ഞാനാരാണെന്ന് എനിയ്ക്കറിയില്ലെങ്കില്‍ നീ എന്നോട് ചോദിയ്ക്ക്

My photo
ഏഷണിയും ഭീഷണിയും ഇല്ലാതെ സിനിമയെ കുറിച്ച് ഒത്തിരി ഭൂഷണവും ഇത്തിരി ദൂഷണവും....................!!! പറയുന്നതെല്ലാം എന്റെ മാത്രം കാഴ്ചകള്‍... എന്റെ ശരി നിങ്ങള്‍ക്ക് തെറ്റാവാം....

Pages

Saturday, July 17, 2010

ഇത് പുതിയ തലമുറയുടെ തീ പാറുന്ന കാലമാണ്അപൂര്‍വ്വരാഗം
രചന: ജി എസ ആനന്ദ്-നജീം കോയ
സംവിധാനം : സിബി മലയില്‍
താരനിര: ആസിഫലി ,നിഷാന്‍ ,നിത്യ ...പിന്നെ പേരറിയാത്ത കുറെ പേരും.....


ഒന്നും പറയാനില്ല...... അപാരം..... അതിഗംഭീരം.......
മലയാളത്രില്ലെര്‍ സിനിമാ ചരിത്രത്തില്‍ സിനിമ വേറിട്ട,ജ്വലിക്കുന്ന ,തിളയ്ക്കുന്ന ചിത്രം....
തിരക്കഥ
...... മലയാള സിനിമയിലെ വല്യച്ഛന്മാരുടെ മണ്ട പിളര്‍ക്കും വിധം അതിശക്തം. സംവിധാനവും അതെ............സിബി മലയില്‍ ഏതൊരു ന്യൂ ജനറേഷന്‍ സംവിധായകനെക്കാലും യൂത്ത് ഫുള്‍ ആയി ഈ സിനിമ ഒരുക്കിയിരിക്കുന്നു.
ആള്
കുറവാണ്.... പക്ഷെ...നിങ്ങള്‍ പോയി കാണണം ,,കണ്ടിട്ട മറ്റുള്ളവരോട് കാണാന്‍ പറയണം.....കാരണം... അതങ്ങനെയാണ്.....കാണുമ്പോള്‍ ബോധ്യപ്പെടും ... എന്റെ മനസിന്റെ നേരില്‍ തൊട്ടു സത്യം ചെയ്ത് പറയുന്നു.
ഇത്
കണ്ടില്ലെങ്കില്‍ മലയാള സിനിമാ ചരിത്രത്തിലെ ഇന്നേ വരെ ഇറങ്ങിയ റവും ശക്തിയുള്ള ത്രില്ലെര്‍ സിനിമകളില്‍ ഒന്ന് നിങ്ങള്‍ നഷ്ടപ്പെടുത്താന്‍ പോകുന്നു.
NB: ഇഷ്ടപ്പെടലുകള്‍ ഓരോരുത്തരുടെയും മനസിനനുസരിച്ച് വ്യത്യസ്തം എന്നറിയാം..
എന്കിലും A MUST AND MUST WATCH MOVIE....
(ബ്ലോഗിലെ സിനിമാ നിരൂപണ മേഖലയിലെ ചില ബുദ്ധി നരച്ചു കുരച്ചു വയസായ ചിലര്‍ ഈ പടത്തിനെ അടച്ച് ആക്ഷേപിക്കുന്നത് കാണുമ്പോള്‍ ഒന്നേ പ്രേക്ഷകന് പറയാനുള്ളൂ...നിങ്ങളൊക്കെ കാലഹരണപ്പെട്ടു ഹേ..... ഇത് പുതിയ തലമുറയുടെ തീ പാറുന്ന കാലമാണ്.)

11 comments:

 1. ഒന്നും പറയാനില്ല...... അപാരം..... അതിഗംഭീരം.......

  ReplyDelete
 2. എന്തായാലും ഈ പടം. കാണൂം. ഇങ്ങനെ നല്ല നല്ല ശ്രമങ്ങല്‍ ഉണ്ടാകാന്‍ നമുക്ക്െല്ലാവിധ പ്രൊത്സാഹനവും നല്‍കാം. അത് നമ്മുടെ കടമയാണ്- അല്ലാതെ വെറുതെ കുറ്റം പറഞ്ഞിരുന്നിട്ട് കാര്യമില്ല.

  ReplyDelete
 3. ആയിരം പ്രാവശ്യം സത്യം പ്രാക്ഷകാ.... സപന്സിന്റെ മാസ്മരിക സൌന്ദര്യം...ഇത്ര സസ്പെന്‍സും ട്വിസ്റ്റും ഉള്ള പടം തമിഴില്‍ പോലും ഈയടുത്ത്കണ്ടിട്ടില്ല.

