ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Monday, May 9, 2011

ബുദ്ധിയും വിവേകവും ഉള്ളവരുടെ ശ്രദ്ധയ്ക്ക്ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്

കഥ-രഞ്ജിത്ത്
തിരക്കഥ,സംഭാഷണം- മനോജ്‌.
സംവിധാനം- പ്രിയനന്ദന്‍ .
താരനിര - ഇര്‍ഷാദ്,കലാഭവന്‍ മണി ,കാവ്യാ മാധവന്‍,ഇന്ദ്രന്‍സ്,സാദിക്ക് .ബാബു അന്നൂര്‍ തുടങ്ങിയവര്‍.


ചായക്കടയുടെ മുന്നില്‍
"അണ്ണാ.... കാവ്യെടെ ആ പടം കൊള്ളാമോ?"
"ഏത്....?"
"ഫക്തന്റെ ശ്രദ്ധയ്ക്ക്..."
"നിനക്ക് വേറൊരു പണീം ഇല്ലേടാ ചെറുക്കാ..... അത് ദേവീ മഹാത്മ്യം സീരിയല്‍ സിനിമയാക്കിയതാണ്. 40 രൂപ കൊടുത്ത് കാണണതെന്തിനു.വൈകുന്നേരം ടീവീല്‍ വരുമല്ലോ...."
"അയ്യേ.... അതാണോ... അണ്ണന്‍ കണ്ടാരുന്നാ...."
"ഞാന്‍ കണ്ടില്ല.... ജങ്ക്ഷനില്‍ പയ്യന്‍ മാര്‍ പറയണ കേട്ട് ...."

സാധാരണക്കാരന്‍ വീണു കൊണ്ടിരിക്കുന്ന ഒരു വമ്പന്‍ പ്ടുകുഴിയെ കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് ഈ സിനിമ എന്ന് പോലും അറിയാതെ സാധാരണക്കാരായ രണ്ടു പേര്‍ തലസ്ഥാന ജില്ലയിലെ ഒരു ചായക്കടയുടെ മുന്നില്‍ പറഞ്ഞ വര്‍ത്തമാന ശകലങ്ങലാനിത്.


ചുറ്റുപാടുകളിലെ കെട്ട നാറങ്ങള്‍ സകലരും കാണാത്തതായി നടിച്ചു നടന്നു പോകുമ്പോള്‍ ഓര്മാപ്പെടുത്തലിന്റെ വിരല്‍ ചൂണ്ടെണ്ട ബാധ്യത കലാകാരനുണ്ട് എന്നാണു വയ്പ്.
മലയാള സിനിമ ഇത്തരം സാമൂഹ്യ പ്രശ്നങ്ങളുടെ കഥകള്‍ പാടെ ഉപേക്ഷിച്ചിട്റ്റ് കാലമേറെയായി. അവിടേക്ക് കാലം തെറ്റി വന്ന മഴ പോലെ വന്ന ഒരു മികച്ച പ്രമേയം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്.കുറവുകളുണ്ട് എന്നിരിക്കെ തന്നെ ചര്‍ച്ച ചെയ്യപ്പെടെണ്ടേ ഒരു സിനിമയാണിത്.


കഥാസാരം
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്കിലും മുഴുക്കുടിയനായ ഭര്‍ത്താവ് ഉണ്ടായിപ്പോയതിന്റെ പേരില്‍ ചായക്കട നടത്തി മക്കളെ വളര്‍ത്തേണ്ടി വരുന്ന സുമംഗല എന്ന പാവം നാട്ടുപെന്ണിനു ഭര്‍ത്താവിന്റെ മദ്യപാനം അസഹനീയമായപ്പോള്‍ ചെറുക്കാന്‍ കമ്പക്കാട്ട് ദേവി ശരീരത്തില്‍ പ്രവേശിച്ചെന്ന് ഒരുകള്ളം പറയേണ്ടി വന്നു. .ആ നിര്‍ദോഷമായ കള്ളം അവളുടെയും കുടുംബത്തിന്റെയും മാത്രമല്ല ഒരു സമൂഹത്തിന്റെ മുഴുവന്‍ തലവര മാറ്റുന്നതെങ്ങനെ എന്ന്‍ വ്യക്തമായി പറയുകയാണ്‌ പ്രിയനന്ദന്‍ ഈ ചിത്രത്തിലൂടെ....

ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍....
തിരക്കഥയിലെ ചിലെടത്തെ അല്പം ഇഴച്ചിലും സംഭാഷണങ്ങളിലെ ചില്ലറ ബലക്കുറവുകളും ആവര്‍ത്തനങ്ങളും ക്ഷമിയ്ക്കാമെങ്കില്‍ തറപ്പിച്ച് പറയാം ഇതൊരു മികച്ച കുടുംബ സാമൂഹ്യ ചിത്രം തന്നെയാണ്,തീര്‍ച്ചയായും ഞാനും നിങ്ങളും കാണേണ്ടത് തന്നെയാണ്.

പിന്‍ വിളി
ജീവിത പ്രതിസന്ധികളില്‍ നിന്നും രക്ഷയും ആശ്വാസവും പ്രതീക്ഷിച്ച് ഭക്തിയില്‍ അഭയം തേടുന്ന സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന ഭക്തിക്കച്ഛവടക്കാരുടെ മുഖത്തേക്ക് ഈ സിനിമ കാര്‍ക്കിച്ച് തുപ്പുന്നു.ഒന്നല്ല ഒരുപാട് തവണ.
അല്പമെങ്കിലും ബുദ്ധിയും വിവേകവും ഉള്ളവര്‍ക്ക് മാത്രം കാണാനുള്ള സിനിമ.അങ്ങനെയുള്ളവര്‍ ഉറപ്പായും കാണേണ്ട സിനിമ.

2 comments:

  1. എഴുത്ത് നന്നായി..... പക്ഷെ പടം കണ്ടില്ല........കാണണം...തീര്‍ച്ചയായും കാണും. എന്നിട്ട് വിശദമായി വരാം.

    ReplyDelete
  2. nandi suhruthe...
    thankal kaanukayum shesham abhipraayam ariyikkukayum venamenn thaalparyappeduthunnu.

    ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.