ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Monday, May 9, 2011

ബുദ്ധിയും വിവേകവും ഉള്ളവരുടെ ശ്രദ്ധയ്ക്ക്ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്

കഥ-രഞ്ജിത്ത്
തിരക്കഥ,സംഭാഷണം- മനോജ്‌.
സംവിധാനം- പ്രിയനന്ദന്‍ .
താരനിര - ഇര്‍ഷാദ്,കലാഭവന്‍ മണി ,കാവ്യാ മാധവന്‍,ഇന്ദ്രന്‍സ്,സാദിക്ക് .ബാബു അന്നൂര്‍ തുടങ്ങിയവര്‍.


ചായക്കടയുടെ മുന്നില്‍
"അണ്ണാ.... കാവ്യെടെ ആ പടം കൊള്ളാമോ?"
"ഏത്....?"
"ഫക്തന്റെ ശ്രദ്ധയ്ക്ക്..."
"നിനക്ക് വേറൊരു പണീം ഇല്ലേടാ ചെറുക്കാ..... അത് ദേവീ മഹാത്മ്യം സീരിയല്‍ സിനിമയാക്കിയതാണ്. 40 രൂപ കൊടുത്ത് കാണണതെന്തിനു.വൈകുന്നേരം ടീവീല്‍ വരുമല്ലോ...."
"അയ്യേ.... അതാണോ... അണ്ണന്‍ കണ്ടാരുന്നാ...."
"ഞാന്‍ കണ്ടില്ല.... ജങ്ക്ഷനില്‍ പയ്യന്‍ മാര്‍ പറയണ കേട്ട് ...."

സാധാരണക്കാരന്‍ വീണു കൊണ്ടിരിക്കുന്ന ഒരു വമ്പന്‍ പ്ടുകുഴിയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ സിനിമ എന്ന് പോലും അറിയാതെ സാധാരണക്കാരായ രണ്ടു പേര്‍ തലസ്ഥാന ജില്ലയിലെ ഒരു ചായക്കടയുടെ മുന്നില്‍ പറഞ്ഞ വര്‍ത്തമാന ശകലങ്ങലാനിത്.


ചുറ്റുപാടുകളിലെ കെട്ട നാറങ്ങള്‍ സകലരും കാണാത്തതായി നടിച്ചു നടന്നു പോകുമ്പോള്‍ ഓര്മാപ്പെടുത്തലിന്റെ വിരല്‍ ചൂണ്ടെണ്ട ബാധ്യത കലാകാരനുണ്ട് എന്നാണു വയ്പ്.
മലയാള സിനിമ ഇത്തരം സാമൂഹ്യ പ്രശ്നങ്ങളുടെ കഥകള്‍ പാടെ ഉപേക്ഷിച്ചിട്റ്റ് കാലമേറെയായി. അവിടേക്ക് കാലം തെറ്റി വന്ന മഴ പോലെ വന്ന ഒരു മികച്ച പ്രമേയം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്.കുറവുകളുണ്ട് എന്നിരിക്കെ തന്നെ ചര്‍ച്ച ചെയ്യപ്പെടെണ്ടേ ഒരു സിനിമയാണിത്.


കഥാസാരം
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്കിലും മുഴുക്കുടിയനായ ഭര്‍ത്താവ് ഉണ്ടായിപ്പോയതിന്റെ പേരില്‍ ചായക്കട നടത്തി മക്കളെ വളര്‍ത്തേണ്ടി വരുന്ന സുമംഗല എന്ന പാവം നാട്ടുപെന്ണിനു ഭര്‍ത്താവിന്റെ മദ്യപാനം അസഹനീയമായപ്പോള്‍ ചെറുക്കാന്‍ കമ്പക്കാട്ട് ദേവി ശരീരത്തില്‍ പ്രവേശിച്ചെന്ന് ഒരുകള്ളം പറയേണ്ടി വന്നു. .ആ നിര്‍ദോഷമായ കള്ളം അവളുടെയും കുടുംബത്തിന്റെയും മാത്രമല്ല ഒരു സമൂഹത്തിന്റെ മുഴുവന്‍ തലവര മാറ്റുന്നതെങ്ങനെ എന്ന്‍ വ്യക്തമായി പറയുകയാണ്‌ പ്രിയനന്ദന്‍ ഈ ചിത്രത്തിലൂടെ....

ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍....
തിരക്കഥയിലെ ചിലെടത്തെ അല്പം ഇഴച്ചിലും സംഭാഷണങ്ങളിലെ ചില്ലറ ബലക്കുറവുകളും ആവര്‍ത്തനങ്ങളും ക്ഷമിയ്ക്കാമെങ്കില്‍ തറപ്പിച്ച് പറയാം ഇതൊരു മികച്ച കുടുംബ സാമൂഹ്യ ചിത്രം തന്നെയാണ്,തീര്‍ച്ചയായും ഞാനും നിങ്ങളും കാണേണ്ടത് തന്നെയാണ്.

പിന്‍ വിളി
ജീവിത പ്രതിസന്ധികളില്‍ നിന്നും രക്ഷയും ആശ്വാസവും പ്രതീക്ഷിച്ച് ഭക്തിയില്‍ അഭയം തേടുന്ന സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന ഭക്തിക്കച്ഛവടക്കാരുടെ മുഖത്തേക്ക് ഈ സിനിമ കാര്‍ക്കിച്ച് തുപ്പുന്നു.ഒന്നല്ല ഒരുപാട് തവണ.
അല്പമെങ്കിലും ബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് മാത്രം കാണാനുള്ള സിനിമ.അങ്ങനെയുള്ളവര്‍ ഉറപ്പായും കാണേണ്ട സിനിമ.

Thursday, May 5, 2011

ഒറ്റക്കാഴ്ചയിലെ വേറിട്ട കാഴ്ചകള്‍


മേല്‍ വിലാസം
രചന - സൂര്യ കൃഷ്ണമൂര്‍ത്തി
നിര്‍മാണം
-മുഹമ്മദ്‌ സലിം.

സംവിധാനം-രാംദാസ് മാധവന്‍ .
താര നിര- സുരേഷ് ഗോപി,പാര്‍ത്തിപന്‍ ,
തലൈ
വാസല്‍ വിജയ്‌ ,

അശോകന്‍ , കൃഷ്ണകുമാര്‍ തുടങ്ങിയവര്‍.ഇച്ചി
രി പരദൂഷണം.

അഞ്ചു പാട്ട് - 30 മിനിറ്റ്
അഞ്ചു ഫൈറ്റ്- 40 മിനിറ്റ്
രണ്ടു
ചെ
യ്സിംഗ്- 15 മിനിറ്റ്
ടൈറ്റില്‍
കാര്‍ഡ്- 5 മിനിറ്റ്

അങ്ങനെ
മൊത്തം 90 മിനിറ്റ് .
അതായത്
ന്നര മണിക്കൂര്‍.
ശേഷമുള്ള വെറും 30 മിനിറ്റ് ആണ് കഥ പറയാനുള്ള നേരം. താണ് ഇന്നത്തെ ശരാശരി കമേര്‍ഷ്യല്‍ മലയാള സിനിമയുടെ ഫോര്‍മുല. പത്തു നാല്പതിലധികം കഥാപാത്രങ്ങള്‍,നൂറോളം സീനുകള്‍,നൂറുകണക്കിന് ക്യാമറ എഡിറ്റിംഗ് ട്രിക്കുകള്‍,ആയിരക്കണക്കിന് ഷോട്ടുകള്‍ എന്നിവയുടെ സഹായത്തോടെ ....
എന്നിട്ടും ഇറങ്ങുന്നവയില്‍ മുക്കാല്‍ ഭാഗം സിനിമകളും ഇഴച്ചിലുള്ളതും ബോറിങ്ങുമായി കാണികള്‍ വിധി നിര്‍ണയിക്കെയ്ണ്ടി വരുന്നു. ഇവിടെയാണ്‌ മേല്‍ വിലാസം എന്ന ചെറിയ വലിയ സിനിമയുടെ പ്രസക്തിയും അത് കാഴ്ചക്കാരന് തരുന്ന അത്ഭുതവും.


