനിമ മോശം എന്നും
മലര്‍വാടി
ലോകോത്തരം എന്നും പറയുന്ന ചിലെ ബ്ലോഗ്‌ സിനിമ നിരൂപകരുടെ ഉദ്ദേശശുദ്ധിയും നിങ്ങള്‍ രണ്ടു പടവും കണ്ടിട്റ്റ്‌ തീരുമാനിച്ചാല്‍ മതി.
ഏത് പടത്തിനെ വേണമെങ്കിലും നിങ്ങള്‍ നല്ലതെന്ന് പറഞ്ഞോ... ഒരു പടത്തിനെ രക്ഷപ്പെടുത്താന്‍ മറ്റൊരു പടത്തിന്റെ അടിനാഭിയ്ക്ക് ചവിട്ടരുത്.(അപൂര്‍വ രാഗം സിനിമാക്കാര്‍ എന്റെ അമ്മാവനോ അച്ഛനോ ബന്ധുക്കളോ എടുത്തതോ,ഞാനതിന്റെ കമ്മീഷന്‍ എജെന്ടോ അല്ല.എന്റെ കാഴ്ചകള്‍ പറഞ്ഞുവെന്നു മാത്രം)
വിനീതിന് ഉഗ്രന്‍ പടമെടുക്കാന്‍ കഴിഞ്ഞേക്കും...അദ്ദേഹത്തിന്‍റെ ശ്രമവും നല്ലതാണ്.
പക്ഷെ...ഇതൊരു ഉഗ്രന്‍ സിനിമയല്ല.
മലയാള സിനിമയുടെ ഇനിയത്തെ ഭാവി എന്തായാലും ഈ പടം വഴി സംവിധായകന്റെ പേരില്‍ ചാര്‍ത്തി കൊടുക്കാന്‍ ശ്രമിക്കുന്നത
സിനിമാ
സ്നേഹികളോടുള്ള വെല്ലുവിളിയാണ്(വിനീത് sഹ്രീനിവാസനോടുള്ള ഒരുപാട് ഇഷ്ടം നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ)

പിന്‍ വിളി
സിനിമാനന്തരം ഒരു പത്രപ്രവര്‍ത്തകന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാന്‍
പ്രസ്‌ എന്നെഴുതിയബൈക്ക് ചിനപ്പിക്കുന്നതിനിടെ :
"ങാ... പുതിയ പയ്യന്മാര്‍ സിനിമയെടുത്ത് തുടങ്ങുമ്പ മലയാള സിനിമയുടെ ഭാവി ശോഭനമാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെ പ്രതീക്ഷയുടെ ആ മലരും വാടി....."

പ്രേക്ഷക മതം: കാണുന്നത് കൊണ്ടോ കാണാതിരിക്കുന്നത് കൊണ്ടോ ഗുണമോ ദോഷമോ ഇല്ലാത്ത സിനിമ.

11 comments:

  1. കാണുന്നത് കൊണ്ടോ കാണാതിരിക്കുന്നത് കൊണ്ടോ ദോഷമില്ലാത്ത സിനിമ.
    നിങ്ങള്‍ എന്ത് പറയുന്നു????

    ReplyDelete
  2. തരക്കേടില്ല എന്നൊരു അഭിപ്രായമാണ് മറ്റു റിവ്യൂകളിൽ. ഇപ്പം ഇറങ്ങുന്ന സിനിമളിൽ... കാണുന്നത് കൊണ്ട് ദോഷമില്ല.. എന്ന് റേഞ്ച് തന്നെ ഭയങ്കര റേഞ്ചാണ് ചുള്ളാ. :)

    എനിവേ... എഴുത്ത് ഇഷ്ടായി!

    ReplyDelete
  3. പടം ബോറ് തന്നാണ്. ആകെയുള്ള ആശ്വാസം വലിയ താര ജാടയില്ല എന്നത് മാത്രം.

    ReplyDelete
  4. its utter time waste ...
    go and see if ur time is so worst.....
    its a poor movie with poorest story.....

    ReplyDelete
  5. valare valere mosham padamaanu ee malarvaadi...
    puyi kaanaaruthu...
    kaasu poookum....

