പോക്കിരി രാജരചന-ഉദയകൃഷ്ണ സിബി കെ തോമസ്സംവിധാനം-വൈശാഖ്താരനിര- മമ്മൂട്ടി,പ്രിത്വിരാജ്,നെടുമുടി,വിജയരാഘവന് ,സിദ്ധീഖ്,സുരാജ്,സലിം കുമാര്പതിവ് തെറ്റിച്ച് ആദ്യം
കഥാസാരം.അച്ഛന് ചെയ്ത തെറ്റ് ഏറ്റുവാങ്ങി ജയിലില്‍ പോകേണ്ടി വന്ന മൂത്ത മകന് രാജ .ചേട്ടന്റെ വീരസ്യം കണ്ടു വളര്‍ന്ന അനിയന് സൂര്യ .കാര്യമറിയാതെ മൂത്ത മകനെ പുറത്താക്കുന്ന അച്ഛന് മാഷ് .തമിഴ്നാട്ടിലേയ്ക്ക് നാട് വിടുന്ന ഏട്ടന് .വര്‍ഷങ്ങള്‍ക്ക് ശേഷം ഇളയവന്റെ ജീവിതം തുലാസിലായപ്പോള്‍ ഏട്ടന് വരുന്നു.(ഇതിടയില്‍ ഏട്ടന് അമ്പതു ഇനോവ എസ്കോര്‍ട്ട് ചെയ്യാന്‍ തരത്തില്‍ വളര്‍ന്നു വലുതായിരുന്നു)പിന്നെ ഏട്ടന്റെ കൈ/മെയ് കരുത്തില്‍ അനുജനെ രക്ഷിച്ചു ഇഷ്ടപ്പെട്ട പെണ്ണുമായി കല്യാണം നടത്തി കൊടുക്കുന്നു.ആഭ്യന്തര മന്ത്രിയുമായി വരെ ഓപ്പണ്‍ ഫൈറ്റ് ചെയ്യേണ്ടി വരുന്നു എട്ടന്.
ഇനി പഴങ്കഥക്കെട്ട്പുട്ട് മാമായെ നിങ്ങള്‍ക്കറിയണം എന്നില്ല..എന്ത് കൊണ്ടെന്നാല്‍ അയാള്‍ എന്റെ നാട്ടുകാരനാകുന്നു.... അതിനാല്‍ അദ്ദേഹം എന്റെ നാടിന്റെ സ്വന്തമാകുന്നു. പുള്ളിയ്ക്ക് ഒരു സംഭവമുണ്ട്. ആരെന്തു പറഞ്ഞാലും പുള്ളിയ്ക്ക് സ്വന്തമായി രണ്ടഭിപ്രായമുണ്ടകും .
"പുട്ടുമാമാ... കോളേജില്‍ പോലീസ് കേറി പിള്ളാരെ മൊത്തം അടിച്ചെന്നു ..."
"പാവം പിള്ളേര്.... തള്ളേം തന്തേം എങ്ങനെ വളര്‍ത്തുന്നത...ഈ മറ്റേടത്തെ പോലീസുകാര്‍ക്ക് ഇതെന്തിന്റെ കേടാ....?"
അപ്പോള്‍ മറ്റൊരാള്‍....
"അല്ല മാമാ.... പിള്ളേരുടെ അതിക്രമവും ഇച്ചിരി കൂടുതലാ..."
"പിന്നല്ലാതെ ... അലവലാതി നായിന്റെ മക്കള്‍..തല്ലുകല്ല ..... കൊല്ലണം അവമ്മാരെ ..ങ്ങാഹാ......"
ഇതാണ് പുട്ട് മാമയുടെ ഒരു ബ്രീഫ് ബയോഡാറ്റ ... ഞാനിത് പറഞ്ഞത് "പോക്കിരി രാജ"യുടെ കാഴ്ച ക്കുറിപ്പ് എഴുതുമ്പോള്‍ ഞാന്‍ ഒരു പുട്ടുമാമയായി മാറുകയാണ്..(
ഇന്നേവരെ ഒരു നിരൂപകനും കടന്നു ചെല്ലാത്ത മേഖലയിലൂടെ എല്ലാം ഞാന്‍ സഞ്ചരിചെന്നു വരും.. സൈക്കൊസിസില്‍ നിന്നും ന്യൂരോസിസിലെയ്ക്കും തിരിച്ചും.. ഞങ്ങള്‍ നിരൂപകന്മാരുടെ ഭാഷയില്‍ ഇതിനെ സ്പ്ളിറ്റ് ബ്ലോഗനാലിട്ടി,ഡ്യുവല്‍ ബ്ലോഗനാലിട്ടി എന്നൊക്കെ പറയും)
ദാറ്റ് മീന്‍സ് രണ്ടു തരം റിവ്യൂ വേണ്ടി വരുമെന്ന് സാരം.
