ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Monday, April 25, 2011

പഴങ്കഞ്ഞി മാത്രം വിളമ്പുന്ന ഹോട്ടല്‍.


ചൈന ടൌണ്‍
രചന സംവിധാനം- റാഫി മെക്കാര്‍ട്ടിന്‍
താരനിര- മോഹന്‍ലാല്‍,ജയറാം , ദിലീപ്,കാവ്യ,സുരാജ്,പൂനം ബജവ,ക്യാപ്ടന്‍ രാജു.പിന്നാരോക്കെയോ....

ഒരു പഴങ്കഥ അഥവാ ഒരു തെറിക്കഥ

പത്തു പതിനഞ്ച് കൊല്ലം മുമ്പ്.ഒരു ഗവന്മെന്റ് സ്കൂള്‍ റൂം.
ഏതോ സമരത്തിന്റെ ഭാഗമായി നേരത്തെ സ്കൂള്‍ അടച്ച ദിവസം ഒരു വിരുതന്‍ ബോര്‍ഡില്‍ തനിക്കിഷ്ടമല്ലാത്ത കണക്ക് സാറിനെ പറ്റി 'കള്ള നായിന്റെ മോനേ ' എന്ന് തെറി എഴുതി വയ്ക്കാന്‍ ആഗ്രഹിയ്ക്കുകയും അപ്രകാരം ചെയ്യുകയും ചെയ്തു.
പ്രിന്‍സിപ്പല്‍ കൂടിയായ കണക്ക് സാര്‍ മറ്റു കുട്ടികളുടെ സഹായത്തോടെ ആളെ കണ്ടെത്തി.
പിറ്റെന്ന്‍ എല്ലാരുടെം മുന്നില്‍ വച്ച് അവനെ ചൂരലിന് ബഡാ രണ്ടെണ്ണം പറ്റിച്ചു.
"എന്തിനാ അടിച്ചതെന്നരിയാമോ? " എന്ന സാര്‍.
"അറിയാം" എന്നവന്‍ .
"എന്തിനാ" എന്ന് സാര്‍
"സാറിനെ പറ്റി തെറി എഴുതിയതിനു" എന്ന്‍ കരച്ചിലിനിടയില്‍ പുള്ളി .
"അല്ലാ.... ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു.എന്താ എഴുതി വച്ചിരിക്കുന്നത്. 'കള്ള നായിന്റെ മോനേ' എന്നതിന് പകരം 'കള നായിന്റെ മൊനേ'എന്ന്‍ .!!!
ഒരു തെറി എഴുതുംപഴെങ്കിലും അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ അറിഞ്ഞൂടാത്തതിനാണ് അടിച്ചത്."
*** *** ***

ചൈനാ ടൌണ്‍ കണ്ടപ്പോള്‍ ഞാന കണക്ക് സാറിനെ ഓര്‍ത്തു.
റാഫിയും മെക്കാര്‍ട്ടിനും ചേര്‍ന്ന എന്തായാലും കണ്ണി കണ്ടവന്റെ സിനിമയെ മോഷ്ടിച്ചു.എന്നാല്‍ ഒരു മിനിമം വൃത്തിയില്‍ അത് ചെയ്യാമായിരുന്നു.
ആദ്യ പകുതിയില്‍ മൂന്നോ നാലോ തരക്കേടില്ലാത്ത തമാശയുടെ പിന്‍ ബലത്തില്‍ ബാക്കി കൂതറയും
രണ്ടാം പകുതിയില്‍ ടോഡ്‌ ഫിലിപ്പിന്റെ ഹാങ്ങോവര്‍ എന്ന വമ്പന്‍ തമാശ പടത്തിന്റെ വികൃത കോപ്പിയടിയും ചേര്‍ത്തുണ്ടാക്കിയ തേര്‍ഡ് ക്ലാസ് സിനിമാ വേസ്റ്റ്‌ ആണ് ചൈന ടൌണ്‍ .
വമ്പന്‍ താര നിര ആയതു കൊണ്ട്ട് മാത്രം രസകരമായി തോന്നിയ മൂന്നു നാല് തമാശകള്‍ ഫസ്റ്റ്‌ ഹാഫില്‍ ഉണ്ടെന്നുള്ളത് മറക്കുന്നില്ല.അതാണ്‌ അകെ ആശ്വാസവും.

കഥാ സാരം (കഥ ഉണ്ടെങ്കില്‍ അതിന്റെ സാരം).
ചെറിയ ബിസിനസ് നടത്തിയതിനു ബാംഗ്ലൂരില്‍ കൊല്ലപ്പെട്ട സുഹൃത്തുക്കളുടെ മക്കള്‍ ബാംഗ്ലൂരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുകയും പഴയ വില്ലന്‍ അവരെ തകര്‍ക്കാന്‍ ശ്രമിക്കുകയും മക്കള്‍ അവരെ തകര്‍ക്കുകയും ചെയ്യുന്നു.ഇടയ്ക്കെന്തോക്കെയോ സംഭവിക്കുന്നത് ഇന്റെര്‍വെല്ലിനു ശേഷം മോഹന്‍ലാലിന്റെ കഥാപാത്രം എല്ലാം മറന്നു പോകുമ്പോലെ ഞാനും മറന്നു പോയി.ക്ഷമിക്കുക.

ഭൂഷണം
മൂന്നു നായകന്മാരെ ഒരു പടത്തില്‍ ഒരുമിച്ച് കാണാന്‍ പറ്റുന്നു.
വമ്പന്‍ താര നിര ആയതു കൊണ്ട്ട് മാത്രം ഫസ്റ്റ്‌ ഹാഫില്‍ രസകരമായി തോന്നിയ മൂന്നു നാല് തമാശകള്‍ .


ദൂഷണം
ഈ പടത്തില്‍ താഴെ പറയുന്നത് മാത്രമേ മോശമായിട്ടുള്ളൂ...
അവ ഇതൊക്കെയാണ്.
കഥ,
തിരക്കഥ,സംഭാഷണം,
സംവിധാനം,
അഭിനയം,
പാട്ടുകള്‍,
സംഗീതം,
ലോജിക്ക്,
തമാശകള്‍...
ഇവ മാത്രമേ മോശമായിട്ടുള്ളൂ.... ബാക്കിയെല്ലാം അവനവന്റെ താല്പര്യം പോലെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാവുന്നതാണ്.

പായ്ക്കപ്
മൂന്നു ജനപ്രിയ താരങ്ങള്‍ ഉള്ളതുകൊണ്ട് മാത്രം നിര്‍ബന്ധമാണെങ്കില്‍ കാണാവുന്ന സിനിമ.

പിന്‍ വിളി
പഴകിയ ഫുഡിനെയൊക്കെ സൂപ്പര്‍ഹിറ്റ് സദ്യ എന്ന ലേബലില്‍ പൊക്കി പറയേണ്ടി വരുന്ന അവസ്ഥ ദയനീയമെന്നാണ് ഒരു ചാനലില്‍ സിനിമാ വിശേഷം ഒരുക്കുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞത്.
അക്ഷരാര്‍ത്ഥത്തില്‍ പഴങ്കഞ്ഞി മാത്രം വിളമ്പുന്ന ഹോട്ടലായി മാറുകയാണോ മലയാള സിനിമ?