  ReplyDelete
 4. ഈ സിനിമയെ കൂവി തോല്ല്പിക്കാന്‍ ചില നായിന്റെ മക്കള്‍ ഇറങ്ങിയിട്ടുണ്ട്.
  ഒറ്റ പഴങ്ചോല്ലേ ഇതിനുള്ളൂ
  "നല്ലത് കൊടുത്താല്‍ നായ്ക്കരിയില്ലല്ലോ....
  ഉഗ്രന്‍ പടം,അത്യുഗ്രന്‍ റിവ്യൂ ..നന്ദി സുഹൃത്തെ...

  ReplyDelete
 5. sooppar padam machoos.....
  pakshe aa koothara malarvaadi sinimakkaaru ithine nashippikkaan paripaadi ittittund...
  avammaaraayirikkum koovunnath...
  athinekkaalum sooppar aanee sinima.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. നിര്‍ബന്ധമായും കാണണം എന്നുള്ള പടങ്ങളില്‍ ഒന്നാണ് അപൂര്‍വരാഗം.
  ugran cinema .അപവാദങ്ങളില്‍ വിശ്വസിക്കാതെ പോയി കാണൂ... എന്നിട്ട തീരുമാനിച്ചാല്‍ മതിയല്ലോ...
  നല്ല പടങ്ങല്‍ varaanum chilar sammathikkilla.

  ReplyDelete
 8. well said...'apoorva raagam' is definitely an unusual experience... the best happened in the last few decades...

  ReplyDelete
 9. നന്ദി അക്ബര്‍... സതീഷ്, നിരൂപകയന്‍ ...നന്മ....ബല്‍റാം ...ശുദ്ധന്‍ ... പ്രശാന്ത്....
  നല്ല സിനിമയെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞ നിങ്ങള്‍ക്ക് നന്ദി,,,,,
  അല്ല.... കണ്ടവര്‍ക്ക് ഈ സിനിമയെ കുറിച്ച് മോശം പറയാന്‍ കഴിയില്ല....
  നിങ്ങള്‍ ഈ പടം കാണരുത്,ഇത് വിജയിച്ച് മറ്റു ചില ചര്‍ദ്ദില്‍ പടങ്ങള്‍ക്ക് ആളില്ലാതെ പൊട്ടരുത്‌ എന്നാഗ്രഹിക്കുന്നവര്‍ മാത്രമാണ് എതിര് പറയുന്നത്...ബ്ലോഗിലെ ചില സിനിമാ 'രോഗ'ക്കാരും....
  രണ്ട്ട് പുതുമുഖ രചയിതാക്കലുറെ ഏറെക്കാലത്തെ കഠിന പ്രയത്നത്തെ... ഒരു സംവിധായകന്റെ വേറിട്ട പരീക്ഷണത്തെ, മലയാള സിനിമയിലെ ഒരു മാറത്തെ ഇങ്ങനെ സ്വാര്‍ത്ഥ ലാഭത്തിനായി കാല്കീഴിളിട്റ്റ് ചവിട്ടി തെയ്ക്കരുത്.... ഒരുവനും..
  കാരണം..നാളെ നിങ്ങളുടെയും ഗതി ഇതൊക്കെ തന്നെയാണ്....
  (സിനിമാക്കാരന്‍ അല്ലെങ്കിലും ഒരു ക്രിയെട്ടരുടെ ഉള്ളുരുക്കം മനസിലാകുന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ വാക്കുകളില്‍ അല്പം വികാരം വന്നുവെങ്കില്‍... പൊറുക്കണ്ട...കാരണം ആ വികാരം അനിവാര്യം എന്ന് വിശ്വസിക്കുന്നു.)