റിവ്യൂ 1 (പുട്ടുമാമ വേര്‍ഷന്‍ ഒന്ന് ) ആരാധക /ഉത്തരാധുനിക വ്യൂവര്‍ റിവ്യൂ.ഏത് ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളെയും വെല്ലുന്ന ആക്ഷന്‍ കോമഡി എന്റര്ടെയിനാര് . ചടുലതയാര്‍ന്ന മ്യൂസിക്.
മമ്മൂട്ടിയും പ്രിത്വിരാജും വളരെ സ്റൈലിഷ് ആയിരിക്കുന്നു.ആരാധകരെ ത്രിപ്തിപ്പെടുതാനുള്ള എല്ലാ ചേരുവകളും അടങ്ങിയ ക്ലീന്‍ ഹിറ്റ് ചിത്രം.ഫൈറ്റൊക്കെ ഹിന്ദി സിനിമകളെ വെല്ലും വിധം കനല് കണ്ണനും മാഫിയാ ശശിയും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു.സലിം കുമാറും സുരാജും തിയെട്ടരുകളില് ആരവങ്ങള്‍ സൃഷ്ടിയ്ക്കുന്നു.ക്യാമറയും ഷോട്ടുകളും എഡിറ്റിങ്ങും അതിഗംഭീരം.മമ്മൂട്ടി നല്ല രീതിയില്‍ ഡാന്‍സ് ചെയ്തിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്(പ്രത്യേകിച്ചു മൂണ്‍ വാക്ക്.മമ്മുക്ക ഇത് ഇത്ര

ഭംഗിയായി ചെയ്യുമെന്നത് നമ്മെ അത്ഭുതപ്പെടുത്തും.)
.മമ്മൂട്ടി സ്ക്രീനില്‍ എത്താന്‍ താമസിക്കുന്നത് ആരാധകര്‍ക്ക് അക്ഷമയുന്ടാക്കുന്നു എന്ന് നിസ്സംശയം പറയാം.
പാട്ടുകള്‍ വല്ലാത്ത ഒരു ഓലമാണ് സൃഷ്ട്ടിയ്ക്കുന്നത്... റിയലി സൂപ്പര്‍ബ്.....!!!
"അണ്ണന് തോല്‍ക്കുന്നത് ഞങ്ങള്‍ ഫാന്‍സിനു സഹിയ്ക്കില്ല""അണ്ണന്റെ അത്ര ആകുമ്പോള്‍ ഞാന്‍ അഭിനയത്തില്‍ ഓസ്കാര്‍ വാങ്ങിയ്ക്കും" തുടങ്ങിയ ഡയലോഗുകള്‍ കാഴ്ചക്കാര്‍ക്ക് നല്ല ആവേശം ഉണ്ടാക്കുന്നു.
മൊത്തത്തില്‍ കുറേക്കാലത്തിനു ശേഷമുള്ള ഒരു ആവേശമുള്ള കമേര്‍ഷ്യല്‍ സിനിമയാണ് 'പോക്കിരി രാജ'
ഇത് പോലുള്ള സിനിമകളാണ് മമ്മുക്കാ...പ്രിത്വീ ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നത്.
റിവ്യൂ 2 (പുട്ടുമാമ വേര്‍ഷന്‍ രണ്ടു ) സാധാരണ /പഴഞ്ചന്‍ സിനിമാ സ്നേഹി വ്യൂവര്‍ റിവ്യൂ.
ഈ അടുത്ത കാലത്ത് പ്രേക്ഷകന്റെ ക്ഷമയും ബുദ്ധിയും ഇത്രയും പരീക്ഷിച്ച ഒരു സിനിമ ഉണ്ടാകില്ല.