ഭൂഷണം.
അഞ്ചോ ആറോ കഥാപാത്രങ്ങള്‍.
അതും ഒരു സ്ത്രീ സാന്നിധ്യം പോലുമില്ല. അത്യാവശ്യത്തിനു മാത്രം സംഗീതം .
ഉള്ളത് ഉള്ളു പൊള്ളിയ്ക്കുന്നതും .
ഒരൊറ്റ മുറിയും അതിന്റെ വാതില്‍ തുറക്കുമ്പോള്‍ കാണുന്ന ഇടനാഴിയും മാത്രമാണ് ദൃശ്യം . ആദ്യാവസാനം മറ്റൊരു ദ്രിശ്യവുമില്ല.. പ്ലീസ് നോട്ട്‌.ആദ്യാവസാനം മറ്റൊരു ദ്രിശ്യവുമില്ല. എന്നിട്ടും ഒരു നിമിഷം പോലും ചലിക്കാനോ ശ്രദ്ധ മാറാനോ തോന്നാത്ത വിധം സംഘര്ഷാത്മകമാണ് സിനിമ.
സസ്പന്സിന്റെ, ടെമ്പോ ലെവലിന്റെ തീവ്രതയ്ക്ക് ഒരു ഗിമ്മിക്കും ആവശ്യമില്ല,
ക്രിയെ
ട്ടരുടെ പ്രതിഭ മാത്രം മതി എന്ന അടിവരയിടുന്നു മേല്‍ വിലാസം.
ഒരു അഭിനേതാവ് പോലും മോശം എന്ന് പറയാനില്ല.
പാര്‍ത്തിപനും
സുരേഷ് ഗോപിയും തലൈ വാസല്‍ വിജയും എടുത്തു പറയാനുണ്ട് താനും.

നടന് തന്റെ മികവു തെളിയിക്കാന്‍ നാല് മുഴം ദയലോഗ് വേണ്ട...
മുഖ
പേശികളും ശരീര ഭാഷയും മതിയെന്ന് പാര്‍ത്തിപന്‍ ഒരു കസേരയില്‍ ഇരുന്നും എഴുന്നേറ്റും വ്യക്തമാക്കുന്നു.

അതി
തീവ്രതയുള്ള സംഭാഷണങ്ങള്‍ (രചിയിതാവ്
ശ്രീ സൂര്യാ കൃഷ്ണ മൂര്‍ത്തിയ്ക്ക് നന്ദി.ഈ സിനിമ അദ്ദേഹത്തിന്റെ നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ്.)


ഒരു കുഞ്ഞ്‌ ദൂഷണം.
ക്യാമറ അല്പം കൂടി നന്നായിരുന്നെങ്കില്‍ എന്ന് തോന്നി.


പായ്ക്കപ്പ് :
ഇത് മലയാളത്തിലെ ഏറ്റവും ഉദാത്തമാ, ഏറ്റവും നല്ല സിനിമ എന്ന് പറയുന്നില്ല. പക്ഷെ ഇത് മലയാളത്തിലെ ഏറ്റവും മികച്ച പരീക്ഷണങ്ങളില്‍ ഒന്നാണ്. ഏറ്റവും വ്യത്യസ്തമായ സിനിമകളില്‍ ഒന്നാണ്. ഭാഗ്യക്കുറിക്കാരും തൈല കച്ചവടക്കാരും പറയുന്ന വാചകം കടമെടുത്തു ഞാന്‍ പറഞ്ഞോട്ടെ... എത്രയോ കാശ് നിങ്ങള്‍ കണ്ണിക്കണ്ട ചപ്പു ചവറു സിനിമകള്‍ക്ക് കൊടുത്ത് നശിപ്പിച്ചിരിക്കുന്നു. ഒരു ടിക്കെട്ടിന്റെ കാശ് കളഞ്ഞു അമിത പ്രതീക്ഷ വയ്ക്കാതെ ഈ വ്യത്യസ്ത സിനിമാ അട്ടെമ്പ്റ്റ് കാണുന്നത് നന്നായിരിക്കും.