  ReplyDelete
 10. അപൂര്‍വ രാഗത്തെക്കുറിച്ച് എന്ത് പറയണം...? പറയാനുള്ളത് നല്ല കാര്യങ്ങള്‍ക്കൊപ്പം ചില തോന്നലുകള്‍ കൂടിയാണ്. ആ തോന്നലുകള്‍ ഈ സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന 'പ്രേക്ഷകനെ' പോലെയുള്ളവര്‍ക്ക് വേദനിപ്പിക്കുന്നതാകുന്നുവെങ്കില്‍ ആദ്യമേ മാപ്പ് ചോദിക്കുന്നു.
  ഈ സിനിമയില്‍ ജീവിതമുണ്ട്. ആ ജീവിതത്തെ പുതുതലമുറക്ക്‌ തിരിച്ചറിവ് പകരും വിധം അവതരിപ്പിക്കുന്നുമുണ്ട്. എങ്കിലും രണ്ടാം പകുതിമുതല്‍ എന്തൊക്കെയോ ചില കാരണങ്ങള്‍കൊണ്ട് കാണുന്നവരുടെ ഉള്ളിലേക്ക് ശക്തമായി കയറിച്ചെല്ലാന്‍ ഈ സിനിമക്ക് കഴിയാതെ പോയില്ലേ എന്നൊരു സംശയം. ആ സംശയം ശരിയല്ലെങ്കില്‍ സദയം പൊറുക്കൂ.
  ആദ്യ പകുതിയില്‍ വെച്ചെ സേതു എന്ന കഥാപാത്രം കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ രണ്ടാം പകുതിക്ക് കുറേക്കൂടി ത്രില്ലിംഗ് അനുഭവം തരാനാവുമായിരുന്നില്ലേ എന്നൊന്ന് ചിന്തിച്ചു നോക്കൂ ..നായകനും അവന്റെ പ്രണയവും കുറേക്കൂടി മിഴിവുള്ള അഭിനയത്തിലൂടെ നിശാന് പ്രേക്ഷകമനസ്സിലേക്ക് കടത്തിവിടാമായിരുന്നു .അവസാന രംഗങ്ങളില്‍ അതൊരാവശ്യമായിരുന്നില്ലേ..? എങ്കില്‍ സിനിമ കണ്ടിറങ്ങുന്നവര്‍ക്ക് കൂടെക്കൊണ്ടുപോവാന്‍ ചിലതുണ്ടാവുമായിരുന്നു. തിരിച്ചരിവുകല്‍ക്കൊപ്പം ചില നോവുകളും ചില ചിന്തകളും കൂടിയും.

  ReplyDelete
 11. കാണേണ്ട സിനിമ.

  പിഴവുകളുണ്ട്. സംഭാഷണത്തില്‍ ചിലയിടങ്ങളിലുള്ള മികവു മറ്റു ചിലയിടത്ത് കണ്ടില്ല. സംവിധാനത്തിലും തിരക്കഥയിലും പ്രശ്നങ്ങളുണ്ട്. ഉപരിപ്ലവമായും ബഹളത്തോടും (ശബ്ദത്തിലെയല്ല) ത്രില്ലര്‍ കഥ അവതരിപ്പിക്കുന്ന മലയാളത്തിലെ സ്ഥിരം പെരുമ്പറ രീതി, ക്ലീഷേ മാത്രമുള്ള ക്യാമ്പസ് അവതരണം, പ്രതീക്ഷിച്ച പോലെ മുഴച്ചു നില്‍ക്കുന്ന 'അടിപൊളി' രംഗങ്ങള്‍, കഥാപാത്ര അവതരണത്തിലും സംഭാഷണത്തിലും ഉള്ള അസ്വാഭാവികത ( പ്രത്യേകിച്ചും പലതും സൂപ്പര്‍ കൂളായി കാണിക്കാനുള്ള ശ്രമം), കഥയിലും തിരക്കഥയിലും കഥാപാത്രങ്ങളിലുമുള്ള ചില inconsistencies, ചില സ്ഥിരം അനാവശ്യ മേമ്പോടികള്‍ (ജഗതി, പാട്ടുകള്‍), സര്‍വ്വോപരി സിനിമ ആസ്വാദനത്തിനു വിലങ്ങുതടിയായി മാത്രം നില്‍ക്കുന്ന background score. അങ്ങനെ കുറെ.

  പക്ഷെ, ഇവിടെ പിഴവുകളല്ല പ്രധാനം. ഈ പ്രമേയം തീര്‍ച്ചയായും മലയാളത്തില്‍ ഒരു പുതിയ ശ്രമമാണ്. ഇത് ഒരു വെറും ത്രില്ലര്‍ എന്നതിനെക്കാളും ഒരു noir സിനിമയ്ക്കുള്ള ശ്രമമായാണ് തോന്നിയത്. മലയാളത്തില്‍ ഇതിനു മുന്‍പൊരു noir സിനിമയുള്ളതായി അറിവില്ല. കുറച്ചെങ്കിലും ആത്മാര്‍ഥതയുള്ള ഒരു attempt എന്ന നിലയ്ക്ക് നല്ല പ്രോത്സാഹനം അര്‍ഹിക്കുന്ന പടം. ഗംഭീരവും ഉഗ്രനും ഒന്നുമല്ലെങ്കിലും കാണേണ്ട പടം. മലര്‍വാടിയെക്കാളും എന്തുകൊണ്ടും കൊള്ളാം.

  ReplyDelete

വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ചെടുത്ത് എന്റെ കുറിപ്പുകള്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിന് ആത്മാര്‍ഥമായ നന്ദി സുഹൃത്തേ.... വീണ്ടും വരണം,വായിക്കണം,നല്ലതോ കെട്ടതോ പറയണം.....
സ്നേഹം,ശുഭദിനം.