
ടീ ഡീ ദാസന്‍ std 6 B
രചന,സംവിധാനം:മോഹന്‍ രാഘവന്‍ .
താരനിര:മാസ്റ്റര്‍ അലക്സാണ്ടര്‍ ,ടീനാ റോസ്,ബിജു മേനോന്‍ ,
,ജഗദീഷ് ,വത്സലാ മേനോന്‍ ,ശ്വേത മേനോന്‍
ഇത്തിരി സംഭാഷണം
"ചേട്ടാ.... തുടങ്ങിയോ ?"
"ഇല്ലെന്നെ...."
"തുടങ്ങാരായോ.....??"
"ഇല്ലെന്നെ....."
"ങേ... പടം വിട്ടില്ലേ...."
"ഇല്ലെന്നു പറഞ്ഞില്ലേ അനിയാ ??...."
"അപ്പം എപ്പം തുടങ്ങും...?"
"ഹ... പറഞ്ഞാ മനസിലാവൂല്ലേ...ഇല്ലെന്നെ....?"
"എന്തില്ലെന്നു?"
"പടമില്ല.... "
"അതെന്താ.....?"
"ആളില്ല...അത്രതന്നെ.....പടം നാലിന്റന്നു പൂട്ടി....."
ടീ ഡീ ദാസന്‍ std 6 B കാണാന്‍ ഇന്നലെ തലസ്താനജില്ലയിലെ ഒരു തിയേറ്ററില്‍ സെക്കന്റ് ഷോയ്ക്ക് ചെന്നപ്പോള്‍ ഉള്ള അനുഭവം.....
ആ ഒറ്റ വാശി കൊണ്ടു മാത്രം ഇന്ന് മറ്റൊരു റിലീസിംഗ് സെന്ററില്‍ ചെന്ന് ഫസ്റ്റ് ഷോ കണ്ടു.കണ്ടപ്പോള്‍ മനസിലായി.
കാണാതിരുന്നെങ്കില്‍ നഷ്ടം എന്ന്..... മലയാള സിനിമയില്‍ ഈയിടെ നിറഞ്ഞ
ബ്രഹ്മാണ്ട ചവറുകളുടെയും അഖിലാണ്ട ചണ്ടികളുടെയും
തല വലിപ്പങ്ങളുടെയും താളക്കൊഴുപ്പുകളുടെയും നാററത്തിനും ഉഷ്ണത്തിനും ഇടയില്‍ വന്നു പെട്ട
നല്ലൊരു മണമുള്ള സുഖമുള്ള തണുത്ത
കാറ്റാണ് ഈ സിനിമകഥാസാരം..
ഒന്നര വയസുള്ളപ്പോള്‍ തങ്ങളെ കളഞ്ഞിട്ടു പോയ സ്വന്തം അച്ഛന്റെ അഡ്രെസ് അമ്മയ്ടെ പെട്ടിയില്‍ നിന്ന് കിട്ടുന്ന ഒരു പതിനൊന്നു വയസുകാരന്‍ അയാളെ കത്തിലൂടെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നു.നിര്‍ഭാഗ്യവശാ
തുടര്‍ന്ന് വെറും ഇന്‍ലന്റ് വലിയൊരു കഥാപാത്രമായി മാറി പ്രേക്ഷകരെ ദാസനും കുടുമ്പത്തിനും പിന്നെ അവനെ അറിയാത്ത ആരുടെയൊക്കെയോ പിന്നിലും നടത്തിയ്ക്കുന്ന വിസ്മയകരമായ കാഴ്ച.കഥയ്ക്കുള്ളില്‍ തന്നെ നടക്കുന്ന മറ്റു ചില കഥകള്‍ .
ഒടുവില്‍ എല്ലാമറിയുന്ന പ്രേക്ഷകര്‍ ഒന്നുമറിയാത്ത ദാസന് വേണ്ടി ആ ബ്ലാക്ക് കാറിനൊപ്പം കാത്തു നില്‍ക്കുന്നു -അഥവാ സംവിധായകന്‍ നിര്‍ത്തിയ്ക്കുന്നു.അത് സംവിധായകന്റെ മിടുക്ക്.