പിന്‍
വിളി :

ഞാന്‍ ഈ പടത്തിന്റെ പ്രൊമോഷന്‍ എക്സിക്യൂട്ടെവോ ഈ സിനിമ എന്റെ വേണ്ടപ്പെട്ടവരുടെയോ അല്ലന്ന പച്ച പരമാര്‍ഥം ഏവരെയും ഇതിനാല്‍ തെര്യപ്പെടുത്തുക കൂടി ചെ
യ്യുന്നു.ശുഭം.

Monday, April 25, 2011

പഴങ്കഞ്ഞി മാത്രം വിളമ്പുന്ന ഹോട്ടല്‍.


ചൈന ടൌണ്‍
രചന സംവിധാനം- റാഫി മെക്കാര്‍ട്ടിന്‍
താരനിര- മോഹന്‍ലാല്‍,ജയറാം , ദിലീപ്,കാവ്യ,സുരാജ്,പൂനം ബജവ,ക്യാപ്ടന്‍ രാജു.പിന്നാരോക്കെയോ....

ഒരു പഴങ്കഥ അഥവാ ഒരു തെറിക്കഥ

പത്തു പതിനഞ്ച് കൊല്ലം മുമ്പ്.ഒരു ഗവന്മെന്റ് സ്കൂള്‍ റൂം.
ഏതോ സമരത്തിന്റെ ഭാഗമായി നേരത്തെ സ്കൂള്‍ അടച്ച ദിവസം ഒരു വിരുതന്‍ ബോര്‍ഡില്‍ തനിക്കിഷ്ടമല്ലാത്ത കണക്ക് സാറിനെ പറ്റി 'കള്ള നായിന്റെ മോനേ ' എന്ന് തെറി എഴുതി വയ്ക്കാന്‍ ആഗ്രഹിയ്ക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തു.
പ്രിന്‍സിപ്പല്‍ കൂടിയായ കണക്ക് സാര്‍ മറ്റു കുട്ടികളുടെ സഹായത്തോടെ ആളെ കണ്ടെത്തി.
പിറ്റെന്ന്‍ എല്ലാരുടെം മുന്നില്‍ വച്ച് അവനെ ചൂരലിന് ബഡാ രണ്ടെണ്ണം പറ്റിച്ചു.
"എന്തിനാ അടിച്ചതെന്നരിയാമോ? " എന്ന സാര്‍.
"അറിയാം" എന്നവന്‍ .
"എന്തിനാ" എന്ന് സാര്‍
"സാറിനെ പറ്റി തെറി എഴുതിയതിനു" എന്ന്‍ കരച്ചിലിനിടയില്‍ പുള്ളി .
"അല്ലാ.... ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു.എന്താ എഴുതി വച്ചിരിക്കുന്നത്. 'കള്ള നായിന്റെ മോനേ' എന്നതിന് പകരം 'കള നായിന്റെ മൊനേ'എന്ന്‍ .!!!
ഒരു തെറി എഴുതുംപഴെങ്കിലും അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ അറിഞ്ഞൂടാത്തതിനാണ് അടിച്ചത്."
*** *** ***