    ReplyDelete
  6. ഇന്നലെ മലര്‍വാടിക്ക് പോയി .. :( പടം തുടങ്ങി ഒരു 15 മിനിട്ട് കഴിഞ്ഞപ്പോഴേ എന്തൊക്കയോ വശപ്പെശക്‌ തോന്നി..എല്ലാം എവിടെയൊക്കയോ കണ്ടു മറന്ന സീനുകള്‍.തമാശകള്‍ (?) ..അടുത്ത സീന്‍ എന്തായിരിക്കുമെന്ന് സ്ക്രിപ്റ്റ് കാണാതെ തന്നെ മനസ്സിലാക്കാവുന്ന അവസ്ഥ .. :( അപ്പൊ ശെരിക്കും സങ്കടം തോന്നി..ഇതാണോ ഇവന്‍ ഇത്രേം കൊല്ലംകൊണ്ട് എഴുതിയും മാറ്റിയെഴുതിയും ഉണ്ടാക്കിയ കഥയും സ്ക്രിപ്റ്റും..? ഇതിനു ഇത്രക്കൊന്നും തലപുകക്കണ്ട കാര്യമില്ല ..പഴയ കുറെ സിനിമകള്‍ കണ്ടിട്ടുള്ള ആര്‍ക്കും ഇത് ഒപ്പിക്കാം..എന്തായാലും ഇന്റര്‍വെല്‍ ആയപ്പോഴേക്കും ഇറങ്ങി പോന്നു....അല്ലങ്കി തന്നെ ഉറക്കം കിട്ടുന്നില്ല..ഇനി ബാക്കി പകുതി കൂടെ കണ്ടു ഉള്ള ഉറക്കം കളയണ്ടെന്നു വിചാരിച്ചു..ഒരുപാടൊക്കെ പ്രതീക്ഷിച്ചു...ഒരു മാറ്റമെങ്കിലും..പക്ഷെ നിരാശ.. :(

    ReplyDelete
  7. odikkoooooo.............
    kooooooooooooooooooothara padam.....
    avan shreenivaasante mon allaarunnel naattukaar thalli konnene......
    100 il 15 maark

    ReplyDelete
  8. അത്ര കുറ്റം പറയാനില്ല.
    കുഴപ്പമില്ല..... നല്ല പടം അല്ലെന്നേ ഉള്ളൂ.... പ്രേക്ഷകന്‍ പറഞ്ഞ പോലെ ഒരു ഗുണവും ദോഷവും ഇല്ലാത്ത സിനിമ.

    ReplyDelete
  9. "ങാ... പുതിയ പയ്യന്മാര്‍ സിനിമയെടുത്ത് തുടങ്ങുമ്പ മലയാള സിനിമയുടെ ഭാവി ശോഭനമാകും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അങ്ങനെ പ്രതീക്ഷയുടെ ആ മലരും വാടി....."
    ഹ ഹ ഹ അത് കലക്കി പ്രാക്ഷകാ.....
    പറഞ്ഞത് കറക്റ്റ് കാര്യങ്ങള്‍.....
    ഒരു ഗുണവും ദോഷവും ഇല്ലെങ്കില്‍ പിന്നെന്തിനാണ് പ്രബിതാ കാണുന്നത്?

    ReplyDelete
  10. ഞാന്‍ കണ്ടത്, ബ്ലോഗെഴുതുന്നവര്‍ എല്ലാവരും അപൂര്‍വരാഗം നല്ലത് എന്ന് പറയുന്നതാണ്..പുതുമയുണ്ട് എന്നും...രണ്ടു സിനിമയും കണ്ടിട്ടില്ല...അപൂര്‍വരാഗം കാണണം എന്നുണ്ട്... മുന്‍പൊരിക്കല്‍ ടി.ഡി. ദാസന്റെ റിവ്യു ആണെന്ന് തോന്നുന്നു ഇവിടെ വന്നു വായിച്ചതു...പിന്നീട് ഈ ബ്ലോഗ്‌ മറന്നു പോയി!!!

    ReplyDelete
  11. nalla review.....padam irangi adya dinam kanda aalanu njan..annu thanne review um ittirunnu..pinne njan kanunnathu ente review vinte comment box il aalukal cheetha vilikunnathaanu...ee padam oru average padam mathramanu enna ente abhiprayathyodu ee lokam muzhuvan ethirthirikkukayanu ennanu appol thonniyathu..samana abhiprayam ivideyanu ippol kanunnathu...sincere review....
    http://nikhimenon.blogspot.com/2010/07/blunder-called-malarvadi-arts-club.html

    ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.