യുക്തി(logic)എന്നൊരു സാധനം മഷിയിട്ടു നോക്കിയാല്‍ കാണാന്‍ പറ്റില്ല.
സംശയങ്ങളുടെ പരമ്പരയാണ് ഈ സിനിമ സമമാനിയ്ക്കുന്നത്.
1)മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പ്രായമെത്ര?
36 എന്നാണു മനസിലാകുന്നത്?(പതിനാറു വയസുള്ളപ്പോള്‍ ജയിലില്‍ പോയി.അഞ്ചു കൊല്ലം കഴിഞ്ഞു തിരിച്ചു വന്നു നാടുവിട്ടു.പതിനഞ്ചു കൊല്ലം കഴിഞു പോക്കിരി രാജയായി തിരിച്ചു വരുന്നു.
16+5+15=36???)
2)ഫൈവ്സ്ടാര്‍ ഫെസിലിറ്റി ഉള്ള ആശുപത്രി പേ വാര്‍ഡില്‍ (മിനിമം 5000 രൂപ ദിവസ വാടക വരുന്നത്) കിടക്കാന്‍ മാത്രം പ്രിഥ്വി രാജിന്റെ കഥാപാത്രമായ സൂര്യക്കുള്ള ജോലി എന്താണ്?കവടി നിരത്തിയിട്ടും പുള്ളിയുടെ ഉപജീവന മാര്‍ഗം കണ്ടെത്താന്‍ പറ്റിയില്ല.
3)ഒരുത്തന് വ്യാജ എസ് ഐ ചമഞ്ഞു ഡിപ്പാര്‍ട്ട്മെന്റിന്റെ സ്വന്തംജീപ്പില് നടക്കുന്നത് ആ സ്റെഷനിലെ പോലീസുകാര്‍ക്ക് പോലും അറിയാന്‍ പറ്റാത്തത് എന്ത് കൊണ്ട്ട്?
4)പോക്കിരി ,അയ്യാ , വില്ല് തുടങ്ങിയ തമിഴ് വിജയ് സിനിമകളിലെയും പിന്നെ പേരോര്‍ക്കാത്ത ഹിന്ദി സിനിമകളുടെയും മ്യൂസിക് കടുകോളം മാറ്റമില്ലാതെ കോപ്പിയടിച്ച് പാട്ടുകള്‍ ഉണ്ടാക്കിയതാണോ അതോ ഈ പടത്തിന്റെ പാട്ടുകള്‍ പഴയ സിനിമാക്കാര് കോപ്പിയടിച്ചതാണോ?
5)കേരളത്തിലെ കമ്മീഷണര്‍മാര്‍ 24 മണിക്കൂറും സാദാ പോലീസ് സ്റെഷനുകളില് ഡ്യൂട്ടി ചെയ്യുന്നവരാണോ?
6)കേരളത്തിലെ ആഭ്യന്തരമന്ത്രിയും കംമീഷനരും ചാനലുകാരും വെറും ഉണ്നാക്കന്മാരാണോ?(സിനിമ കണ്ടാല്‍ നിന്നാണെ അണ്ണാ അങ്ങനെ തോന്നും)
7)ഒറ്റയിടിക്ക് അമ്പതു പേരെ തെറിപ്പിയ്ക്കാനും അര കിലോമീറ്റര്‍ ദൂരത്തിലും ഉയരത്തിലും ചാടി അടിയ്ക്കാനും പടിയ്പ്പിക്കുന്ന കേരളത്തിലെ സ്ഥലം ഏത്?
8)ഗുലുമാല് സിനിമയില്‍ പറഞ്ഞ കോമഡി വള്ളി പുള്ളി വ്യത്യാസമില്ലാതെ വീണ്ടും ഈ പടത്തില്‍ സുരാജ് പറയുന്നത് സംവിധായകന്റെ അറിവോടെ തന്നെയാണോ?
9)പത്തോളം സംഘട്ടനങ്ങളും മൂന്നു പാട്ടും അതായത് ഏതാണ്ട് ഒരു മണിക്കൂര്‍ ഇരുപത്തഞ്ചു minute മാറ്റിയ ശേഷം (10* 7min=70min 3*5min=15min total 70+ 15= 85 minute)
അര മുക്കാല്‍ മണിക്കൂര്‍ കഥ എഴുതുന്നതിനെയാണോ സാറേ തിരക്കഥ,തിരക്കഥ എന്ന് പറയുന്നത്?