ചൈനാ ടൌണ്‍ കണ്ടപ്പോള്‍ ഞാന കണക്ക് സാറിനെ ഓര്‍ത്തു.
റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന എന്തായാലും കണ്ണി കണ്ടവന്റെ സിനിമയെ മോഷ്ടിച്ചു.എന്നാല്‍ ഒരു മിനിമം വൃത്തിയില്‍ അത് ചെയ്യാമായിരുന്നു.
ആദ്യ പകുതിയില്‍ മൂന്നോ നാലോ തരക്കേടില്ലാത്ത തമാശയുടെ പിന്‍ ബലത്തില്‍ ബാക്കി കൂതറയും
രണ്ടാം പകുതിയില്‍ ടോഡ്‌ ഫിലിപ്പിന്റെ ഹാങ്ങോവര്‍ എന്ന വമ്പന്‍ തമാശ പടത്തിന്റെ വികൃത കോപ്പിയടിയും ചേര്‍ത്തുണ്ടാക്കിയ തേര്‍ഡ് ക്ലാസ് സിനിമാ വേസ്റ്റ്‌ ആണ് ചൈന ടൌണ്‍ .
വമ്പന്‍ താര നിര ആയതു കൊണ്ട്ട് മാത്രം രസകരമായി തോന്നിയ മൂന്നു നാല് തമാശകള്‍ ഫസ്റ്റ്‌ ഹാഫില്‍ ഉണ്ടെന്നുള്ളത് മറക്കുന്നില്ല.അതാണ്‌ അകെ ആശ്വാസവും.

കഥാ സാരം (കഥ ഉണ്ടെങ്കില്‍ അതിന്റെ സാരം).
ചെറിയ ബിസിനസ് നടത്തിയതിനു ബാംഗ്ലൂരില്‍ കൊല്ലപ്പെട്ട സുഹൃത്തുക്കളുടെ മക്കള്‍ ബാംഗ്ലൂരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുകയും പഴയ വില്ലന്‍ അവരെ തകര്‍ക്കാന്‍ ശ്രമിക്കുകയും മക്കള്‍ അവരെ തകര്‍ക്കുകയും ചെയ്യുന്നു.ഇടയ്ക്കെന്തോക്കെയോ സംഭവിക്കുന്നത് ഇന്റെര്‍വെല്ലിനു ശേഷം മോഹന്‍ലാലിന്റെ കഥാപാത്രം എല്ലാം മറന്നു പോകുമ്പോലെ ഞാനും മറന്നു പോയി.ക്ഷമിക്കുക.

ഭൂഷണം
മൂന്നു നായകന്മാരെ ഒരു പടത്തില്‍ ഒരുമിച്ച് കാണാന്‍ പറ്റുന്നു.
വമ്പന്‍ താര നിര ആയതു കൊണ്ട്ട് മാത്രം ഫസ്റ്റ്‌ ഹാഫില്‍ രസകരമായി തോന്നിയ മൂന്നു നാല് തമാശകള്‍ .


ദൂഷണം
ഈ പടത്തില്‍ താഴെ പറയുന്നത് മാത്രമേ മോശമായിട്ടുള്ളൂ...
അവ ഇതൊക്കെയാണ്.
കഥ,
തിരക്കഥ,സംഭാഷണം,
സംവിധാനം,
അഭിനയം,
പാട്ടുകള്‍,
സംഗീതം,
ലോജിക്ക്,
തമാശകള്‍...
ഇവ മാത്രമേ മോശമായിട്ടുള്ളൂ.... ബാക്കിയെല്ലാം അവനവന്റെ താല്പര്യം പോലെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാവുന്നതാണ്.

പായ്ക്കപ്
മൂന്നു ജനപ്രിയ താരങ്ങള്‍ ഉള്ളതുകൊണ്ട് മാത്രം നിര്‍ബന്ധമാണെങ്കില്‍ കാണാവുന്ന സിനിമ.

പിന്‍ വിളി
പഴകിയ ഫുഡിനെയൊക്കെ സൂപ്പര്‍ഹിറ്റ് സദ്യ എന്ന ലേബലില്‍ പൊക്കി പറയേണ്ടി വരുന്ന അവസ്ഥ ദയനീയമെന്നാണ് ഒരു ചാനലില്‍ സിനിമാ വിശേഷം ഒരുക്കുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞത്.
അക്ഷരാര്‍ത്ഥത്തില്‍ പഴങ്കഞ്ഞി മാത്രം വിളമ്പുന്ന ഹോട്ടലായി മാറുകയാണോ മലയാള സിനിമ?