ഭൂഷണം
1)ഹൃദ്യമായ,മനോഹരമായ,ആര്‍ദ്രമായ സിനിമ..ഒരു ചെറുകഥ പോലെ സുന്ദരം
2)വളരെ പ്രൊഫഷനല്‍ ആയ മികച്ചു നില്‍ക്കുന്ന സംവിധാനം (ചില കുറവുകള്‍ തോന്നിയില്ല എന്നല്ല,ഏതൊരു സിനിമാ പണ്ഡിതനും പൊറുക്കാവുന്ന കുറവുകള്‍ മാത്രം)
3)ധീരമായ ചില പരീക്ഷണങ്ങള്‍.സ്ക്രീനിന്റെ (ഫ്രെയിമിന്റെ )വലിപ്പ വ്യത്യാസങ്ങള്‍ ,കഥയ്ക്കുള്ളിലെ കഥകളും അതിന്റെ വെര്‍ഷന്സും.
4)സുന്ദരമായ ഒരു ഗാനം.
5)സീനുകള്‍ തമ്മിലുള്ള ചില കണക്ഷന്‍സ്
6)ദാസന്‍ ,അമ്മു എന്നീ കഥാപാത്രങ്ങള്‍ അഭിനയിച്ച കുട്ടികളുടെയും ബിജുമേനോന്റെയും വത്സലാ മേനോന്റെയും മിതത്വമാര്‍ന്ന അഭിനയം.
7)കഥാവതരണത്തിലെ പുതുമയും ട്വിസ്ടുകളിലെ സത്യസന്ധതയും.
8)ക്ലൈമാക്സില്‍ കാണിച്ച അടക്കം.
ദൂഷണം
1)ജഗദീഷ് ഈ സിനിമയ്ക്ക് ഒരു ദൂഷണം(odd man) തന്നെയാണ്.അദ്ദേഹം നല്ല നടനാണ്.പക്ഷെ ഈ സിനിമയിലെ മാധവന്‍ അങ്കിളിനു അദ്ദേഹം തീരെ യോജിക്കുന്നില്ല.
2)ശ്രുതിലക്ഷ്മിയും(മേഖ എന്ന കഥാപാത്രം) ഒരു പ്രശ്നമാണ്..
പിന്നെ ക്യാരക്ടര്‍ അതായത്കൊണ്ടു സംവിധായകന് പറഞ്ഞു നില്‍ക്കാം.
3)ഒഴിവാക്കാമായിരുന്ന ചില ഇഴചിലുകളും ശ്ശെ എന്ന് തോന്നിക്കുന്ന അപൂര്‍വ്വം ചില ഡയലോഗുകളും .
4)ഭ്രാന്തനായി വേഷമിട്ട നടന്റെ അമിത നാടകീയ അഭിനയം.
ഒരു ഉറപ്പ്

ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്ന ഏതൊരു പടത്തെ വച്ച് നോക്കിയാലും ഇത് തന്നെ മികച്ച സിനിമ.
എന്ന് കരുതി ഇതൊരു അത്യുജ്ജല ഉദാത്ത സിനിമ എന്നും പറയുന്നില്ല.
എങ്കിലും തെളിനീരു ഒഴുകുന്ന പുഴ പോലെ തെളിമയും എളിമയും നന്മയുമുള്ള
നിരുപദ്രവകാരിയായ ഒരു നല്ല പടം.
പായ്ക്കപ്പ്.
തകര്‍ന്നു തരിപ്പണം ആയിക്കൊണ്ടിരിക്കുന്ന മലയാള സിനിമയുടെ ദയനീയ അവസ്ഥയില്‍ നിര്‍ബ്ബന്ധമായും പ്രോല്സാഹിപ്പിക്കപ്പെടെണ്ട ചിത്രം.
തലയെടുപ്പുള്ള താരങ്ങളേക്കാള്‍ നല്ല കഥയും അവതരണവുമാണ് നല്ല സിനിമയുടെ പിന്നില്‍ എന്ന് അടിവരയിടുന്ന ചിത്രമാണിത്..
സിനിമാ സമരം കാരണം ഒരാഴ്ച ആയുസ് നീട്ടി കിട്ടിയിരിക്കുകയാണ് ഈ സിനിമയ്ക്ക് .
തീര്‍ച്ചയായും നിങ്ങള്‍ ഈ സിനിമ കാണണം എന്ന് ഞാന്‍ ആത്മാര്‍ഥമായി അഭ്യര്തിയ്ക്കുന്നു.
മറ്റു ഭാഷകളിലെ പോലെ മലയാളത്തിലും വരട്ടെ,മാറ്റത്തിന്റെ മണം.
വരട്ടെ,ഇങ്ങനെ വല്ലപ്പോഴും മാത്രമുള്ള നിശബ്ദ/ശബ്ദ വിപ്ലവങ്ങള്‍ ..........!!!!!!!
