ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Showing posts with label മേല്‍ വിലാസം. Show all posts
Showing posts with label മേല്‍ വിലാസം. Show all posts

Thursday, May 5, 2011

ഒറ്റക്കാഴ്ചയിലെ വേറിട്ട കാഴ്ചകള്‍


മേല്‍ വിലാസം
രചന - സൂര്യ കൃഷ്ണമൂര്‍ത്തി
നിര്‍മാണം
-മുഹമ്മദ്‌ സലിം.

സംവിധാനം-രാംദാസ് മാധവന്‍ .
താര നിര- സുരേഷ് ഗോപി,പാര്‍ത്തിപന്‍ ,
തലൈ
വാസല്‍ വിജയ്‌ ,

അശോകന്‍ , കൃഷ്ണകുമാര്‍ തുടങ്ങിയവര്‍.



ഇച്ചി
രി പരദൂഷണം.

അഞ്ചു പാട്ട് - 30 മിനിറ്റ്
അഞ്ചു ഫൈറ്റ്- 40 മിനിറ്റ്
രണ്ടു
ചെ
യ്സിംഗ്- 15 മിനിറ്റ്
ടൈറ്റില്‍
കാര്‍ഡ്- 5 മിനിറ്റ്

അങ്ങനെ
മൊത്തം 90 മിനിറ്റ് .
അതായത്
ഒ
ന്നര മണിക്കൂര്‍.
ശേഷമുള്ള വെറും 30 മിനിറ്റ് ആണ് കഥ പറയാനുള്ള നേരം. ഇതാണ് ഇന്നത്തെ ശരാശരി കമേര്‍ഷ്യല്‍ മലയാള സിനിമയുടെ ഫോര്‍മുല. പത്തു നാല്പതിലധികം കഥാപാത്രങ്ങള്‍,നൂറോളം സീനുകള്‍,നൂറുകണക്കിന് ക്യാമറ എഡിറ്റിംഗ് ട്രിക്കുകള്‍,ആയിരക്കണക്കിന് ഷോട്ടുകള്‍ എന്നിവയുടെ സഹായത്തോടെ ....
എന്നിട്ടും ഇറങ്ങുന്നവയില്‍ മുക്കാല്‍ ഭാഗം സിനിമകളും ഇഴച്ചിലുള്ളതും ബോറിങ്ങുമായി കാണികള്‍ വിധി നിര്‍ണയിക്കെയ്ണ്ടി വരുന്നു. ഇവിടെയാണ്‌ മേല്‍ വിലാസം എന്ന ചെറിയ വലിയ സിനിമയുടെ പ്രസക്തിയും അത് കാഴ്ചക്കാരന് തരുന്ന അത്ഭുതവും.


ഭൂഷണം.
അഞ്ചോ ആറോ കഥാപാത്രങ്ങള്‍.
അതും ഒരു സ്ത്രീ സാന്നിധ്യം പോലുമില്ല. അത്യാവശ്യത്തിനു മാത്രം സംഗീതം .
ഉള്ളത് ഉള്ളു പൊള്ളിയ്ക്കുന്നതും .
ഒരൊറ്റ മുറിയും അതിന്റെ വാതില്‍ തുറക്കുമ്പോള്‍ കാണുന്ന ഇടനാഴിയും മാത്രമാണ് ദൃശ്യം . ആദ്യാവസാനം മറ്റൊരു ദ്രിശ്യവുമില്ല.. പ്ലീസ് നോട്ട്‌.ആദ്യാവസാനം മറ്റൊരു ദ്രിശ്യവുമില്ല. എന്നിട്ടും ഒരു നിമിഷം പോലും ചലിക്കാനോ ശ്രദ്ധ മാറാനോ തോന്നാത്ത വിധം സംഘര്ഷാത്മകമാണ് ഈ സിനിമ.
സസ്പന്സിന്റെ, ടെമ്പോ ലെവലിന്റെ തീവ്രതയ്ക്ക് ഒരു ഗിമ്മിക്കും ആവശ്യമില്ല,
ക്രിയെ
ട്ടരുടെ പ്രതിഭ മാത്രം മതി എന്ന അടിവരയിടുന്നു മേല്‍ വിലാസം.
ഒരു അഭിനേതാവ് പോലും മോശം എന്ന് പറയാനില്ല.
പാര്‍ത്തിപനും
സുരേഷ് ഗോപിയും തലൈ വാസല്‍ വിജയും എടുത്തു പറയാനുണ്ട് താനും.

നടന് തന്റെ മികവു തെളിയിക്കാന്‍ നാല് മുഴം ദയലോഗ് വേണ്ട...
മുഖ
പേശികളും ശരീര ഭാഷയും മതിയെന്ന് പാര്‍ത്തിപന്‍ ഒരു കസേരയില്‍ ഇരുന്നും എഴുന്നേറ്റും വ്യക്തമാക്കുന്നു.

അതി
തീവ്രതയുള്ള സംഭാഷണങ്ങള്‍ (രചിയിതാവ്
ശ്രീ സൂര്യാ കൃഷ്ണ മൂര്‍ത്തിയ്ക്ക് നന്ദി.ഈ സിനിമ അദ്ദേഹത്തിന്റെ നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ്.)


ഒരു കുഞ്ഞ്‌ ദൂഷണം.
ക്യാമറ അല്പം കൂടി നന്നായിരുന്നെങ്കില്‍ എന്ന് തോന്നി.


പായ്ക്കപ്പ് :
ഇത് മലയാളത്തിലെ ഏറ്റവും ഉദാത്തമായ, ഏറ്റവും നല്ല സിനിമ എന്ന് പറയുന്നില്ല. പക്ഷെ ഇത് മലയാളത്തിലെ ഏറ്റവും മികച്ച പരീക്ഷണങ്ങളില്‍ ഒന്നാണ്. ഏറ്റവും വ്യത്യസ്തമായ സിനിമകളില്‍ ഒന്നാണ്. ഭാഗ്യക്കുറിക്കാരും തൈല കച്ചവടക്കാരും പറയുന്ന വാചകം കടമെടുത്തു ഞാന്‍ പറഞ്ഞോട്ടെ... എത്രയോ കാശ് നിങ്ങള്‍ കണ്ണിക്കണ്ട ചപ്പു ചവറു സിനിമകള്‍ക്ക് കൊടുത്ത് നശിപ്പിച്ചിരിക്കുന്നു. ഒരു ടിക്കെട്ടിന്റെ കാശ് കളഞ്ഞു അമിത പ്രതീക്ഷ വയ്ക്കാതെ ഈ വ്യത്യസ്ത സിനിമാ അട്ടെമ്പ്റ്റ് കാണുന്നത് നന്നായിരിക്കും.

പിന്‍
വിളി :

ഞാന്‍ ഈ പടത്തിന്റെ പ്രൊമോഷന്‍ എക്സിക്യൂട്ടെവോ ഈ സിനിമ എന്റെ വേണ്ടപ്പെട്ടവരുടെയോ അല്ലന്ന പച്ച പരമാര്‍ഥം ഏവരെയും ഇതിനാല്‍ തെര്യപ്പെടുത്തുക കൂടി ചെ
യ്യുന്നു.ശുഭം.