10)നീ ഒരു കാലത്തും നന്നാവില്ലെടാ എന്ന് നായകന്റെ മുഖത്തു നോക്കി അപ്പനും അമ്മയും പറയുന്നത് മലയാള സിനിമയില്‍ അമ്പതു തവണയെങ്കിലും കാണാത്ത എത്ര പേരുണ്ട് ?
11)രാജയും സൂര്യയുമാണോ മമ്മൂട്ടിയും പ്രിഥ്വി രാജുമാണോ കഥാപാത്രങ്ങള്‍... ?(കഥാപാത്രങ്ങള്‍ തമ്മിലല്ല പലപ്പോഴും താരങ്ങള്‍ തമ്മിലാണ് സംഭാഷണം..മമ്മുട്ടി മമ്മുട്ടിയായും പ്രിഥ്വി പ്രിഥ്വിയായും .. )
a humble requestഅപാരമായ നടന വൈഭവമുള്ള അതുല്യ കലാകാരനാണ് മമ്മൂട്ടി.ഇത്രയും മോഡലെഷനും ഡയലോഗ് deliveriyum സ്ക്രീന്‍ പ്രസ്സന്സുമുള്ള നടന്മാര് ഇന്ന് മലയാളത്തില്‍ ചുരുക്കം... ശബ്ദ നിയന്ത്രണവും ഭാവതീവ്രതയും കൊണ്ടു സമ്പന്നനാണ് അദ്ദേഹം.... അദ്ദേഹത്തെ ഞങ്ങള്‍ക്ക് ആരാധിയ്ക്കാന്‍ അമ്പതു ഇനോവ കാറിന്റെയും അഞ്ചു ഗുണ്ടകളുടെയും പിന്‍ബലം വേണ്ട...
ഞങ്ങള്‍ നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നു മമ്മുക്കാ... വീ ആര് റിയലി ഇന്‍ ലവ് വിത്ത് യൂ... അതുകൊണ്ടു തന്നെ ഇങ്ങനെ ഉള്ള സിനിമകളില്‍ കാണുമ്പോള്‍...
ചിലപ്പോള്‍ പഴഞ്ചന്‍ ചിന്തകള്‍ കൊണ്ടു തോന്നുന്നതാവാം.... ഭയങ്കര ബോര് ആയി തോന്നി ഇത് കണ്ടപ്പോള്‍.....
ഇതില്‍ മമ്മൂട്ടി
രജനികാന്തായും പ്രിഥ്വി രാജ്
വിജയ് ആയും ആണ് അഭിനയിച്ചിരിക്കുന്നത്. സത്യത്തില്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞങ്ങള്‍ക്ക് സങ്കടമാണ്
ഞങ്ങള്‍ക്ക് വേണ്ടത് തനി മമ്മുക്കയെ ആണ്... തനി പ്രിഥ്വിരാജിനെ ആണ്.പായ്ക്കപ്പ് ഡ്യുവല്‍ ബ്ലോഗനാലിട്ടി വായിച്ചല്ലോ... ഇതില്‍ പ്രേക്ഷകന് ഏത് ഭാഗത്താണ് എന്നൊരു ചോദ്യമുന്ടല്ലേ....
ആ...ആ പൂതി മനസിലിരിക്കട്ടെ.....
നിങ്ങള്‍ക്ക് ഞാന്‍ എവിടെ എന്ന് തോന്നുന്നു?അവിടെ തന്നെ.
പ്രേക്ഷകന് ഇത്രയേ പറയാനുള്ളൂ.....
ഒരു പക്കാ മസാല സിനിമ. ഈ സിനിമ ആസ്വാദകര്‍ക്ക് വേണ്ടിയല്ല,ആരാധകര്‍ക്ക് വേണ്ടി മാത്രമാണ്.
സിനിമ കണ്ടാല്‍ നിങ്ങളുടെ നഷ്ടവും ലാഭവും നിങ്ങള്‍ക്ക് ആ താരങ്ങളോടുള്ള ഇഷ്ടം പോലെ ഇരിയ്ക്കും.....